Top

ആന്തൂരില്‍ എതിരില്ലാതെ ആറുപേര്‍ തെരഞ്ഞെടുക്കപ്പെട്ടു; തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയാരംഭം കുറിച്ച് എല്‍ഡിഎഫ്

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയാരംഭം കുറിച്ച് എല്‍ഡിഎഫ്. കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ നഗരസഭയിലാണ് എതിരില്ലാതെ ആറ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടത്. പത്താം വാര്‍ഡില്‍ നിന്നും എംപി നളിനി, 11 ാം വാര്‍ഡില്‍ എം ശ്രീഷ, രണ്ടാം വാര്‍ഡില്‍ സിപി സുഹാസ്, മൂന്നാം വാര്‍ഡില്‍ എം പ്രീത, 16 ാം വാര്‍ഡില്‍ ഇ അഞ്ജന, 24 ാം വാര്‍ഡ് വി സതീദേവി എന്നിവരാണ് വിജയിച്ച സ്ഥാനാര്‍ത്ഥികള്‍. അതേസമയം കഴിഞ്ഞ തവണ 28 മണ്ഡലത്തില്‍ 14 എണ്ണത്തില്‍ എല്‍ഡിഎഫ് എതിരില്ലാതെ […]

19 Nov 2020 5:15 AM GMT

ആന്തൂരില്‍ എതിരില്ലാതെ ആറുപേര്‍ തെരഞ്ഞെടുക്കപ്പെട്ടു;  തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയാരംഭം കുറിച്ച് എല്‍ഡിഎഫ്
X

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയാരംഭം കുറിച്ച് എല്‍ഡിഎഫ്. കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ നഗരസഭയിലാണ് എതിരില്ലാതെ ആറ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടത്.

പത്താം വാര്‍ഡില്‍ നിന്നും എംപി നളിനി, 11 ാം വാര്‍ഡില്‍ എം ശ്രീഷ, രണ്ടാം വാര്‍ഡില്‍ സിപി സുഹാസ്, മൂന്നാം വാര്‍ഡില്‍ എം പ്രീത, 16 ാം വാര്‍ഡില്‍ ഇ അഞ്ജന, 24 ാം വാര്‍ഡ് വി സതീദേവി എന്നിവരാണ് വിജയിച്ച സ്ഥാനാര്‍ത്ഥികള്‍.

അതേസമയം കഴിഞ്ഞ തവണ 28 മണ്ഡലത്തില്‍ 14 എണ്ണത്തില്‍ എല്‍ഡിഎഫ് എതിരില്ലാതെ വിജയിച്ചിരുന്നു. കഴിഞ്ഞ തവണ ബാക്കി വന്ന 14 സീറ്റും എല്‍ഡിഫ് തന്നെയാണ് വിജയിച്ചത്.

കോണ്‍ഗ്രസ് നേതാവായിരുന്ന വി ദാസന്റെ കൊലപാതകത്തെ തുടര്‍ന്നാണ് നഗരസഭയില്‍ യുഡിഎഫിന്റെ പ്രവര്‍ത്തനം താളം തെറ്റിയത്. ഭയം മൂലം സ്ഥാനാര്‍ത്ഥികളെ പിന്തുണക്കാന്‍ പലരും വിമുഖത പ്രകടിപ്പിച്ചു.

അങ്ങനെയാണ് 14 ഇടത്ത് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതെന്നായിരുന്നു യുഡിഫ് മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ സമദ് കടമ്പേരി നേരത്തെ പറഞ്ഞത്.

Next Story