Top

‘അസ്ഥികൂടത്തിനൊപ്പം അന്‍സിബയുടെ ഫോട്ടോ ഷൂട്ട്’; അങ്ങനെ വരുണുമായി ഒന്നിച്ചുവെന്ന് പ്രേക്ഷകര്‍

സമൂഹമാധ്യമത്തില്‍ വൈറലായി നടി അന്‍സിബയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍. ദൃശ്യം 2വുമായി ബന്ധപ്പെടുത്തി ചെയ്ത ക്രിയേറ്റീവ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് അന്‍സിബ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. അസ്ഥികൂടവുമായി ഇരിക്കുന്ന ചിത്രമാണ് അന്‍സിബ പോസ്റ്റ് ചെയ്തിരിക്കുന്നത്. മഞ്ഞ നിറമുള്ള സാരിയുടുത്ത് അസ്ഥികൂടത്തെ പിടിച്ച് ഇരിക്കുന്ന ഹന്‍സിബയുടെ ചിത്രത്തിന് താഴെ രസകരമായ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഫോട്ടോയ്ക്ക് അനുയോജ്യമായ കാപ്ക്ഷന്‍ പ്രേക്ഷകരോട് പറയാനും താരം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രേക്ഷകരാണെങ്കില്‍ അങ്ങനെ വരുണുമായി ഒന്നിച്ചുവല്ലെ എന്ന രീതിയിലുള്ള കമന്റുകളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ‘അവര്‍ അങ്ങനെ ഒന്നിക്കുകയാണ്’, ‘വരുണ്‍ പ്രഭാകര്‍ […]

8 March 2021 9:39 AM GMT
ഫിൽമി റിപ്പോർട്ടർ

‘അസ്ഥികൂടത്തിനൊപ്പം അന്‍സിബയുടെ ഫോട്ടോ ഷൂട്ട്’; അങ്ങനെ വരുണുമായി ഒന്നിച്ചുവെന്ന് പ്രേക്ഷകര്‍
X

സമൂഹമാധ്യമത്തില്‍ വൈറലായി നടി അന്‍സിബയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍. ദൃശ്യം 2വുമായി ബന്ധപ്പെടുത്തി ചെയ്ത ക്രിയേറ്റീവ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് അന്‍സിബ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. അസ്ഥികൂടവുമായി ഇരിക്കുന്ന ചിത്രമാണ് അന്‍സിബ പോസ്റ്റ് ചെയ്തിരിക്കുന്നത്. മഞ്ഞ നിറമുള്ള സാരിയുടുത്ത് അസ്ഥികൂടത്തെ പിടിച്ച് ഇരിക്കുന്ന ഹന്‍സിബയുടെ ചിത്രത്തിന് താഴെ രസകരമായ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

ഫോട്ടോയ്ക്ക് അനുയോജ്യമായ കാപ്ക്ഷന്‍ പ്രേക്ഷകരോട് പറയാനും താരം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രേക്ഷകരാണെങ്കില്‍ അങ്ങനെ വരുണുമായി ഒന്നിച്ചുവല്ലെ എന്ന രീതിയിലുള്ള കമന്റുകളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ‘അവര്‍ അങ്ങനെ ഒന്നിക്കുകയാണ്’, ‘വരുണ്‍ പ്രഭാകര്‍ ഫ്രം അണ്ടര്‍ ഗ്രൗണ്ട്’, ‘വരുണിന്റെ അസ്ഥിയാണോ’, ‘ആ വരുണിനെ ഇനിയെങ്കിലും വെറുതെ വിട്ടുകൂടെ’, ‘വരുണ്‍ പ്രഭാകറിനൊപ്പം’ എന്നീ രീതിയിലുള്ള കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

ദൃശ്യം 2ല്‍ വരുണ്‍ പ്രഭകറിന്റെ ചിത്രത്തില്‍ വലിയൊരു ട്വിസ്റ്റിന് കാരണമായ കഥാപാത്രമായിരുന്നു. ജോര്‍ജ്കുട്ടിയോട് വരുണിന്റെ അച്ഛന്‍ അസ്ഥി എങ്കിലും കിട്ടിമോ എന്ന രീതിയില്‍ സംഭാഷണവും നടത്തുന്നുണ്ട്. അവസാനം അസ്ഥികള്‍ കണ്ടെടുത്ത് പരിശോധനയ്ക്ക് അയച്ചെങ്കിലും ജോര്‍ജുകുട്ടി അതിവിദഗ്ദമായി ഫോറെന്‍സിക് ലാബില്‍ നിന്ന് അത് മാറ്റുകയായിരുന്നു. ഇതെല്ലാം വെച്ച് ദൃശ്യം 2വില്‍ വളരെ പ്രധാനപ്പെട്ട റോള്‍ തന്നെയാണ് വരുണിന്റെ അസ്തിക്കുള്ളത്. ഇതേ തുടര്‍ന്ന് നിരവധി ട്രോളുകളും സമൂഹമാധ്യമത്തില്‍ വന്നിരുന്നു. അതിന് പിന്നാലെയാണ് അന്‍സിബയുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ വരുന്നത്.

