Top

അന്തിക്കാട് ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം; കൊലയാളി സംഘത്തിലെ ഒരാള്‍ കസ്റ്റടിയില്‍

കൊലപാതകത്തില്‍ മന്ത്രി എസി മൊയ്തീന്റെ പങ്ക് അന്വേഷിക്കണമെന്നും സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു

10 Oct 2020 10:43 AM GMT

അന്തിക്കാട് ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം; കൊലയാളി സംഘത്തിലെ ഒരാള്‍ കസ്റ്റടിയില്‍
X

തൃശൂര്‍: അന്തിക്കാട് ബിജെപി പ്രവര്‍ത്തകന്‍ നിധിലിന്റെ കൊലപാതകത്തില്‍ ഒരാള്‍ കസ്റ്റടിയില്‍. മുറ്റിച്ചൂര്‍ സ്വദേശി സനലാണ് പിടിയിലായത്. സംഘത്തിലെ മറ്റ് നാല് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. കൊലപാതകത്തിന് ശേഷം പ്രതികള്‍ തട്ടിയെടുത്ത കാറും ബൈക്കും കണ്ടെത്താനുള്ള ശ്രമവും തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

അന്തിക്കാട് ആദര്‍ശ് വധക്കേസിലെ എട്ടാം പ്രതിയായ തൃശ്ശൂര്‍ മുറ്റിച്ചൂര്‍ സ്വദേശി നിധിലിനെ (28) ഇന്നു രാവിലെയാണ് ഒരു സംഘമാളുകള്‍ വെട്ടിക്കൊലപ്പെടുത്തിയത്. നിധില്‍ സഞ്ചരിച്ച കാറില്‍ മറ്റൊരു വാഹനം ഇടിപ്പിച്ച ശേഷം റോഡില്‍ വെട്ടിവീഴ്ത്തുകയായിരുന്നു. ഇതിന് ശേഷം അക്രമികള്‍ മറ്റൊരു വാഹനത്തില്‍ കയറി രക്ഷപെട്ടു. സ്ഥലത്തെ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

എന്നാല്‍ കൊലപാതകത്തിന് പിന്നില്‍ സിപിഐഎമ്മാണെന്ന് ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു. കൊലപാതകത്തില്‍ മന്ത്രി എസി മൊയ്തീന്റെ പങ്ക് അന്വേഷിക്കണമെന്നും സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അന്തിക്കാട് നിധിൽ കൊലപാതകം സി. പി. എം നേതൃത്വം ആസൂത്രണം ചെയ്തതാണെന്നുള്ള വസ്തുത കൂടുതൽ കൂടുതൽ സ്ഥിരീകരിക്കപ്പെടുകയാണ്….

K Surendran द्वारा इस दिन पोस्ट की गई शनिवार, 10 अक्तूबर 2020

കൊല്ലപ്പെട്ട നിധിന്‍ ബിജെപി പ്രവര്‍ത്തകനാണ്. ആസൂത്രിതമായി കൊലപാതകം നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. സര്‍ക്കാരിന്റെയും മന്ത്രി എസി മൊയ്തീന്റെയും പങ്ക് അന്വേഷിക്കണം. ഒരാഴ്ചയായി മന്ത്രിക്ക് നിരക്കാത്ത പ്രകോപനമാണ് മൊയ്തീന്‍ തൃശൂരില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ആര്‍എസ്എസിനും ബിജെപിക്കും എതിരെ പ്രചരണം നടത്തി അണികളെ കൊലപാതകത്തിന് പ്രേരിപ്പിക്കുകയായിരുന്നെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Popular Stories

    Next Story