Top

‘മുന്‍പ് ഒരു ബീഡിയും കത്തിച്ച് എവിടെയെങ്കിലും നിന്നാല്‍ ബംഗാളി ചെക്കനെന്നെ കരുതുമായിരുന്നുള്ളൂ’; തന്റെ ആഗ്രഹത്തെ തകര്‍ത്ത മാറ്റത്തെക്കുറിച്ച് ആനി ശിവ

തന്റെ മുന്‍കാലജീവിതവും അതിജീവനവും ശ്രദ്ധനേടിയതോടെ വന്ന മാറ്റങ്ങളെക്കുറിച്ച് ആനി ശിവ. ഇന്നലെ വരെ ഡ്യൂട്ടി ചെയ്തതുപോലെയല്ല. ഇനി കൂടുതല്‍ കരുതല്‍ ആവശ്യമാണ്. നാലുചുറ്റും കണ്ണുകളുണ്ട്. എവിടെയായാലും എല്ലാവരും തിരിച്ചറിയുന്ന അവസ്ഥയാണ്. ആനി ശിവ പറയുന്നു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു പ്രതികരണം. ഷാഡോ ടീമില്‍ ചേരണമെന്ന് തന്റെ ആഗ്രഹം കൂടിയാണ് ആ മാറ്റത്തോടെ തീര്‍ന്നതെന്നും ആനി ശിവ പ്രതികരിച്ചു. ഇങ്ങനെയെല്ലാമായില്ലായിരുന്നു എങ്കില്‍ മഫ്ടിയില്‍ ഒരു സിഗരറ്റോ ബീഡിയോ കത്തിച്ച് എവിടെയെങ്കിലും ചെന്നു നിന്നാല്‍ ഏതെങ്കിലും ബംഗാളി ചെക്കന്‍ നില്‍ക്കുന്നെന്നെ കരുതുമായിരുന്നുള്ളൂ. […]

2 July 2021 6:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘മുന്‍പ് ഒരു ബീഡിയും കത്തിച്ച് എവിടെയെങ്കിലും നിന്നാല്‍ ബംഗാളി ചെക്കനെന്നെ കരുതുമായിരുന്നുള്ളൂ’; തന്റെ ആഗ്രഹത്തെ തകര്‍ത്ത മാറ്റത്തെക്കുറിച്ച് ആനി ശിവ
X

തന്റെ മുന്‍കാലജീവിതവും അതിജീവനവും ശ്രദ്ധനേടിയതോടെ വന്ന മാറ്റങ്ങളെക്കുറിച്ച് ആനി ശിവ. ഇന്നലെ വരെ ഡ്യൂട്ടി ചെയ്തതുപോലെയല്ല. ഇനി കൂടുതല്‍ കരുതല്‍ ആവശ്യമാണ്. നാലുചുറ്റും കണ്ണുകളുണ്ട്. എവിടെയായാലും എല്ലാവരും തിരിച്ചറിയുന്ന അവസ്ഥയാണ്. ആനി ശിവ പറയുന്നു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു പ്രതികരണം.

ഷാഡോ ടീമില്‍ ചേരണമെന്ന് തന്റെ ആഗ്രഹം കൂടിയാണ് ആ മാറ്റത്തോടെ തീര്‍ന്നതെന്നും ആനി ശിവ പ്രതികരിച്ചു. ഇങ്ങനെയെല്ലാമായില്ലായിരുന്നു എങ്കില്‍ മഫ്ടിയില്‍ ഒരു സിഗരറ്റോ ബീഡിയോ കത്തിച്ച് എവിടെയെങ്കിലും ചെന്നു നിന്നാല്‍ ഏതെങ്കിലും ബംഗാളി ചെക്കന്‍ നില്‍ക്കുന്നെന്നെ കരുതുമായിരുന്നുള്ളൂ. കള്ളനെം പിടിക്കാം ഡ്യൂട്ടിയും നടക്കും എന്നൊരു അവസ്ഥയുണ്ടായിരുന്നു. ഇപ്പോള്‍ അതല്ല അവസ്ഥ.

പണ്ടൊക്കെ എന്നെ കണ്ടാലും വേഷത്തിലും ഒക്കെ ഒരു ബംഗാളി ലുക്കുണ്ടെന്നാണ് എല്ലാവരും പറഞ്ഞിരുന്നത്. ചില ബംഗാളി പിള്ളേരുടെ ഒക്കെ ഫോട്ടോകള്‍ എഫ്ബിയില്‍ വരുമ്പോള്‍ എന്റെ ഇരട്ടയെന്ന് പറഞ്ഞ് കൂട്ടുകാര്‍ ടാഗ് ചെയ്യുമായിരുന്നു. ഇതൊക്കെ വെച്ചായിരുന്നു ഷാഡോ ടീമില്‍ ചേരണമെന്ന് ചിന്തിച്ചിരുന്നത്. എന്നാല്‍ ഇനി അതൊന്നും നടക്കുമെന്ന് തോന്നുന്നില്ല.

ആനി ശിവ

തന്റെ ജീവിത വിജയങ്ങള്‍ക്ക് പിന്തുണ നല്‍കിയ കെഎസ്ആര്‍സി ഡ്രൈവര്‍ ഷാജി ചേട്ടനെക്കുറിച്ചും ആനി ശിവ പറഞ്ഞു. ഷാജി ചേട്ടന്‍ സ്റ്റാര്‍ ഇട്ടുതന്ന ദിവസമായിരുന്നു ജീവിതത്തില്‍ ഏറ്റവും സന്തോഷിച്ചത്. ഞാന്‍ എന്നെ അംഗീകരിച്ച ഒരു ദിവസമായിരുന്നു അന്ന്. എനിക്ക് എന്തെങ്കിലും ആയി തീരാന്‍ പറ്റുമെന്ന് എന്നും പറഞ്ഞിരുന്ന ആളാണ് ഷാജി ചേട്ടന്‍. ‘സര്‍വ്വീസിന്റെ അവസാന നാളുവരെ ഒരു തട്ടുകേടും വരരുത് എന്റെ മോള്‍ക്ക്’- എന്നാണ് സ്റ്റാര്‍ കുത്തിതന്ന് ഷാജി ചേട്ടന്‍ പറഞ്ഞത്. അത്രയും സന്തോഷം ഇതുവരെ തന്റെ ജീവിതത്തിലുണ്ടായിട്ടില്ലെന്നും ആനി ശിവ കൂട്ടിച്ചേര്‍ത്തു.

Also Read: ‘അന്ന് ആ വലിയ മുതലാളി പറഞ്ഞു, തുണി മാറ്റിയാല്‍ 50,000ത്തിന്റെ പോളിസി നല്‍കാമെന്ന്; ഇന്നലെകളെക്കുറിച്ച് മനസ് തുറന്ന് ആനി ശിവ

Popular Stories

    Next Story