Top

തൊഴില്‍ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; സരിത എസ് നായര്‍ക്കെതിരെ വീണ്ടും കേസ്; സിപിഐ സ്ഥാനാര്‍ഥിയും പ്രതി

തട്ടിപ്പിന് ഇടനിലക്കാരായി പ്രവര്‍ത്തിച്ച ടി രതീഷ്, ഷാജു പാലിയോട് എന്നിവരെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. ഇതില്‍ ടി രതീഷ് കുന്നത്തുകാല്‍ പഞ്ചായത്തിലെ സിപിഐ സ്ഥാനാര്‍ഥിയാണ്.

12 Dec 2020 8:00 PM GMT

തൊഴില്‍ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; സരിത എസ് നായര്‍ക്കെതിരെ വീണ്ടും കേസ്; സിപിഐ സ്ഥാനാര്‍ഥിയും പ്രതി
X

സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായര്‍ക്കെതിരെ വീണ്ടും കേസ്. തൊഴില്‍വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയിലാണ് സരിതയ്‌ക്കെതിരെ വീണ്ടും കേസെടുത്തിരിക്കുന്നത്. പൊതുമേഖലാസ്ഥാപനത്തില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് 11 ലക്ഷം തട്ടിയെടുത്തെന്ന നെയ്യാറ്റിന്‍കര സ്വദേശിയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ലക്ഷങ്ങള്‍ വാങ്ങിയശേഷം വ്യാജനിയമന ഉത്തരവുകള്‍ നല്‍കിയെന്ന പരാതിയില്‍ ഇവര്‍ക്കെതിരെ ജാമ്യമില്ലാകേസ് രജിസ്റ്റര്‍ ചെയ്തു.


തട്ടിപ്പിന് ഇടനിലക്കാരായി പ്രവര്‍ത്തിച്ച ടി രതീഷ്, ഷാജു പാലിയോട് എന്നിവരെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. ഇതില്‍ ടി രതീഷ് കുന്നത്തുകാല്‍ പഞ്ചായത്തിലെ സിപിഐ സ്ഥാനാര്‍ഥിയാണ്. രതീഷും ഷാജുവും ചേര്‍ന്നാണ് പണപ്പിരിവ് നടത്തിയതെന്നാണ് സൂചന. ഇവര്‍ ഇരുപതോളം പേരില്‍ നിന്നും സമാനരീതിയില്‍ പണം തട്ടിയതായി പൊലീസ് സംശയിക്കുന്നുണ്ട്.

സെക്രട്ടറിയേറ്റ് ജീവനക്കാരിയെന്ന് പരിചയപ്പെടുത്തിയാണ് സരിത എസ് നായര്‍ പരാതിക്കാരില്‍ നിന്ന് പണം വാങ്ങിയതെന്നാണ് വിവരം. ആദ്യം 10 ലക്ഷം രൂപയും പിന്നീട് 1 ലക്ഷം രൂപയും ഈ സംഘം ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പരാതി. തുക തിരികെ നല്‍കാന്‍ ഇവര്‍ക്ക്‌മേല്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായും പരാതിക്കാര്‍ പൊലീസിന് മൊഴി നല്‍കി.

Popular Stories

    Next Story