Top

അസ്വാഭാവിക മരണം: അനിൽ പനച്ചൂരാന്റെ മരണത്തിൽ കേസെടുത്ത് പൊലീസ്

അനിലിന് കുടുംബത്തിൽ സ്വത്തുതർക്കമുണ്ടായിരുന്നു എന്നും അമ്മ അനിലിനെതിരെ കേസ് നൽകിയിരുന്നു എന്നുമാണ് റിപ്പോർട്ടുകൾ.

3 Jan 2021 11:41 PM GMT

അസ്വാഭാവിക മരണം: അനിൽ പനച്ചൂരാന്റെ മരണത്തിൽ കേസെടുത്ത് പൊലീസ്
X

തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത കവിയും ​ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ്. അനിലിന്റെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യണമെന്ന ഭാര്യ മായയുടെയും ബന്ധുക്കളുടെയും ആവശ്യത്തെ തുടർന്നാണ് ഈ നടപടി. കായംകുളം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അനിലിന്റെ മരണത്തിൽ ബന്ധുക്കൾ പിന്നീട് ആരോപണം ഉന്നയിക്കാതിരിക്കാനാണ് പോസ്റ്റ് മോർട്ടം ആവശ്യപ്പെടുന്നതെന്ന് മായ പറഞ്ഞു. അനിലിന് കുടുംബത്തിൽ സ്വത്തുതർക്കമുണ്ടായിരുന്നു എന്നും അമ്മ അനിലിനെതിരെ കേസ് നൽകിയിരുന്നു എന്നുമാണ് റിപ്പോർട്ടുകൾ. അതിനാൽ നാളെ ഇതിന്റെ പേരിൽ യാതൊരു വിധ ആരോപണവും ഉണ്ടാകാതിരിക്കാനും സുരക്ഷിതത്വത്തിനും ആയാണ് മായ ഇങ്ങനെ ഒരു ആവശ്യം ഉന്നയിക്കുന്നത്.

ഇന്നലെ രാത്രി എട്ട് പത്തോടെ ആണ് അദ്ദേഹം മരിച്ചത്. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ കുഴഞ്ഞുവീണ അനില്‍ പനച്ചൂരാനെ കായംകുളത്തെ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. സ്ഥിതി ഗുരുതരമായതോടെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി എട്ടുമണിയോടെ മരിക്കുകയായിരുന്നു.

ഹൃദയാഘാതം മൂലമാണ് മരണം എന്നാണ് എന്നാണ് ആശുപത്രി അധികൃതരും കായംകുളം പൊലീസും പറഞ്ഞിരിക്കുന്നത്. അസ്വാഭാവിക മരണത്തിനാണ് കേസ്. ഇപ്പോൾ കിംസ് ആശുപത്രിയിലാണ് മൃതദേഹം ഉള്ളത്. പോസ്റ്റുമോർട്ടത്തിന് ശേഷം നാളെ കായംകുളത്തെ വീട്ടിൽ ഭൗതിക ശരീരം സംസ്കരിക്കും .

Popular Stories

    Next Story