Top

യുപിയില്‍ വീണ്ടും കൂട്ടബലാത്സംഗം; ദളിത് സ്ത്രീയെ നാല് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു

ഭദോഹി ഗ്യാന്‍പൂരില്‍ 44 കാരിയായ ദളിത് സ്ത്രീയെ നാല് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. ശനിയാഴ്ച്ചയാണ് സംഭവം. ബലാത്സംഗത്തിനിരയായ സ്ത്രീയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തെന്ന് എസ്പി രാം ബാദന്‍ സിങ് പറഞ്ഞു.

5 Oct 2020 3:15 AM GMT

യുപിയില്‍ വീണ്ടും കൂട്ടബലാത്സംഗം; ദളിത് സ്ത്രീയെ നാല് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു
X

ഹാത്രസ് സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ തുടരവെ യുപിയില്‍ വീണ്ടും കൂട്ടബലാത്സംഗം. ഭദോഹി ഗ്യാന്‍പൂരില്‍ 44 കാരിയായ ദളിത് സ്ത്രീയെ നാല് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. ശനിയാഴ്ച്ചയാണ് സംഭവം. ബലാത്സംഗത്തിനിരയായ സ്ത്രീയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തെന്ന് എസ്പി രാം ബാദന്‍ സിങ് പറഞ്ഞു.

ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ച് വരികയായിരുന്നു അവര്‍. ഭര്‍ത്താവിന്റെ കൂട്ടുകാര്‍ രണ്ടുപേരെത്തി വീട്ടില്‍ ആക്കിത്തരാമെന്ന് പറഞ്ഞു. പക്ഷെ, അവര്‍ ബലാത്സംഗം ചെയ്തു എന്നാണ് പരാതി.

രാം ബാദന്‍ സിങ്ങ് നാല് പേര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. ഞായറാഴ്ച്ച നാല് പേര്‍ക്കെതിരെ ഗ്യാന്‍പൂര്‍ സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്. മറ്റ് രണ്ട് പേര്‍ക്കുവേണ്ടി തെരച്ചില്‍ തുടരുകയാണ്. യുവതിയെ വൈദ്യപരിശോധനയ്ക്ക് അയച്ചെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

ഹാത്രസ് സംഭവത്തിന് പിന്നാലെ യുപി ബല്‍റാംപൂരിലും തലസ്ഥാനമായ ല്കനൗവിലും കാണ്‍പൂരിലും ബലാത്സംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബല്‍റാംപൂരില്‍ ബലാത്സംഗത്തിനിരയായി മാരക പരുക്കേറ്റ പെണ്‍കുട്ടി ആശുപത്രിയിലെത്തും മുമ്പ് മരിച്ചു. കാണ്‍പൂര്‍ ദേഹോത്തില്‍ നിന്നും കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കഴിഞ്ഞ ദിവസം വികൃതമാക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കുറ്റവാളികള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കാത്തത് കൊണ്ടാണ് സ്ത്രീകള്‍ക്കും ദളിതര്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതെന്ന് വിമര്‍ശനമുണ്ട്.

Next Story