‘ഒരു കവിത കൂടി ഞാനെഴുതി വെയ്ക്കാം’; ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരു പിടി കവിതകള്‍ ബാക്കി….
ജനപ്രിയ ഗാനങ്ങളിലൂടെയും കവിതകളിലൂടെയും ശ്രദ്ധേയനായ ഗാനരചയിതാവും കവിയുമായിരുന്നു അനില്‍ പനച്ചൂരാന്. ലാല്‍ ജോസ് സംവിധാനം ചെയ്ത അറബിക്കഥയിലെ ഗാനങ്ങളിലൂടെ ചലച്ചിത്ര മേഖലയിലെത്തിയ അനില്‍ പനച്ചൂരാന്റെ വരികളും ആലാപനവും പെട്ടന്ന് തന്നെ ശ്രദ്ധ നേടി. ഇരുപതിലേറെ ചിത്രങ്ങളിലെ പനച്ചൂരാന്റെ ഗാനങ്ങള്‍ ശ്രദ്ധേയമായി. മാടമ്പി, മിന്നാമിന്നിക്കൂട്ടം ഭ്രമരം, മകന്റെ അച്ഛന്, മേരിക്കുണ്ടൊരു കുഞ്ഞാട്, വെളിപാടിന്റെ പുസ്തകം എന്നിവ ഇതിലുള്‍പ്പെടുന്നു.അറബിക്കഥ, മാണിക്യകല്ല്, ചില നേരം ചില മനുഷ്യര്‍,യാത്ര ചോദിക്കാതെ എന്നീ ചിത്രങ്ങള്‍ അഭിനയിക്കുകയും ചെയ്തു. വലയില്‍ വീണ കിളികള്‍, അനാഥന്, പ്രണയ […]

ജനപ്രിയ ഗാനങ്ങളിലൂടെയും കവിതകളിലൂടെയും ശ്രദ്ധേയനായ ഗാനരചയിതാവും കവിയുമായിരുന്നു അനില്‍ പനച്ചൂരാന്. ലാല്‍ ജോസ് സംവിധാനം ചെയ്ത അറബിക്കഥയിലെ ഗാനങ്ങളിലൂടെ ചലച്ചിത്ര മേഖലയിലെത്തിയ അനില്‍ പനച്ചൂരാന്റെ വരികളും ആലാപനവും പെട്ടന്ന് തന്നെ ശ്രദ്ധ നേടി.
ഇരുപതിലേറെ ചിത്രങ്ങളിലെ പനച്ചൂരാന്റെ ഗാനങ്ങള്‍ ശ്രദ്ധേയമായി. മാടമ്പി, മിന്നാമിന്നിക്കൂട്ടം ഭ്രമരം, മകന്റെ അച്ഛന്, മേരിക്കുണ്ടൊരു കുഞ്ഞാട്, വെളിപാടിന്റെ പുസ്തകം എന്നിവ ഇതിലുള്‍പ്പെടുന്നു.
അറബിക്കഥ, മാണിക്യകല്ല്, ചില നേരം ചില മനുഷ്യര്‍,യാത്ര ചോദിക്കാതെ എന്നീ ചിത്രങ്ങള്‍ അഭിനയിക്കുകയും ചെയ്തു. വലയില്‍ വീണ കിളികള്‍, അനാഥന്, പ്രണയ കാലം, ഒരു മഴ പെയ്തെങ്കില്‍ തുടങ്ങിയ കവിതകളും ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഞായറാഴ്ച രാത്രി എട്ട് പത്തോടെ ഹൃദയാഘാതത്തേത്തുടര്‍ന്നാണ് അനില്‍ പനച്ചൂരാന് മരിച്ചത്. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ കുഴഞ്ഞുവീണ അനില്‍ പനച്ചൂരാനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ആലപ്പുഴ ജില്ലയില്‍ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂര്‍ വീട്ടില്‍ 1965 നവംബര്‍ 20നാണ് അനില്‍ പനച്ചൂരാന്റെ ജനനം. ഉദയഭാനു ദ്രൗപതി ദമ്പതികളുടെ മകനാണ്. അനില്‍കുമാര്‍ പി യു എന്നാണ് യഥാര്‍ത്ഥനാമം. നങ്ങ്യാര്‍കുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറംകല്‍ കാകദീയ സര്‍വകലാശാല എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി. അഭിഭാഷകനായും ജോലി നോക്കിയിരുന്നു. മായയാണ് ഭാര്യ. ഉണ്ണിമായ മകളാണ്.
- TAGS:
- ANIL PANACHOORAN