Top

കൊടകര കുഴല്‍പ്പണക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍; മൂന്നാം പ്രതിയുടെ ഭാര്യയുടെ മൊഴി, പണവും സ്വര്‍ണവും പിടിച്ചെടുത്തു

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണകേസില്‍ കവര്‍ച്ച സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍. മലപ്പുറം മങ്കട സ്വദേശി സുല്‍ഫിക്കര്‍ അലി ആണ് അറസ്റ്റിലായത്. കവര്‍ച്ചയിലും ഗൂഢാലോചനയിലും സുല്‍ഫിക്കറിന് പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അറസ്റ്റ്. മലപ്പുറത്ത് ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 21 ആയി. ഇതിനിടെ കേസിലെ മൂന്നാം പ്രതി രഞ്ജിത്തിന്റെ ഭാര്യയും 20-ാം പ്രതിയുമായ ദീപ്തിയുടെ പക്കല്‍ നിന്ന് കവര്‍ച്ച പണമുപയോഗിച്ച് വാങ്ങിയതെന്ന് സംശയിക്കുന്ന ഒമ്പതര പവന്‍ സ്വര്‍ണ്ണം കണ്ടെത്തി. ദീപ്തിയെ വീണ്ടും ചോദ്യം ചെയ്തതിലാണ് […]

3 Jun 2021 7:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊടകര കുഴല്‍പ്പണക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍; മൂന്നാം പ്രതിയുടെ ഭാര്യയുടെ മൊഴി, പണവും സ്വര്‍ണവും പിടിച്ചെടുത്തു
X

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണകേസില്‍ കവര്‍ച്ച സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍. മലപ്പുറം മങ്കട സ്വദേശി സുല്‍ഫിക്കര്‍ അലി ആണ് അറസ്റ്റിലായത്. കവര്‍ച്ചയിലും ഗൂഢാലോചനയിലും സുല്‍ഫിക്കറിന് പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അറസ്റ്റ്. മലപ്പുറത്ത് ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 21 ആയി.

ഇതിനിടെ കേസിലെ മൂന്നാം പ്രതി രഞ്ജിത്തിന്റെ ഭാര്യയും 20-ാം പ്രതിയുമായ ദീപ്തിയുടെ പക്കല്‍ നിന്ന് കവര്‍ച്ച പണമുപയോഗിച്ച് വാങ്ങിയതെന്ന് സംശയിക്കുന്ന ഒമ്പതര പവന്‍ സ്വര്‍ണ്ണം കണ്ടെത്തി. ദീപ്തിയെ വീണ്ടും ചോദ്യം ചെയ്തതിലാണ് കോടാലിയിലെ വീട്ടില്‍ നിന്നും സ്വര്‍ണം കണ്ടെടുത്തത്. മറ്റൊരു പ്രതി ബഷീറിന്റെ വീട്ടില്‍ നിന്ന് 50,000 രൂപയും കണ്ടെത്തി.

ഇത്തരത്തില്‍ ഒന്നേകാല്‍ കോടി രൂപയാണ് ഇതുവരെ പലയിടങ്ങളില്‍ നിന്നായി പൊലീസ് പിടിച്ചെടുത്തത്.

അതേസമയം, കൊടകര കുഴല്‍ പണ കേസില്‍ ബിജെപി മധ്യമേഖല സംഘടനാ സെക്രട്ടറി എല്‍ പത്മകുമാറിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. തൃശൂര്‍ പൊലീസ് ക്ലബ്ബില്‍ രണ്ട് മണിക്കൂറോളമാണ് പത്മകുമാറിനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്.

പണമിടപാടുകളുമായി തനിക്ക് ബന്ധമില്ലെന്ന് പത്മകുമാര്‍ മൊഴി നല്‍കി. കേസില്‍ ഉള്‍പ്പെട്ട ധര്‍മരാജനെ ഇതുവരെ നേരില്‍ കണ്ടിട്ടില്ല. എന്നാല്‍ സംഘടനാ കാര്യങ്ങള്‍ക്ക് ഫോണില്‍ വിളിച്ചിട്ടുണ്ടെന്ന് പത്മകുമാര്‍ സമ്മതിച്ചു.

തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണവുമായി ബന്ധപ്പെട്ടാണ് വിളിച്ചതെന്നാണ് പത്മകുമാറിന്റെ വിശദീകരണം. പണം ആലപ്പുഴയിലേക്കാണ് കൊണ്ടു പോയതെന്ന ധര്‍മ്മരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജില്ലയുടെ ചുമതലയുള്ള സംഘടനാ സെക്രട്ടറിയായ എല്‍ പത്മകുമാറിനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്.

Also Read: പ്രധാനമന്ത്രി ആവാസ് യോജനയുടെ ഫണ്ട് കേരളം നഷ്ടപ്പെടുത്തിയതായി സിഎജി റിപ്പോര്‍ട്ട്; 195.82 കോടി കേന്ദ്രസഹായം നഷ്ടമായി

Popular Stories

    Next Story