Top

അത് ‘ഔദ്യോഗികം’ കൊടുക്കാത്തതിലെ ചൊരുക്കെന്ന് അനില്‍ കെ ആന്റണി, തന്റെ വാര്‍ റൂം മികച്ചതെന്നും അവകാശവാദം

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ തനിക്കെതിരെ രംഗത്തെത്തിയ കോണ്‍ഗ്രസ് അനുകൂലികളുടെ ഫേസ്ബുക്ക് പേജായ ‘കോണ്‍ഗ്രസ് സൈബര്‍ ടീമി’നെതിരെ അനില്‍ കെ ആന്റണി. കോണ്‍ഗ്രസ് സൈബര്‍ ടീം പാര്‍ട്ടിയുടെ ഔദ്യോഗിക പേജല്ല. ഔദ്യോഗിക അംഗീകാരം നല്‍കാത്തതില്‍ അഡ്മിന്‍ നടത്തിയ പ്രതികാരമാണ് തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനെന്ന സൂചനയാണ് അനില്‍ പങ്കുവെക്കുന്നത്.. കെപിസിസി മീഡിയ സെല്‍ കണ്‍വീനറും എഐസിസി സോഷ്യല്‍ മീഡിയ സെല്‍ കോഡിനേറ്ററുമാണ് അനില്‍ കെ ആന്റണി. ‘ചില സൈബര്‍ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ എനിക്കെതിരായി ദുരുദ്ദേശപരമായി പ്രചരണം നടത്തുന്ന വാര്‍ത്തകള്‍ […]

7 April 2021 7:36 AM GMT

അത് ‘ഔദ്യോഗികം’ കൊടുക്കാത്തതിലെ ചൊരുക്കെന്ന് അനില്‍ കെ ആന്റണി, തന്റെ വാര്‍ റൂം മികച്ചതെന്നും അവകാശവാദം
X

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ തനിക്കെതിരെ രംഗത്തെത്തിയ കോണ്‍ഗ്രസ് അനുകൂലികളുടെ ഫേസ്ബുക്ക് പേജായ ‘കോണ്‍ഗ്രസ് സൈബര്‍ ടീമി’നെതിരെ അനില്‍ കെ ആന്റണി. കോണ്‍ഗ്രസ് സൈബര്‍ ടീം പാര്‍ട്ടിയുടെ ഔദ്യോഗിക പേജല്ല. ഔദ്യോഗിക അംഗീകാരം നല്‍കാത്തതില്‍ അഡ്മിന്‍ നടത്തിയ പ്രതികാരമാണ് തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനെന്ന സൂചനയാണ് അനില്‍ പങ്കുവെക്കുന്നത്.. കെപിസിസി മീഡിയ സെല്‍ കണ്‍വീനറും എഐസിസി സോഷ്യല്‍ മീഡിയ സെല്‍ കോഡിനേറ്ററുമാണ് അനില്‍ കെ ആന്റണി.

‘ചില സൈബര്‍ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ എനിക്കെതിരായി ദുരുദ്ദേശപരമായി പ്രചരണം നടത്തുന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടു. കോണ്‍ഗ്രസ് സൈബര്‍ ടീം എന്ന പേരിലുള്ള പേജ് ഫേസ് ബുക്കിലെ നിരവധി കോണ്‍ഗ്രസ് അനുകൂല സംഘങ്ങളില്‍ ഒന്നു മാത്രമാണ്. ഒരു കാരണവശാലും കോണ്‍ഗ്രസിന്റെ ഔദ്യോഗിക പേജ് അല്ല. ഔദ്യോഗിക പേജുകളുമായി ഒരു ബന്ധവുമില്ല. പ്രസ്തുത പേജിന്റെ അഡ്മിനായ ടോണി ഏതാനും ആഴ്ച മുമ്പ് എന്നെ ബന്ധപ്പെടുകയും പേജിന് ഔദ്യോഗിക അംഗീകാരം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയുമുണ്ടായി. കെപിസിസി നേതൃത്വം ഈ വിഷയത്തില്‍ ചില മാനദണ്ഡങ്ങള്‍ സ്വീകരിച്ചിട്ടുള്ളതിനാല്‍ എല്ലാവര്‍ക്കും അംഗീകാരം നല്‍കുക പ്രയാസമാണ്. ചുരുങ്ങിയത് ഒരു ഡസനിലധികമെങ്കിലും വിവിധ ഫേസ്ബുക് പേജുകള്‍ പരസ്പരം ചളിവാരിയെറിയാതെയും, നേതൃത്വത്തിനെ അപകീര്‍ത്തിപ്പെടുത്താതെയും ഒന്നും പ്രതീക്ഷിക്കാതെ ഇതേ ശൃംഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്’, അനില്‍ പറയുന്നു.

