Top

ക്യൂബയില്‍ അണപൊട്ടി പ്രതിഷേധം; ജനങ്ങള്‍ തെരുവില്‍

ക്യൂബയില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം. രാജ്യ തലസ്ഥാനമായ ഹവാനയിലുള്‍പ്പെടെ രാജ്യത്തുട നീളം പ്രതിഷേധം അലയടിച്ചു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും പൗര സ്വാതന്ത്രയമില്ലായ്മയും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പടിയിറങ്ങണമെന്ന് പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടു. സ്വേഛാധിപത്യം അവസാനിപ്പിക്കുകയെന്ന മുദ്രാവാക്യങ്ങള്‍ തെരുവുകളിലാകെ മുഴങ്ങി. വളര്‍ച്ചയില്ലാതെ കൂപ്പു കുത്തുന്ന സാമ്പത്തിക രംഗം, അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പോലുമുള്ള ദൗര്‍ബല്യം, കൊവിഡ് പ്രതിസന്ധി എന്നിവ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം നടന്നത്. കഴിഞ്ഞ വര്‍ഷം ക്യൂബന്‍ സാമ്പത്തിക മേഖലയില്‍ 11 ശതമാനം ഇടിവാണുണ്ടായത്. മൂന്ന് പതിറ്റാണ്ടിനിടയിലെ […]

12 July 2021 5:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ക്യൂബയില്‍ അണപൊട്ടി പ്രതിഷേധം; ജനങ്ങള്‍ തെരുവില്‍
X

ക്യൂബയില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം. രാജ്യ തലസ്ഥാനമായ ഹവാനയിലുള്‍പ്പെടെ രാജ്യത്തുട നീളം പ്രതിഷേധം അലയടിച്ചു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും പൗര സ്വാതന്ത്രയമില്ലായ്മയും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പടിയിറങ്ങണമെന്ന് പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടു.

സ്വേഛാധിപത്യം അവസാനിപ്പിക്കുകയെന്ന മുദ്രാവാക്യങ്ങള്‍ തെരുവുകളിലാകെ മുഴങ്ങി. വളര്‍ച്ചയില്ലാതെ കൂപ്പു കുത്തുന്ന സാമ്പത്തിക രംഗം, അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പോലുമുള്ള ദൗര്‍ബല്യം, കൊവിഡ് പ്രതിസന്ധി എന്നിവ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം നടന്നത്.

കഴിഞ്ഞ വര്‍ഷം ക്യൂബന്‍ സാമ്പത്തിക മേഖലയില്‍ 11 ശതമാനം ഇടിവാണുണ്ടായത്. മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ഇടിവായിരുന്നു ഇത്. അമേരിക്കയുടെ വിലക്കുകളും രാജ്യത്തെ കാര്യമായി ബാധിക്കുന്നത്.

പ്രതിഷേധം യുഎസ് ഇറക്കിയ മിഷണറി ലോബിയുടെ നിര്‍മിതിയാണെന്നാണ് ക്യൂബന്‍ പ്രസിഡന്റ് മിഗായേല്‍ പറയുന്നത്. പ്രതിഷേധത്തെ പ്രതിരോധിക്കാനുള്ള ഉത്തരവിട്ടിട്ടുണ്ടെന്നും പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി. പൊലീസ് പ്രതിഷേധകര്‍ക്കെതിരെ നടത്തിയ ആക്രമണം അഴിച്ചു വിടുകയുമുണ്ടായി.

സൗത്ത് വെസ്റ്റ് ഹവാനയിലെ ഒരു നഗരത്തില്‍ തുടങ്ങിയ പ്രതിഷേധം അതിവേഗമാണ് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടര്‍ന്നു പിടിച്ചത്. ഇത്തരത്തിലൊരു പ്രക്ഷോഭം ക്യൂബയില്‍ നടന്നത് ഏറെ രാഷ്ട്രീയ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. ‘ഫ്രീഡം’, ‘ഡൗണ്‍ വിത്ത് കമ്മ്യൂണിസം’ തുടങ്ങിയ മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുമായി ക്യൂബയില്‍ ഒരു പ്രതിഷേധമെന്നത് അപൂര്‍വമാണ്.

രാജ്യത്തെ തകര്‍ന്ന സാമ്പത്തിക മേഖലയാണ് ക്യൂബന്‍ ജനതയെ ഇത്രയും പ്രകോപിതരാക്കുന്നത്. ടൂറിസം, പഞ്ചസാര കയറ്റുമതി തുടങ്ങിയവയാണ് ക്യൂബയുടെ പ്രധാന വരുമാന ശ്രോതസ്സ്. ഇവ രണ്ടും ഇപ്പോള്‍ തകര്‍ച്ചയിലാണ്. രാജ്യത്തിന്റെ കരുതല്‍ ധനശേഖരം കുറഞ്ഞു വരികയാണ്. രാജ്യത്ത് അങ്ങിങ്ങായി മണിക്കൂറുകളോളം പവര്‍കട്ടുണ്ട്. ക്യൂബയുടെ സോഷ്യലിസ്റ്റ് സാമ്പത്തിക നയങ്ങള്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് തടയിടുന്നത് ഈ പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണമാണ്.

ഇത് മനസ്സിലാക്കി 62 വര്‍ഷമായി രാജ്യത്ത് നടപ്പാക്കി വരുന്ന സോഷ്യലിസ്റ്റ് സാമ്പത്തിക, സാമൂഹിക പദ്ധതികളില്‍ മാറ്റം വരുത്താന്‍ ക്യൂബന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും നല്‍കി വന്നിരുന്ന സാമ്പത്തിക ആനുകൂല്യങ്ങള്‍, സബ്‌സിഡികള്‍ എന്നിവ സര്‍ക്കാര്‍ വെട്ടിച്ചുരുക്കിയിരിക്കുകയാണ്. ഇതിനു പകരമായി തൊഴില്‍ മേഖല കൂടുതല്‍ കോര്‍പ്പറേറ്റ്‌വല്‍ക്കരിക്കാനും, കൂടുതല്‍ ശമ്പളം നല്‍കാനുമാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ഇതിനിടെ വന്ന കൊവിഡ് പ്രതിസന്ധി സാഹചര്യങ്ങളെ കൂടുതല്‍ മോശമാക്കി. കൊവിഡ് വാക്‌സിനേഷന്‍ വേഗത്തിലാക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടുന്ന മറ്റൊരു കാര്യം. ഞായറാഴ്ച മാത്രം 7000 കൊവിഡ് കേസുകളും 47 മരണങ്ങളുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

Next Story