‘അനിലിന് കൊവിഡ് ഉണ്ടായിരുന്നില്ല; ഛര്ദ്ദിപ്പോള് രക്തം കണ്ടിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്’; ബന്ധു പറയുന്നു
അന്തരിച്ച പ്രശസ്ത കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ മരണത്തില്‍ സംശയമില്ലെന്നും ആശുപത്രി അധികൃതരുടെ നിര്‍ദേശ പ്രകാരമാണ് പോസ്റ്റ് മോര്‍ട്ടം നടത്തുന്നതെന്നും ബന്ധു ചന്ദ്രന്. അദ്ദേഹം കൊവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്നയാളല്ല, മറിച്ച് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ്-19 ഉള്ളതായി വ്യക്തമായതെന്നും ചന്ദ്രന് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ചന്ദ്രന്റെ പ്രതികരണം. ‘അനില്‍ പനച്ചൂരാന് ഛര്ദ്ദിപ്പോള് രക്തം കണ്ടിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. അതിനാല്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യണോയെന്ന സംശയം അവര്‍ തന്നെ മുന്നോട്ട് വെക്കുകയായിരുന്നു. അങ്ങനെയാണ് കായംകുളം പൊലീസ് സ്റ്റേഷനില്‍ […]

അന്തരിച്ച പ്രശസ്ത കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ മരണത്തില്‍ സംശയമില്ലെന്നും ആശുപത്രി അധികൃതരുടെ നിര്‍ദേശ പ്രകാരമാണ് പോസ്റ്റ് മോര്‍ട്ടം നടത്തുന്നതെന്നും ബന്ധു ചന്ദ്രന്. അദ്ദേഹം കൊവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്നയാളല്ല, മറിച്ച് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ്-19 ഉള്ളതായി വ്യക്തമായതെന്നും ചന്ദ്രന് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ചന്ദ്രന്റെ പ്രതികരണം.
‘അനില്‍ പനച്ചൂരാന് ഛര്ദ്ദിപ്പോള് രക്തം കണ്ടിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. അതിനാല്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യണോയെന്ന സംശയം അവര്‍ തന്നെ മുന്നോട്ട് വെക്കുകയായിരുന്നു. അങ്ങനെയാണ് കായംകുളം പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുന്നത്. പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞ് മൂന്ന് മണിയോടെ ആയിരിക്കും ബോഡി കൊണ്ട് പോകുന്നത്.
ഇവിടെ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് ചെറിയ രീതിയില്‍ കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടെന്ന് വ്യക്തമായത്. അല്ലാതെ കൊവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വ്യക്തിയല്ല. കൊവിഡ് ബാധിതനായ ഒരാള്‍ അമ്പലത്തില്‍ പോകില്ലല്ലോ? രാവിലെ കുളിച്ച് അമ്പലത്തില്‍ പോയിരുന്നു. ഞങ്ങള്‍ക്ക് സംശയമില്ല. പക്ഷെ ആശുപത്രി അധികൃതരാണ് പോസ്റ്റ് മോര്‍ട്ടത്തിന് നിര്‍ദേശിച്ചത്. ഹൃദയാഘാതമാണ് കാരണം. നടക്കുമ്പോള്‍ കാല് കുഴയും എന്ന് പറഞ്ഞിരുന്നു. മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല.’ ചന്ദ്രന് പറഞ്ഞു.
മരണത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കായംകുളം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അനിലിന്റെ മരണത്തില്‍ ബന്ധുക്കള്‍ പിന്നീട് ആരോപണം ഉന്നയിക്കാതിരിക്കാനാണ് പോസ്റ്റ് മോര്‍ട്ടം ആവശ്യപ്പെടുന്നതെന്നായിരുന്നു ഭാര്യ മായയുടെ പ്രതികരണം.
അനിലിന് കുടുംബത്തില്‍ സ്വത്തുതര്‍ക്കമുണ്ടായിരുന്നു എന്നും അമ്മ അനിലിനെതിരെ കേസ് നല്‍കിയിരുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ നാളെ ഇതിന്റെ പേരില്‍ യാതൊരു വിധ ആരോപണവും ഉണ്ടാകാതിരിക്കാനും സുരക്ഷിതത്വത്തിനും ആയാണ് മായ ഇങ്ങനെ ഒരു ആവശ്യം ഉന്നയിക്കുന്നത്.
കുഴഞ്ഞുവീണ അനില്‍ പനച്ചൂരാനെ കായംകുളത്തെ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. സ്ഥിതി ഗുരുതരമായതോടെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി എട്ടുമണിയോടെ മരിക്കുകയായിരുന്നു.
- TAGS:
- ANIL PANACHOORAN