‘ലോക്കറിലെ പണം മുഖ്യമന്ത്രി കൊടുത്തതെന്ന് സ്വപ്നയേക്കൊണ്ട് പറയിപ്പിക്കാന്‍ ശ്രമിച്ചത് രാധാകൃഷ്ണന് സാര്‍’; ഇഡി ഉദ്യോഗസ്ഥനെതിരെ വീണ്ടും വെളിപ്പെടുത്തല്‍
മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് ഡോളര്‍-സ്വര്‍ണക്കടത്ത് കേസുകളിലെ പ്രതിയായ സ്വപ്ന സുരേഷിനോട് പറഞ്ഞത് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് ഡിവൈഎസ്പി രാധാകൃഷ്ണനാണെന്ന് വെളിപ്പെടുത്തല്‍. സ്വപ്നയുടെ എസ്കോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ റെജിമോളുടെ മൊഴിയിലാണ് രാധാകൃഷ്ണന്റെ പേരുള്ളത്. ഇഡി ഉദ്യോഗസ്ഥനായ രാധാകൃഷ്ണന് മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്നയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് പ്രൊട്ടക്ഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സിപിഒ സിജി വിജയന് മൊഴി നല്‍കിയത് ഇന്നലെ പുറത്തുവന്നിരുന്നു. ഇനിയൊരു ഉന്നതനെ ഇവിടെ കൊണ്ടിരുത്തും എന്ന് ഇ ഡി ഉദ്യോഗസ്ഥര്‍ പറയുന്നത് […]

മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് ഡോളര്‍-സ്വര്‍ണക്കടത്ത് കേസുകളിലെ പ്രതിയായ സ്വപ്ന സുരേഷിനോട് പറഞ്ഞത് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് ഡിവൈഎസ്പി രാധാകൃഷ്ണനാണെന്ന് വെളിപ്പെടുത്തല്‍. സ്വപ്നയുടെ എസ്കോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ റെജിമോളുടെ മൊഴിയിലാണ് രാധാകൃഷ്ണന്റെ പേരുള്ളത്. ഇഡി ഉദ്യോഗസ്ഥനായ രാധാകൃഷ്ണന് മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്നയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് പ്രൊട്ടക്ഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സിപിഒ സിജി വിജയന് മൊഴി നല്‍കിയത് ഇന്നലെ പുറത്തുവന്നിരുന്നു. ഇനിയൊരു ഉന്നതനെ ഇവിടെ കൊണ്ടിരുത്തും എന്ന് ഇ ഡി ഉദ്യോഗസ്ഥര്‍ പറയുന്നത് കേട്ടെന്നും സിജി വെളിപ്പെടുത്തി. ഇതിന് പിന്നാലെയാണ് ഇതേ ഉദ്യോഗസ്ഥനെതിരെയുള്ള മറ്റൊരു മൊഴികൂടി പുറത്തുവന്നിരിക്കുന്നത്.
ഓഗസ്റ്റ് 13-ാം തീയതി രാത്രിര ഇഡി ഡിവൈഎസ്പി രാധാകൃഷ്ണന് സാറിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തിട്ടുള്ളതും, ചോദ്യം ചെയ്യുന്നതിനിടയ്ക്ക് ലോക്കറില്‍ നിന്ന് കിട്ടിയ തുക ശിവശങ്കര്‍ സ്വപ്നയ്ക്ക് നല്‍കിയതാണെന്നും, ആ തുക ചീഫ് മിനിസ്റ്റര്‍ ശിവശങ്കറിന് നല്‍കിയതാണെന്നും പറഞ്ഞാല്‍ സ്വപ്നയെ മാപ്പുസാക്ഷിയാക്കാം എന്ന് രാധാകൃഷ്ണന് സാര്‍ പറയുന്നത് ഞാന്‍ കേട്ടിരുന്നു. ചോദ്യം ചെയ്ത മേല്‍ ദിവസങ്ങളില്‍ ചോദ്യം ചെയ്തതിന് ശേഷം മൊഴി സ്ക്രോള്‍ ചെയ്ത് വിടുന്ന സമയം വ്യക്തമായി വായിച്ചില്ല എന്ന് സ്വപ്ന പറയാറുണ്ടായിരുന്നു.
സിപിഒ റെജിമോള്‍
പലപ്പോഴും പുലര്‍ച്ചെ നാലുമണി വരെ ചോദ്യം ചെയ്തെന്നും സ്വപ്നയുടെ എസ്കോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ റെജിമോള്‍ മൊഴി നല്കി. സ്വപ്നയുടെ ശബ്ദരേഖാ കേസ് അന്വേഷിക്കുന്ന സംഘത്തിനാണ് മൊഴി നല്‍കിയത്.