ഫെബ്രുവരി 19നാണ് ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മോഹന്‍ലാലിന്റെ ജോര്‍ജ്കുട്ടി എന്ന കഥാപാത്രത്തിനും, ജീത്തു ജോസഫിന്റെ മികച്ചൊരു ക്രൈം ത്രില്ലറിനും നല്ല പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, സംവിധായകന്‍ അജയ് വാസുദേവ്, തുടങ്ങി സിനിമ മേഖലയില്‍ നിന്ന് നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.

മലയാള സിനിമയിലെ ആദ്യ 50 കോടി ചിത്രമായ ദൃശ്യത്തിന്റെ തുടര്‍ച്ചയായി ഒരുങ്ങിയ ചിത്രമാണ് ദൃശ്യം 2. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ, എസ്തര്‍, സിദ്ദിഖ്, ആശ ശരത്, സിദ്ദിഖ് എന്നിങ്ങനെ ആദ്യ ഭാഗത്തിലെ താരങ്ങളും ഉണ്ട്. രണ്ടാം ഭാഗത്തില്‍ മുരളി ഗോപി , സായികുമാര്‍, ഗണേഷ് കുമാര്‍ തുടങ്ങിയവരും പ്രധാന വേഷം ചെയ്യുന്നുണ്ട്.

അതേസമയം ലോകത്തിലെ തന്നെ പ്രമുഖ സിനിമ വെബ്സൈറ്റായ ഐഎംഡിബിയുടെ മോസ്റ്റ് പോപ്പുലര്‍ സിനിമ പട്ടികയില്‍ ദൃശ്യം 2 സ്ഥാനം നേടി. നൂറ് സിനിമകളാണ് പട്ടികയിലുള്ളത്. അതില്‍ 10-ാം സ്ഥാനമാണ് ദൃശ്യം 2 നേടിയിരിക്കുന്നത്. മോസ്റ്റ് പോപ്പുലര്‍ സിനിമ എന്ന പട്ടികയില്‍ ഇടം ലഭിച്ച ഏക ഇന്ത്യന്‍ സിനിമ ദൃശ്യം 2 മാത്രമാണ്. റിലീസ് ചെയ്തതും റിലീസിന് ഒരുങ്ങുന്നതുമായ ലോക പ്രേക്ഷകര്‍ ചര്‍ച്ച ചെയ്യുന്ന ചിത്രങ്ങളാണ് ഈ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

ഹോളിവുഡ് ചിത്രങ്ങളാണ് പട്ടികയിലെ ആദ്യ ഒമ്പത് എണ്ണവും. കഴിഞ്ഞ വര്‍ഷം നെറ്റ്ഫ്ലിക്സില്‍ പുറത്തിറങ്ങിയ ‘ഐ കെയര്‍ എ ലോട്ട്’ ആണ് ഒന്നാം സ്ഥാനത്തുള്ളത്. മോര്‍ട്ടല്‍ കോമ്പാറ്റ്, നൊമാഡ്ലാന്റ്, ആര്‍മ്മി ഓഫ് ദി ഡെഡ്, ടോൈ ആന്റ് ജെറി, സാക്ക് സനിഡേഴ്സ് ജസ്റ്റിസ് ലീഗ്, മോണ്‍സ്റ്റര്‍ ഹണ്ടര്‍, ജൂഡസ് ആന്റ് ബ്ലാക്ക് മെസ്സിയ, ദി ലിറ്റില്‍ തിങ്ങ്സ് എന്നീ ചിത്രങ്ങളാണ് പട്ടികയില്‍ പത്ത് വരെ ഉള്ളതില്‍ ബാക്കിയുള്ളവ. കൂടാതെ ടോപ്പ് റേറ്റഡ് ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ രണ്ടാമതാണ് ദൃശ്യം 2. ഒന്നാമത് 8.5 റേറ്റിങ്ങോടെ പതേര്‍ പാഞ്ചാലിയാണ് ഉള്ളത്.

ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തതിനാല്‍ മലയാളി പ്രേക്ഷകര്‍ക്ക് പുറമെ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ചിത്രത്തെ കുറിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. പ്രേക്ഷകരില്‍ നിന്ന് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. 108308 ഐഎംഡിബി ഉപഭോക്താക്കളില്‍ ദൃശ്യം 2വിന് ലഭിച്ച റേറ്റിങ് 8.8 ആണ്. ലോകത്തിന്റെ വിവധ ഭാഗത്തു നിന്നും ചിത്രത്തിന് ലഭിച്ച അഭിപ്രായങ്ങളാണ് റേറ്റിങ് കൂടാനുള്ള കാരണം. ഐഎംഡിബി ടീം ഇതേ തുടര്‍ന്ന് മോഹന്‍ലാലുമായി അഭിമുഖവും നടത്തിയിരുന്നു.

Next Story