Top

കടിയേറ്റിട്ടും സഹപ്രവര്‍ത്തകരെ സുരക്ഷിതരാക്കി; ഹര്‍ഷാദിന്റെ വിയോഗത്തോടെ അനാഥരായി കുടുംബം

തിരുവനന്തപുരം മൃഗശാലയില്‍ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച ജീവനക്കാരന്‍ ഹര്‍ഷാദിന്റെ വിയോഗം കുടുംബത്തെയും സഹപ്രവര്‍ത്തകരെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. ഹര്‍ഷാദ് കാട്ടാക്കട സ്വദേശിയായ ഹര്‍ഷാദ് പതിനേഴ് വര്‍ഷമായി ഈ മൃഗശാലയിലായിരുന്നു ജോലി ചെയ്തത്. വന്യജീവികളെ ഒരുപാടിഷ്ടമായിരുന്ന ഹര്‍ഷാദിന്റെ മരണം ഇങ്ങനെയായിരിക്കുമെന്ന് ആരും കരുതിയിരുന്നില്ല. നേരത്തെ ചീങ്കണ്ണിയുടെയും കുരങ്ങിന്റെയും ആക്രമണം ഹര്‍ഷാദ് നേരിട്ടിരുന്നു. എന്നാല്‍ അപ്പോഴും പ്രിയപ്പെട്ട ജോലിയില്‍ അദ്ദേഹം തുടര്‍ന്നു. മൃഗശാലയില്‍ താല്‍ക്കാലിക ജോലിക്കാരില്‍ പലരെയും സ്ഥിരപ്പെടുത്തിയപ്പോള്‍ ഹര്‍ഷാദിനെ സ്ഥിരപ്പെടുത്തിയിരുന്നില്ല. ഒടുവില്‍ വിഷപ്പാമ്പുകള്‍ക്ക് നടുവില്‍ നിന്ന് അപകടകരമായ സമരം നടത്തിയാണ് ഹര്‍ഷാദ് […]

2 July 2021 2:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കടിയേറ്റിട്ടും സഹപ്രവര്‍ത്തകരെ സുരക്ഷിതരാക്കി; ഹര്‍ഷാദിന്റെ വിയോഗത്തോടെ അനാഥരായി കുടുംബം
X

തിരുവനന്തപുരം മൃഗശാലയില്‍ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച ജീവനക്കാരന്‍ ഹര്‍ഷാദിന്റെ വിയോഗം കുടുംബത്തെയും സഹപ്രവര്‍ത്തകരെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. ഹര്‍ഷാദ് കാട്ടാക്കട സ്വദേശിയായ ഹര്‍ഷാദ് പതിനേഴ് വര്‍ഷമായി ഈ മൃഗശാലയിലായിരുന്നു ജോലി ചെയ്തത്. വന്യജീവികളെ ഒരുപാടിഷ്ടമായിരുന്ന ഹര്‍ഷാദിന്റെ മരണം ഇങ്ങനെയായിരിക്കുമെന്ന് ആരും കരുതിയിരുന്നില്ല. നേരത്തെ ചീങ്കണ്ണിയുടെയും കുരങ്ങിന്റെയും ആക്രമണം ഹര്‍ഷാദ് നേരിട്ടിരുന്നു. എന്നാല്‍ അപ്പോഴും പ്രിയപ്പെട്ട ജോലിയില്‍ അദ്ദേഹം തുടര്‍ന്നു.

മൃഗശാലയില്‍ താല്‍ക്കാലിക ജോലിക്കാരില്‍ പലരെയും സ്ഥിരപ്പെടുത്തിയപ്പോള്‍ ഹര്‍ഷാദിനെ സ്ഥിരപ്പെടുത്തിയിരുന്നില്ല. ഒടുവില്‍ വിഷപ്പാമ്പുകള്‍ക്ക് നടുവില്‍ നിന്ന് അപകടകരമായ സമരം നടത്തിയാണ് ഹര്‍ഷാദ് ജോലി സ്ഥിരത നേടിയത്. മൃഗശാലയിലുണ്ടായിരുന്ന രാജവെമ്പാലകള്‍ ചത്തതിനെത്തുടര്‍ന്ന്് മൂന്ന് മാസം മുമ്പാണ് പുതിയതായി മൂന്ന് രാജവെമ്പാലകളെ മംഗളൂരുവില്‍ നിന്നും എത്തിച്ചത്. ഹര്‍ഷാദുമായി രാജവമ്പൊലകള്‍ ഇണങ്ങി വരുന്നതേ ഉണ്ടായിരുന്നുള്ളൂ.

പാമ്പിന്‍കൂട് വൃത്തിയാക്കി പുറത്തിറങ്ങവെയാണ് ഹര്‍ഷാദിനെ രാജവെമ്പാല കടിച്ചത്. കടിയേറ്റിട്ടും പാമ്പ് പുറത്തു കടന്ന് മറ്റുള്ളവരെ കടിക്കാതിരിക്കാന്‍ കൂട് പൂട്ടിയ ശേഷമാണ് ഹര്‍ഷാദ് വിവരം സഹപ്രവര്‍ത്തകരെ അറിയിച്ചത്. ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃഗശാലയിലെ ജീവനക്കാര്‍ക്ക് പാമ്പ് കടിയേറ്റാല്‍ മൃഗശാലയില്‍ വെച്ചു തന്നെ ആന്റി വെനം കുത്തിവെപ്പ് നടത്തണം. എന്നാല്‍ ഹര്‍ഷാദിന് മൃഗശാലയില്‍ വെച്ച് കുത്തിവെപ്പ് നടത്തിയില്ലെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. തെരുവു സര്‍ക്കസ് നടത്തിയിരുന്ന ആളായിരുന്നു ഹര്‍ഷാദിന്റെ പിതാവ് അബ്ദുള്‍ സലാം. അക്കാലത്ത് വന്യമൃഗങ്ങളെ ഇണക്കി പിതാവ് നടത്തുന്ന അഭ്യാസമുറകള്‍ കണ്ടാണ് ഹര്‍ഷാദിനും മൃഗങ്ങളെ പരിപാലിക്കുന്നതില്‍ താല്‍പര്യം വന്നത്.

സ്വന്തമായി വീടില്ലാത്ത ഹര്‍ഷാദിന്റെ ഏക വരുമാനത്തിലാണ് കുടുംബം പുലര്‍ന്നിരുന്നത്. ഭാര്യ ഷീജ വീട്ടമ്മയാണ്. മകന്‍ അബിന്‍ ഏഴാം ക്ലാസിലാണ്. വാടകവീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. ഹര്‍ഷാദിന്റെ കുടുംബത്തിന് അര്‍ഹമായ സഹായം നല്‍കുമെന്ന് മന്ത്രി ചിഞ്ചു റാണി അറിയിച്ചിട്ടുണ്ട്. ചിഞ്ചുറാണിയും എംഎല്‍എമാരായ ജി സ്റ്റീഫന്‍, ഐബി സതീഷ് തുടങ്ങിയവര്‍ ഹര്‍ഷാദിന്റെ വീട്ടിലെത്തി.

Popular Stories

    Next Story