എസ് സിപിഒ ആയി സെന്‍ട്രല്‍ കൊച്ചി പൊലീസ് സ്റ്റേഷന് കൊച്ചിയില്‍ ജോലി നോക്കുന്ന റെജി മോളുടെ മൊഴി
“ഞാന്‍ 2020 ജൂലൈ 31 മുതല്‍ സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്തുവരുന്നു. സ്വര്‍ണകടത്ത് കേസിലെ പ്രതിയായ സ്വപ്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചിയുടെ കസ്റ്റഡിയിലായിരുന്നപ്പോള്‍ ഓഗസ്റ്റ് 11, 13, 15 എന്നീ ദിവസങ്ങളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നതും ഓഗസ്റ്റ് 17-ാം തീയതി കസ്റ്റഡി കാലാവധിയ്ക്ക് ശേഷം കാക്കനാട് വനിതാ ജയിലില്‍ കൊണ്ടുപോയപ്പോഴും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു. തിരിച്ച് സ്വപ്ന സുരേഷിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കൊണ്ടുപോകുന്ന സമയം എസ് സിപിഒമാരായ ഹേമലത, അജിത മോഹന്‍, ശ്യാമ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഞാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ദിവസങ്ങളിലെല്ലാം എന്‍ഫോഴ്സ്മെന്റ് സ്വപ്നയെ ചോദ്യം ചെയ്തിരുന്നു. ഞാന്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ദിവസങ്ങളില്‍ 13-ാം തീയതിയിലും 15-ാം തീയതിയിലും ഉദ്ദേശം മൂന്ന് മണിയോടുകൂടി ഇഡിയുടെ ക്യാബിനിലേക്ക് ചോദ്യം ചെയ്യുന്നതിലേക്കായി സ്വപ്നയെ കൊണ്ടുപോകുകയും തുടര്‍ന്ന് രാത്രി ഭക്ഷണത്തിനായി ഒമ്പത് മണിയോടുകൂടി തിരിച്ചുകൊണ്ടുവന്നതിന് ശേഷം 10 മണിയോട് കൂടി വീണ്ടും ചോദ്യം ചെയ്യാന്‍ കൊണ്ടുപോകുകയും പുലര്‍ച്ചെ നാല് മണിയോടുകൂടിയാണ് തിരികെ എത്തിക്കുകയും ചെയ്തത്. എന്നാല്‍ 11-ാം തീയതി ഉച്ച തിരിഞ്ഞ് ചോദ്യം ചെയ്യലിനായി കൊണ്ടുപോയതിന് ശേഷം ആറ് മണിയോടുകൂടി തിരിച്ചെത്തിച്ചിരുന്നു. ഓഗസ്റ്റ് 13-ാം തീയതിയും 15-ാം തീയതിയിലും സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യാനായി രാത്രി കൊണ്ടുപോയി ക്യാബിനില്‍ ചോദ്യം ചെയ്ത് തിരിച്ചുകൊണ്ടുവരുന്ന സമയം വരെ ഞാന്‍ കൂടെ ഉണ്ടായിരുന്നു.
ഓഗസ്റ്റ് 13-ാം തീയതി രാത്രിര ഇഡി ഡിവൈഎസ്പി രാധാകൃഷ്ണന് സാറിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തിട്ടുള്ളതും, ചോദ്യം ചെയ്യുന്നതിനിടയ്ക്ക് ലോക്കറില്‍ നിന്ന് കിട്ടിയ തുക ശിവശങ്കര്‍ സ്വപ്നയ്ക്ക് നല്‍കിയതാണെന്നും, ആ തുക ചീഫ് മിനിസ്റ്റര്‍ ശിവശങ്കറിന് നല്‍കിയതാണെന്നും പറഞ്ഞാല്‍ സ്വപ്നയെ മാപ്പുസാക്ഷിയാക്കാം എന്ന് രാധാകൃഷ്ണന് സാര്‍ പറയുന്നത് ഞാന്‍ കേട്ടിരുന്നു. ചോദ്യം ചെയ്ത മേല്‍ ദിവസങ്ങളില്‍ ചോദ്യം ചെയ്തതിന് ശേഷം മൊഴി സ്ക്രോള്‍ ചെയ്ത് വിടുന്ന സമയം വ്യക്തമായി വായിച്ചില്ല എന്ന് സ്വപ്ന പറയാറുണ്ടായിരുന്നു.
ഇ ഡി കസ്റ്റഡിയില്‍ ഉള്ള സമയത്ത് ഞാന്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഓഗസ്റ്റ് 11-ാം തീയതി സ്വപ്നയെ കാണാന്‍ ഭര്‍ത്താവ് ജയശങ്കറും മകനും വന്നിരുന്നു. ഓഗസ്റ്റ് 17ന് ജൂഡീഷ്യല്‍ കസ്റ്റഡിയിലേക്ക് തിരിച്ചുകൊടുക്കുന്ന സമയത്ത് ഭര്‍ത്താവ്, മകന്, അമ്മ, സഹോദരന് എന്നിവരുണ്ടായിരുന്നു. അന്നേ ദിവസം ടി ബന്ധുക്കളോട് ഒരുപാട് സമയം കോടതിയോട് ചേര്‍ന്നുള്ള മുറിയില്‍ വെച്ച് സ്വപ്ന സംസാരിച്ചിരുന്നു. വക്കീലും സ്വപ്നയോട് സംസാരിച്ചിരുന്നു. ഇപ്പോള്‍ എന്നെ കേള്‍പ്പിച്ച വോയ്സ് ക്ലിപ്പില്‍ ഉള്ള ശബ്ദം സ്വപ്നയുടെ ശബ്ദം പോലെയാണ് തോന്നുന്നത്. ഇത് എപ്പോള്‍ പറഞ്ഞതാണ് എന്നും ആരാണ് റെക്കോഡ് ചെയ്തതെന്നും എനിക്കറിയില്ല. ഞാന്‍ ഡ്യൂട്ടിയിലുള്ള സമയങ്ങളിലോ സ്വപ്നയെ തിരികെ കോടതിയില്‍ ഹാജരാക്കാന്‍ പോയ സമയത്തോ ആരെങ്കിലും ഇത്തരത്തില്‍ വോയ്സ് റെക്കോര്‍ഡ് ചെയ്തതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല. സ്വപ്നയുടെ കൈവശം മൊബൈല്‍ ഫോണ്‍ ഉള്ളതായി ഞാന്‍ കണ്ടിട്ടില്ല.
മൊഴി വായിച്ചുനോക്കി, ശരി”