പാര്‍ട്ടി നേതൃത്വത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ഇത്തരം അനൗദ്യോഗിക പേജുകളിലെ പോസ്റ്റുകള്‍ ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച് മുന്നോട്ടു വരുന്നതില്‍ വലിയ നിരാശയുണ്ടെന്നും അനില്‍ അഭിപ്രായപ്പെട്ടു. ‘കേവലം ഒരു മാസം മുമ്പു മാത്രം സജ്ജമാക്കിയ കോണ്‍ഗ്രസ് വാര്‍ റൂമും അനുബന്ധ ഔദ്യോഗിക ഹാന്‍ഡിലുകളും പാര്‍ട്ടിക്കുവേണ്ടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കോണ്‍ഗ്രസിന്റെ എതിരാളികള്‍ മിക്കപ്പോഴും പതറിപ്പോകുന്ന തരത്തില്‍ സംഘം മുന്നേറ്റമുണ്ടാക്കി. അസാമാന്യ മികവു പ്രകടിപ്പിച്ച എന്റെ സംഘാംഗങ്ങളെയും, ആയിരക്കണക്കിനു നിസ്വാര്‍ത്ഥരായ പ്രവര്‍ത്തകരെയും ഈയവസരത്തില്‍ നന്ദി പറയുകയും അഭിനന്ദിക്കുകയുമാണ്’, അനില്‍ പറഞ്ഞു.

വോട്ടെടുപ്പിന് തൊട്ടുപിന്നാലെയാണ് അനിലിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ് സൈബര്‍ ടീം രംഗത്തെത്തിയത്. ‘കോണ്‍ഗ്രസിനെ സപ്പോര്‍ട്ട് ചെയ്യുന്ന എത്ര പേജ്, ഫേസ്ബുക് ഗ്രുപ്പ് ഉണ്ടെന്ന് അറിയാത്ത മരകഴുതയാണ് ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ കണ്‍വീനര്‍ അനില്‍ കെ ആന്റണി. ഈ ചങ്ങായിനെ കൊണ്ട് കോണ്‍ഗ്രസ് IT സെല്ലിന് തിരഞ്ഞെടുപ്പില്‍ വല്ല ഗുണവും ഉണ്ടായോ. ഈ നിര്‍ണായക തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ എന്ത് കോപ്പാണ് ഇയാള്‍ ചെയ്തിട്ടുള്ളത്. ഒരു രൂപാ പോലും പ്രതിഫലം വാങ്ങാതെ കോണ്‍ഗ്രസിന്റെ സൈബര്‍ പോരാളികള്‍ ശക്തര്‍ ആയത് കൊണ്ട് മാത്രം പ്രതിരോധം തീര്‍ത്തു. എസി മുറിയില്‍ ഇരുന്ന് സ്വന്തമായി പെയ്ഡ് ന്യൂസ് കൊടുത്തു ആളാകുന്നത് അല്ല അനിലേ സൈബര്‍ പോരാട്ടം. ഇതുപോലുള്ള പാഴുകളെ വച്ച് ഐടി സെല്‍ നടത്തുന്നതിലും നല്ലത് കെപിസിസി ഐടി സെല്‍ പിരിച്ചു വിടുന്നത് ആണ് നല്ലത്. പാര്‍ട്ടിക്ക് അത്രയും പണം ലാഭമായി കിട്ടും’, കോണ്‍ഗ്രസ് സൈബര്‍ ടീം ഫേസ്ബുക്കില്‍ വിമര്‍ശനമുന്നയിച്ചതിങ്ങനെ.

തെരഞ്ഞെടുപ്പില്‍ നിര്‍ണായക പ്രചരണങ്ങള്‍ നടത്തുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുള്ള സൈബര്‍ ഗ്രൂപ്പാണ് ഇത്. ആ ഗ്രൂപ്പിലാണ് വോട്ടെടുപ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ അനിലിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത്.

Next Story