Top

കാടിന്റെ മണമുള്ള കള്ള് പാട്ട്..അനിൽ പനച്ചൂരാന്റെ അവസാന വരികൾ ഇങ്ങനെ; ഓഡിയോ

കസ്തൂരിക്കാറ്റൂതി ഇല്ലിക്കാടും മൂളി ഒപ്പത്തിനൊരോരോ തപ്പുംകോട്.. എന്ന ഗാനമായിരുന്നു അന്തരിച്ച കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അവസാനമായി എഴുതിയത്. വിത്തിന് സെക്കൻഡ്‌സ് എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു അദ്ദേഹം വരികൾ എഴുതിയത്. കാടിന്റെ പശ്ചാത്തലത്തിലുള്ള നാടൻ ശൈലിയിലുള്ള ഒരു കള്ള് പാട്ടായിരുന്നു അദേഹം എഴുതിയത്. വരികൾക്ക് സംഗീതം നൽകിയ രഞ്ജിൻ രാജ് അനിൽ പനച്ചൂരാൻ എഴുതിയ അവസാന പാട്ട് റിപ്പോർട്ടർ ലൈവിന് വേണ്ടി ആലപിച്ചു.

4 Jan 2021 1:21 AM GMT
ഫിൽമി റിപ്പോർട്ടർ

കാടിന്റെ മണമുള്ള കള്ള് പാട്ട്..അനിൽ പനച്ചൂരാന്റെ അവസാന വരികൾ ഇങ്ങനെ; ഓഡിയോ
X

‘കസ്തൂരിക്കാറ്റൂതി ഇല്ലിക്കാടും മൂളി ഒപ്പത്തിനൊരോരോ തപ്പുംകോട്.. എന്ന ഗാനമായിരുന്നു അന്തരിച്ച കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അവസാനമായി എഴുതിയത്. വിത്തിന് സെക്കൻഡ്‌സ് എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു അദ്ദേഹം വരികൾ എഴുതിയത്. കാടിന്റെ പശ്ചാത്തലത്തിലുള്ള നാടൻ ശൈലിയിലുള്ള ഒരു കള്ള് പാട്ടായിരുന്നു അദേഹം എഴുതിയത്. വരികൾക്ക് സംഗീതം നൽകിയ രഞ്ജിൻ രാജ് അനിൽ പനച്ചൂരാൻ എഴുതിയ അവസാന പാട്ട് റിപ്പോർട്ടർ ലൈവിന് വേണ്ടി ആലപിച്ചു.

അനിൽ പനച്ചൂരാന്റെ കവിതാലാപനം സുഹൃത്തും സംവിധായകനുമായ ലാൽ ജോസും പങ്കുവെച്ചു. പൂക്കാത്ത മുല്ലയ്‌ക്ക് പൂവിടാൻ കാത്തന്റെ എന്ന കവിത ചൊല്ലുന്ന അനിൽ പനച്ചൂരാന്റെ വീഡിയയാണ് ലാൽ ജോസ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ലാൽ ജോസ് സംവിധാനം ചെയ്ത അറബിക്കഥയെന്ന സിനിമയിലെ ‘ ചോര വീണ മണ്ണിൽ’ എന്ന ഗാനത്തിലൂടെയാണ് അനിൽ പനച്ചൂരാൻ എന്ന കവിയും ഗാനരചയിതാവും മലയാളികളുടെ കാവ്യ ഹൃദയത്തിൽ ഇടം നേടിയത്.

അന്തരിച്ച കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ കവിത പങ്കുവെച്ച് സംവിധായകൻ ലാൽ ജോസ്. പൂക്കാത്ത മുല്ലയ്‌ക്ക് പൂവിടാൻ കാത്തന്റെ എന്ന കവിത ചൊല്ലുന്ന അനിൽ പനച്ചൂരാന്റെ വീഡിയയാണ് ലാൽ ജോസ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ലാൽ ജോസ് സംവിധാനം ചെയ്ത അറബിക്കഥയെന്ന സിനിമയിലെ ‘ ചോര വീണ മണ്ണിൽ’ എന്ന ഗാനത്തിലൂടെയാണ് അനിൽ പനച്ചൂരാൻ എന്ന കവിയും ഗാനരചയിതാവും മലയാളികളുടെ കാവ്യ ഹൃദയത്തിൽ ഇടം നേടിയത്.

ഇരുപതിലേറെ ചിത്രങ്ങളിലെ പനച്ചൂരാന്റെ ഗാനങ്ങള്‍ ശ്രദ്ധേയമായിരുന്നു. മാടമ്പി, മിന്നാമിന്നിക്കൂട്ടം ഭ്രമരം, മകന്റെ അച്ഛന്‍, മേരിക്കുണ്ടൊരു കുഞ്ഞാട്, വെളിപാടിന്റെ പുസ്തകം എന്നിവ ഇതിലുള്‍പ്പെടുന്നു. അറബിക്കഥ, മാണിക്യകല്ല്, ചില നേരം ചില മനുഷ്യര്‍,യാത്ര ചോദിക്കാതെ എന്നീ ചിത്രങ്ങള്‍ അഭിനയിക്കുകയും ചെയ്തു. വലയില്‍ വീണ കിളികള്‍, അനാഥന്‍, പ്രണയ കാലം, ഒരു മഴ പെയ്‌തെങ്കില്‍ തുടങ്ങിയ കവിതകളും ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഞായറാഴ്ച രാത്രി എട്ട് പത്തോടെ ഹൃദയാഘാതത്തേത്തുടര്‍ന്നാണ് അനില്‍ പനച്ചൂരാന്‍ മരിച്ചത്. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ കുഴഞ്ഞുവീണ അനില്‍ പനച്ചൂരാനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു

Next Story

Popular Stories