Top

ബ്രിട്ടീഷ് വകഭേദത്തെ വെല്ലുന്ന കൊവിഡ് വൈറസെത്തി; അമേരിക്കന്‍ സ്ട്രെയിന് ഇരട്ടിയുടെ ഇരട്ടി വ്യാപനശേഷി

കൊവിഡ് 19 വൈറസിന്റെ പുതിയൊരു വകഭേദം കൂടി കണ്ടെത്തിയതായി വൈറ്റ് ഹൗസ് കൊവിഡ് ടാസ്‌ക് ഫോഴ്‌സിന്റെ റിപ്പോര്‍ട്ട്. 50 ശതമാനം അധിക വ്യാപന ശേഷിയുള്ളപുതിയ വൈറസ് അമേരിക്കയില്‍ അതിവേഗം പടരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു. യുകെയില്‍ പടരുന്ന കൊവിഡ് വകഭേദത്തിനെക്കാള്‍ കൂടുതല്‍ വ്യാപന ശേഷി പുതിയതിനുണ്ടെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പുതിയ വകഭേദം യുഎസില്‍ പടര്‍ന്ന് തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ കൊവിഡ് കേസുകളിലെ വര്‍ധനവ് പുതിയ വകഭേദം രൂപപ്പെട്ടതിന്റെ സൂചനയാണെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ വകഭേദത്തിന്റെ […]

9 Jan 2021 5:13 AM GMT

ബ്രിട്ടീഷ് വകഭേദത്തെ വെല്ലുന്ന കൊവിഡ് വൈറസെത്തി; അമേരിക്കന്‍ സ്ട്രെയിന് ഇരട്ടിയുടെ ഇരട്ടി വ്യാപനശേഷി
X

കൊവിഡ് 19 വൈറസിന്റെ പുതിയൊരു വകഭേദം കൂടി കണ്ടെത്തിയതായി വൈറ്റ് ഹൗസ് കൊവിഡ് ടാസ്‌ക് ഫോഴ്‌സിന്റെ റിപ്പോര്‍ട്ട്. 50 ശതമാനം അധിക വ്യാപന ശേഷിയുള്ള
പുതിയ വൈറസ് അമേരിക്കയില്‍ അതിവേഗം പടരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു. യുകെയില്‍ പടരുന്ന കൊവിഡ് വകഭേദത്തിനെക്കാള്‍ കൂടുതല്‍ വ്യാപന ശേഷി പുതിയതിനുണ്ടെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പുതിയ വകഭേദം യുഎസില്‍ പടര്‍ന്ന് തുടങ്ങിയിട്ടുണ്ട്.

രാജ്യത്തെ കൊവിഡ് കേസുകളിലെ വര്‍ധനവ് പുതിയ വകഭേദം രൂപപ്പെട്ടതിന്റെ സൂചനയാണെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ വകഭേദത്തിന്റെ വ്യാപനം തടയാന്‍ പ്രതിരോധനടപടികള്‍ ശക്തമാക്കണം അല്ലെങ്കില്‍ അതിവേഗത്തില്‍ പടര്‍ന്ന് സാഹചര്യം കൂടുതല്‍ മോശമാകുമെന്നും ടാസ്‌ക് ഫോഴ്‌സ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പ് സന്ദേശത്തില്‍ വ്യക്തമാക്കി. സാമൂഹിക അകലവും മാസ്‌കും നിര്‍ബന്ധമാക്കണമെന്നും നിര്‍ദേശമുണ്ട്. വാക്‌സിന്റെ എത്തിക്കേണ്ട സമയമായെന്നും ടാസ്‌ക് ഫോഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വെള്ളിയാഴ്ച റെക്കോര്‍ഡ് കേസുകളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനുള്ളില്‍ 2,90,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 3,676 മരണം സംഭവിച്ചു.

ബ്രിട്ടണില്‍ പുതിയ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ യുകെയിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം കഴിഞ്ഞദിവസം മുതല്‍ നിര്‍ത്തിവച്ചിരുന്നു. ഫെബ്രുവരി 20 വരെയാണ് സേവനങ്ങള്‍ നിര്‍ത്തിവച്ചത്. ഡിസംബറിലാണ് കൊവിഡിന്റെ പുതിയ വകഭേദം യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തത്. പടര്‍ന്ന് തുടങ്ങിയതോടെ രാജ്യത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. പിന്നാലെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലും യുകെ വകഭേദം റിപ്പോര്‍ട്ട് ചെയ്തു. ഡെന്‍മാര്‍ക്ക്, നെതര്‍ലാന്‍ഡ്, ഓസ്‌ട്രേലിയ, ഇറ്റലി, സ്വീഡന്‍, ഫ്രാന്‍സ്, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ്, ജര്‍മനി, കാനഡ, ജപ്പാന്‍, ലെബനന്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളിലും യുകെ കൊവിഡ് കണ്ടെത്തിയിട്ടുണ്ട്.

Next Story

Popular Stories