അട്ടപ്പാടിയില്‍ ചെരിഞ്ഞ കാട്ടാനക്ക് ആന്ത്രാക്സ്
ആനയില്‍ ആന്ത്രാക്സ് രോഗം കണ്ടെത്തി. പാലക്കാട് ജില്ലയിലെ അട്ടപ്പാടി അതിര്‍ത്തിയില്‍ ആനക്കട്ടിയില്‍ ആണ് ആനയില്‍ ആന്ത്രാക്സ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചെരിഞ്ഞ കാട്ടാനക്കാണ് ആന്ത്രാക്സ് രോഗം സ്ഥിരീകരിച്ചത്. വാളയാര്‍ കേസ്: സിബിഐ സംഘം മാതാപിതാക്കളുടെ മൊഴിയെടുക്കുന്നു മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം ചൊരിഞ്ഞ നിലയിലാണ് ആനയെ കണ്ടെത്തിയത്. തുടര്‍ന്ന് തമിഴ്നാട് വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് ആനക്ക് ആന്ത്രാക്സ് രോഗമാണെന്ന് സ്ഥിരീകരിച്ചത്. ‘ലോകത്ത് ഏറ്റവും കൂടുതല്‍ വേതനവും സൗകര്യങ്ങളും കൊടുക്കുന്നത് ഞാനാണ്’; തൊഴില്‍ വകുപ്പ് റിപ്പോര്‍ട്ട് കള്ളമെന്ന് […]
13 July 2021 12:43 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ആനയില്‍ ആന്ത്രാക്സ് രോഗം കണ്ടെത്തി. പാലക്കാട് ജില്ലയിലെ അട്ടപ്പാടി അതിര്‍ത്തിയില്‍ ആനക്കട്ടിയില്‍ ആണ് ആനയില്‍ ആന്ത്രാക്സ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചെരിഞ്ഞ കാട്ടാനക്കാണ് ആന്ത്രാക്സ് രോഗം സ്ഥിരീകരിച്ചത്.
വാളയാര്‍ കേസ്: സിബിഐ സംഘം മാതാപിതാക്കളുടെ മൊഴിയെടുക്കുന്നു
മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം ചൊരിഞ്ഞ നിലയിലാണ് ആനയെ കണ്ടെത്തിയത്. തുടര്‍ന്ന് തമിഴ്നാട് വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് ആനക്ക് ആന്ത്രാക്സ് രോഗമാണെന്ന് സ്ഥിരീകരിച്ചത്.
ഈ സാഹചര്യത്തില്‍ മറ്റ് കന്നുകാലികള്‍ക്ക് ഉള്‍പ്പെടെ ആന്ത്രാക്സിനുള്ള പ്രതിരോധ മരുന്നുകള്‍ നല്‍കേണ്ടതുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമല്ലെന്ന് വനം വകുപ്പ് അറിയിച്ചു.
ആന്ത്രാക്സ്-
ആന്ത്രാക്സ് സാധാരണ കാട്ടിലേയോ വളർത്തുന്നതോ ആയപുല്ലുതിന്നുന്ന ജീവികളെയാണു വേഗം ബാധിക്കുക. അവ തറയിലുള്ള സസ്യങ്ങൾ തിന്നുമ്പോൾ, അഹാരം വഴിയും മൂക്കുവഴി അകത്തേയ്ക്കു വലിക്കുന്ന വായു വഴിയും രോഗാണുക്കൾ അകത്തുകടക്കുന്നു. ഇങ്ങനെ രോഗവാഹികളാകുന്ന സസ്യഭുക്കുകളെ തിന്നുന്ന മാംസഭുക്കുകൾക്കും ആന്ത്രാക്സ് വരാം. രോഗവാഹികളാകുന്ന സസ്യഭുക്കുകളുടെ മാംസം ഭക്ഷിക്കുകയോ മറ്റുവിധം ഇവയുമായി സമ്പർക്കം പുലർത്തുകയോ ചെയ്യുന്ന മനുഷ്യനു ഇവയിൽനിന്നും രോഗം പകരാം.