അസാമാന്യ ‘കരുതല്‍’; ദേശാഭിമാനിയെ പരിഹസിച്ച് അനില്‍ ആന്റണി; തിരുത്തി കമന്റ്
കൊവിഡ്-19 വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ വന്‍ ജന പങ്കാളിത്തമുള്ള തൃശൂര്‍ പൂരം നടത്തിപ്പ് സംബന്ധിച്ച് വലിയ ചര്‍ച്ചയാണ് സോഷ്യല്‍മീഡിയയിലും പുറത്തുമായി വരുന്നത്. ആചാരം നിലനിര്‍ത്തി തൃശൂര്‍പൂരം നടത്തണമെന്ന് ഒരു പക്ഷവും ജീവനാണ് വലുത് അതിനാല്‍ പൂരം നടത്തേണ്ടതില്ലെന്ന് മറ്റൊരു പക്ഷത്തുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതിനിടെ കഴിഞ്ഞ ദിവസത്തെ ദേശാഭിമാനി പത്ര വാര്‍ത്തയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കെപിസിസി മീഡിയ സെല്‍ കണ്‍വീനറും എഐസിസി സോഷ്യല്‍ മീഡിയ സെല്‍ കോര്‍ഡിനേറ്ററുമായ അനില്‍ കെ ആന്റണി. തൃശൂര്‍ പൂരം കൊടിയേറിയതിന്റെ അടുത്ത […]

കൊവിഡ്-19 വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ വന്‍ ജന പങ്കാളിത്തമുള്ള തൃശൂര്‍ പൂരം നടത്തിപ്പ് സംബന്ധിച്ച് വലിയ ചര്‍ച്ചയാണ് സോഷ്യല്‍മീഡിയയിലും പുറത്തുമായി വരുന്നത്. ആചാരം നിലനിര്‍ത്തി തൃശൂര്‍പൂരം നടത്തണമെന്ന് ഒരു പക്ഷവും ജീവനാണ് വലുത് അതിനാല്‍ പൂരം നടത്തേണ്ടതില്ലെന്ന് മറ്റൊരു പക്ഷത്തുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതിനിടെ കഴിഞ്ഞ ദിവസത്തെ ദേശാഭിമാനി പത്ര വാര്‍ത്തയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കെപിസിസി മീഡിയ സെല്‍ കണ്‍വീനറും എഐസിസി സോഷ്യല്‍ മീഡിയ സെല്‍ കോര്‍ഡിനേറ്ററുമായ അനില്‍ കെ ആന്റണി.
തൃശൂര്‍ പൂരം കൊടിയേറിയതിന്റെ അടുത്ത ദിവസം ദേശാഭിമാനി പത്രത്തിന്റെ തൃശൂര്‍ എഡിഷനില്‍ വന്നത് ‘കൊടിയേറി, ഇനി ആറാം നാള് പൂരം’ എന്ന വാര്‍ത്തയാണ്. എന്നാല്‍ അന്നേ ദിവസം ദേശാഭിമാനിയുടെ ബാക്കി ഒമ്പത് എഡിഷനുകളിലും വന്നത് കൊവിഡിന്റെ തീവ്ര വ്യാപനത്തെ കുറിച്ചുള്ള വാര്‍ത്തയും. ഇതിനെ താരതമ്യപ്പെടുത്തിയാണ് അനില്‍ രംഗത്തെത്തിയത്.
‘ദേശാഭിമാനി പത്രത്തിന്റെ തൃശൂര്‍ എഡിഷന് ഒഴികെ ബാക്കി 9 എഡിഷനുകളിലും ‘തീവ്രവ്യാപനം: ജാഗ്രത’ എന്നാണ് തലക്കെട്ട്.
തൃശൂരില്‍ അത് ‘പൂരം കൊടിയേറി’. അസാമാന്യ ‘കരുതല്‍’ !’ എന്നാണ് അനില്‍ കെ ആന്റണി ഫേസ്ബുക്കില്‍ കുറിച്ചത്. ഒപ്പം തൃശൂരിലെ ദേശാഭിമാനി എഡിഷന്റേയും മറ്റ് ജില്ലകളിലെ എഡിഷന്റേയും കോപ്പിയും പങ്കുവെച്ചിട്ടുണ്ട്.
എന്നാല്‍ അനിലിനെ തിരുത്തി കൊണ്ട് നിരവധി പേര് കമന്റ് ചെയ്തു. തൃശൂര്‍ എഡിഷന് അന്ന് രണ്ട് പ്രധാന പേജുകള്‍ ഉണ്ടായിരുന്നുവെന്നും രണ്ടാമത്തേതില്‍ മറ്റ് എഡിഷന് സമാനമാണെന്നും ചിലര്‍ തിരുത്തു. പക്ഷെ സാധ്യത രണ്ടായാലും സംസ്ഥാനത്തെ കൊവിഡ്-19 സാഹചര്യം വഷളാവുകയാണെന്ന് ചിലര്‍ ഓര്‍മ്മിപ്പിച്ചു
ചര്‍ച്ച പുരോഗമിക്കവെ ആചാരങ്ങള്‍ പാലിച്ചു തന്നെ പൂരം നടത്തണമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തൃശ്ശൂര്‍ പൂരം നടത്താനാകുമെന്ന് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
യുദ്ധകാല അടിസ്ഥാനത്തില്‍ കൊവിഡ് പ്രതിരോധം മുന്നോട്ട് കൊണ്ടുപോകാന്‍ പഞ്ചായത്ത് തലം മുതല്‍ ബോധവല്‍ക്കരണം നടത്തണം. പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കണം. ആരോഗ്യ പ്രവര്‍ത്തകരുടെ ഇന്‍ഷൂറന്‍സ് കാലാവധി നീട്ടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.