അധികൃതരുടെ വീഴ്ച്ച; വീണ്ടും പരീക്ഷ എഴുതാന്‍ 6000 രൂപ ആവശ്യപ്പെട്ട് സര്‍വ്വകലാശാല
അധികൃതരുടെ വീഴിച്ചയെത്തുടര്ന്ന് ഉത്തരക്കടലാസ് നഷ്ടപ്പെട്ട ബിരുദ വിദ്യാര്‍ത്ഥിയോട് വീണ്ടും പരീക്ഷ എഴുതാന്‍ 6000 രൂപ അടയ്ക്കാന്‍ നിര്‍ദേശിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റി. പത്തിരിപ്പാല ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജിലെ ബിബിഎ വിദ്യാര്‍ത്ഥി കെ ഷാജിമോനോടാണ് തന്റെ നാലാം സെമസ്റ്റര്‍ പരീക്ഷ വീണ്ടും എഴുതാന്‍ അധികൃതര്‍ 6000 രൂപ അടയ്ക്കാന്‍ നിര്‍ദേശിച്ചത്. നാലാം സെമസ്റ്റര്‍ പരീക്ഷ എഴുതി ഫലം കാത്തിരിക്കവെയാണ് തന്റെ ഉത്തരക്കടലാസ് നഷ്ടപ്പെട്ടതായി വിവരം ലഭിക്കുന്നത്. ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയുടെ അവസ്ഥ അധികൃതര്‍ സര്‍വ്വകലാശാലയുടെ ശ്രദ്ധയില്‍പെടുത്തിയപ്പോഴാണ് വീണ്ടും പരീക്ഷ […]

അധികൃതരുടെ വീഴിച്ചയെത്തുടര്ന്ന് ഉത്തരക്കടലാസ് നഷ്ടപ്പെട്ട ബിരുദ വിദ്യാര്‍ത്ഥിയോട് വീണ്ടും പരീക്ഷ എഴുതാന്‍ 6000 രൂപ അടയ്ക്കാന്‍ നിര്‍ദേശിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റി. പത്തിരിപ്പാല ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജിലെ ബിബിഎ വിദ്യാര്‍ത്ഥി കെ ഷാജിമോനോടാണ് തന്റെ നാലാം സെമസ്റ്റര്‍ പരീക്ഷ വീണ്ടും എഴുതാന്‍ അധികൃതര്‍ 6000 രൂപ അടയ്ക്കാന്‍ നിര്‍ദേശിച്ചത്.
നാലാം സെമസ്റ്റര്‍ പരീക്ഷ എഴുതി ഫലം കാത്തിരിക്കവെയാണ് തന്റെ ഉത്തരക്കടലാസ് നഷ്ടപ്പെട്ടതായി വിവരം ലഭിക്കുന്നത്. ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയുടെ അവസ്ഥ അധികൃതര്‍ സര്‍വ്വകലാശാലയുടെ ശ്രദ്ധയില്‍പെടുത്തിയപ്പോഴാണ് വീണ്ടും പരീക്ഷ എഴുതാന്‍ നിര്‍ദേശിച്ചത്.
നിര്‍ധന കുടുംബത്തിന് ഇത്രയും തുക ഫീസ് അടയ്ക്കാന്‍ കഴിയില്ലന്നും ഫീസില്‍ ഇളവ് വേണമെന്നും ഒപ്പം പരസഹായത്തോടെ പരീക്ഷ എഴുതുന്ന തനിക്ക് പത്തിരിപ്പാല കൊളേജില്‍ തന്നെ പരീക്ഷ എഴുതാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സര്‍വ്വകലാശാല അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിലിലായിരുന്നു പരീക്ഷ നടന്നത്. കൊളേജ് അധികൃതര്‍ ഉത്തരക്കടലാസ് എത്തിക്കുന്നതില്‍ വീഴ്ച്ച വരുത്തിയിട്ടില്ലന്നും നിലവില്‍ ഷാജിമോന്‍ വിദ്യാര്‍ത്ഥിയല്ലാത്തതിനാല്‍ കൊളേജില്‍ നിന്ന് പരീക്ഷ ഫീസ് അടയ്ക്കാന്‍ സാധിക്കില്ലന്നും അധികൃതര്‍ വ്യക്തമാക്കി