Top

‘ഹാക്കര്‍മാര്‍ അയച്ച മെസേജില്‍ ക്ലിക് ചെയ്തു’; അനൂപ് മേനോന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു

നടന്‍ അനൂപ് മേനോന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു. ഫിലീപ്പിന്‍സില്‍ നിന്നാണ് ഹാക്കിങ്ങ് നടന്നത്. ഹാക്കര്‍മാര്‍ അയച്ച മെസേജ് ക്ലിക്ക് ചെയ്തതിനെ തുടര്‍ന്നാണ് ഹാക്കിങ്ങ് സംഭവിച്ചത്. മനോരമ ഓണ്‍ലൈനിനോടാണ് താരം ഇക്കാര്യം പറഞ്ഞത്. ഏകദേശം 12 ലക്ഷം ലൈക്ക്‌സ് ഉള്ളതാണ് അനൂപ് മേനോന്റ് ഫേസ്ബുക്ക് പേജ്. നിലവില്‍ പേജ് ഡിആക്റ്റിവേറ്റ് ചെയ്തിരിക്കുകയാണ്. ഫേസ്ബുക്ക് അധികൃതരെ സംഭവം അറിയിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ പേജ് വീണ്ടെടുക്കാന്‍ കഴിയുമെന്നും താരം വ്യക്തമാക്കി. അതേസമയം അനൂപ് മേനോന്‍ സ്റ്റോറീസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന […]

1 Jun 2021 9:20 PM GMT
ഫിൽമി റിപ്പോർട്ടർ

‘ഹാക്കര്‍മാര്‍ അയച്ച മെസേജില്‍ ക്ലിക് ചെയ്തു’; അനൂപ് മേനോന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു
X

നടന്‍ അനൂപ് മേനോന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു. ഫിലീപ്പിന്‍സില്‍ നിന്നാണ് ഹാക്കിങ്ങ് നടന്നത്. ഹാക്കര്‍മാര്‍ അയച്ച മെസേജ് ക്ലിക്ക് ചെയ്തതിനെ തുടര്‍ന്നാണ് ഹാക്കിങ്ങ് സംഭവിച്ചത്. മനോരമ ഓണ്‍ലൈനിനോടാണ് താരം ഇക്കാര്യം പറഞ്ഞത്.

ഏകദേശം 12 ലക്ഷം ലൈക്ക്‌സ് ഉള്ളതാണ് അനൂപ് മേനോന്റ് ഫേസ്ബുക്ക് പേജ്. നിലവില്‍ പേജ് ഡിആക്റ്റിവേറ്റ് ചെയ്തിരിക്കുകയാണ്. ഫേസ്ബുക്ക് അധികൃതരെ സംഭവം അറിയിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ പേജ് വീണ്ടെടുക്കാന്‍ കഴിയുമെന്നും താരം വ്യക്തമാക്കി.

അതേസമയം അനൂപ് മേനോന്‍ സ്റ്റോറീസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന പദ്മയുടെ ടീസര്‍ അടുത്തിടെയാണ് റിലീസ് ചെയ്തത്. ചിത്രത്തില്‍ അനൂപ് മേനോന്‍, സുരഭി ലക്ഷ്മി എന്നിവര്‍ക്ക് പുറമേ ശങ്കര്‍ രാമകൃഷ്ണന്‍, മെറീന മൈക്കിള്‍ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്. കഥ, തിരക്കഥ,സംഭാഷണം എന്നിവക്ക് പുറമേ അനൂപ് മേനോന്‍ തന്നെയാണ് ചിത്രത്തി?ന്റെ സംവിധാനവും.

മഹാദേവന്‍ തമ്പിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. പ്രൊഡക്ഷന്‍ ഡിസൈനര്‍- ബാദുഷ, കല- ദുന്‍ദു രഞ്ജീവ്, എഡിറ്റര്‍- സിയാന്‍ ശ്രീകാന്ത്, സംഗീതം- നിനോയ് വര്‍ഗീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അനില്‍ ജി, ഡിസൈന്‍- ആന്റണി സ്റ്റീഫന്‍, വാര്‍ത്ത പ്രചരണം- പി.ശിവപ്രസാദ് എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.

Next Story