Top

ഇനി മത്സരിക്കാനില്ലെന്ന് അനില്‍ അക്കരെ; ‘തന്റെ പഞ്ചായത്തില്‍ പോലും പിന്തുണയില്ല’

നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ഇനി മത്സരിക്കാനില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി അനില്‍ അക്കര. നിയമസഭയിലേക്കോ പാര്‍ലമെന്റ് രംഗത്തോ താന്‍ മത്സരിക്കില്ലെന്ന് അനില്‍ അക്കര പറഞ്ഞു. തന്റെ പഞ്ചായത്തില്‍ പോലും പിന്തുണയില്ലാത്തതാണ് തീരുമാനത്തിനു പിന്നിലെന്ന് അനില്‍ അക്കരെ പറഞ്ഞു. വടക്കാഞ്ചേരി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സേവ്യര്‍ ചിറ്റിലപ്പള്ളിയാണ് അനില്‍ അക്കരയെ 13,580 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചത്. പത്തുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് എല്‍ഡിഎഫ് മണ്ഡലം തിരിച്ചു പിടിക്കുന്നത്. ലൈഫ് മിഷന്‍ പദ്ധതിക്കെതിരായെ ആരോപണങ്ങള്‍ ഏറെ ചര്‍ച്ചയായ മണ്ഡലമായിരുന്നു വടക്കാഞ്ചേരി. തൃശൂര്‍ ജില്ലയില്‍ യുഡിഎഫിനുണ്ടായിരുന്ന ഏക സീറ്റാണ് […]

2 May 2021 6:27 AM GMT

ഇനി മത്സരിക്കാനില്ലെന്ന്  അനില്‍ അക്കരെ; ‘തന്റെ പഞ്ചായത്തില്‍ പോലും പിന്തുണയില്ല’
X

നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ഇനി മത്സരിക്കാനില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി അനില്‍ അക്കര. നിയമസഭയിലേക്കോ പാര്‍ലമെന്റ് രംഗത്തോ താന്‍ മത്സരിക്കില്ലെന്ന് അനില്‍ അക്കര പറഞ്ഞു. തന്റെ പഞ്ചായത്തില്‍ പോലും പിന്തുണയില്ലാത്തതാണ് തീരുമാനത്തിനു പിന്നിലെന്ന് അനില്‍ അക്കരെ പറഞ്ഞു.

വടക്കാഞ്ചേരി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സേവ്യര്‍ ചിറ്റിലപ്പള്ളിയാണ് അനില്‍ അക്കരയെ 13,580 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചത്. പത്തുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് എല്‍ഡിഎഫ് മണ്ഡലം തിരിച്ചു പിടിക്കുന്നത്.

ലൈഫ് മിഷന്‍ പദ്ധതിക്കെതിരായെ ആരോപണങ്ങള്‍ ഏറെ ചര്‍ച്ചയായ മണ്ഡലമായിരുന്നു വടക്കാഞ്ചേരി. തൃശൂര്‍ ജില്ലയില്‍ യുഡിഎഫിനുണ്ടായിരുന്ന ഏക സീറ്റാണ് വടക്കാഞ്ചേരി. കഴിഞ്ഞ തവണ 43 വോട്ടുകള്‍ക്കാണ് അനില്‍ അക്കരെ വിജയിച്ചത്.

Next Story