
ബാഴ്സിലോണയ്ക്ക് വന്‍ തിരിച്ചടി. യുവതാരം അന്‍സു ഫാറ്റി പരിക്കേറ്റു പുറത്തായി. റിയല്‍ ബെറ്റിസിനെതിരായ മത്സരത്തില്‍ മുട്ടിനു പരിക്കേറ്റ താരം മാസങ്ങളോളം പുറത്തിരിക്കേണ്ടി വരുമെന്നാണ് ബാഴ്സലോണയുടെ മെഡിക്കല്‍ ടീം നല്കുന്ന വിവരങ്ങള്‍.

ക്ലബ്ബിന്റെ ഔദ്യോഗിക മെഡിക്കല്‍ ടീം റിപ്പോര്‍ട്ട് പ്രകാരം താരത്തിന്റെ മുട്ടിനു ശസ്ത്രക്രിയ ആവശ്യമാണ്. അതുകൊണ്ട് ചുരുങ്ങിയത് മൂന്ന് മാസമെങ്കിലുമെടുത്തേ താരത്തിന് കളിക്കളത്തിലേക്ക് തിരിച്ചെത്താനാകൂ. എന്നാല്‍ താരത്തിന്റെ പരിക്കിനിടയിലും ബാഴ്സലോണ റിയല്‍ ബെറ്റിസിനെതിരെ 5-2ന്റെ തകര്‍പ്പന്‍ വിജയം നേടി.
ഈ സീസണില്‍ തകര്‍പ്പന്‍ ഫോമിലുള്ള 18 കാരന് അന്‍സു ഫാറ്റി 10 കളികളില്‍ നിന്ന് 5 ഗോളുകളും 5 അസ്സിസ്റ്റുകളും നേടിയിരുന്നു. പല താരങ്ങളും ഫോമിലല്ലാത്ത അവസ്ഥയില്‍ അന്‍സു ഫാറ്റിയുടെ അഭാവം ബാഴ്സലോണയെ വീണ്ടും പ്രതിസന്ധിയിലാക്കും.
ഈ സീസണില്‍ ഇനി വരാന്‍ ഇരിക്കുന്ന എല്‍ ക്ലാസിക്കോ , ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളും അന്‍സു ഫാറ്റിക് നഷടമാകും. സാമ്പത്തിക പ്രതിസന്ധിയും താരങ്ങളുടെ പ്രശ്നങ്ങളും മൂലം കഷ്ട്ടപ്പെടുന്ന ക്ലബിനും കോച്ച് കോമാനും അന്‍സു ഫാറ്റിയുടെ പരിക്ക് വെല്ലുവിളിയാകും. പരിക്ക് മാറി തിരിച്ചെത്തിയ ഫ്രഞ്ച് താരം ഉസ്മാന് ഡെമ്പെലെ ആകും ബാഴ്സലോണയുടെ സ്റ്റാര്‍ട്ടിങ് 11ല്‍ അന്‍സു ഫാറ്റിയുടെ വിടവ് നികത്തുക.
- TAGS:
- Ansu Fati