‘പുതിയ ഐഫോണ്‍, പുതിയ നീതു, പുതിയ സ്വപ്ന’; ഇവര്‍ ആരെയാണ് പേടിക്കുന്നതെന്ന് അനില്‍ അക്കര
തൃശ്ശൂര്‍: വടക്കാഞ്ചേരി ലൈഫ് മിഷന് കേസിലെ അവസാന കള്ളനെയും നിയമപരമായി ശിക്ഷിക്കുന്നത് വരെ നിയമപ്പോരാട്ടം തുടരുമെന്ന് അനില്‍ അക്കര. ഇന്നലെ 24 ചാനലില്‍ എഎ റഹീം തുടങ്ങിവെച്ച പുതിയ തിരക്കഥയുടെ റീലീസ് അടുത്ത ദിവസങ്ങളില്‍ പ്രതീക്ഷിക്കാമെന്നും അനില്‍ അക്കര എംഎല്‍എ പറഞ്ഞു. ഐഫോണ്‍ വിഷയത്തില്‍ വെള്ളിയാഴ്ച സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഏറ്റുമുട്ടിയിരുന്നു. ഐ ഫോണ്‍ സ്വീകരിച്ച പ്രതിപക്ഷ നേതാവ് നടത്തിയത് പ്രോട്ടോക്കോള്‍ ലംഘനമല്ലേയെന്ന് കോടിയേരി ചോദിച്ചു. യൂണിടാക് എംഡി […]

തൃശ്ശൂര്‍: വടക്കാഞ്ചേരി ലൈഫ് മിഷന് കേസിലെ അവസാന കള്ളനെയും നിയമപരമായി ശിക്ഷിക്കുന്നത് വരെ നിയമപ്പോരാട്ടം തുടരുമെന്ന് അനില്‍ അക്കര. ഇന്നലെ 24 ചാനലില്‍ എഎ റഹീം തുടങ്ങിവെച്ച പുതിയ തിരക്കഥയുടെ റീലീസ് അടുത്ത ദിവസങ്ങളില്‍ പ്രതീക്ഷിക്കാമെന്നും അനില്‍ അക്കര എംഎല്‍എ പറഞ്ഞു.
ഐഫോണ്‍ വിഷയത്തില്‍ വെള്ളിയാഴ്ച സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഏറ്റുമുട്ടിയിരുന്നു.
ഐ ഫോണ്‍ സ്വീകരിച്ച പ്രതിപക്ഷ നേതാവ് നടത്തിയത് പ്രോട്ടോക്കോള്‍ ലംഘനമല്ലേയെന്ന് കോടിയേരി ചോദിച്ചു. യൂണിടാക് എംഡി ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. സ്വപ്ന സുരേഷിന്റെ കൂടെ ചെന്നിത്തല പരിപാടിയില്‍ പങ്കെടുത്തെന്ന് പുറത്ത് വന്നു. കോണ്‍സുലേറ്റില്‍ നിന്ന് ചെന്നിത്തല പാരിതോഷികം വാങ്ങി. യുഎഇയുടെ പാരിതോഷികം വാങ്ങുന്നതിനെ എതിര്‍ക്കുന്ന ചെന്നിത്തലയ്ക്കും പ്രോട്ടോക്കോള്‍ ലംഘനം ബാധകമാണ്. ഖുര്‍ ആനും ഈന്തപ്പഴവും വാങ്ങിയതിന്റെ പേരിലാണ് പ്രതിപക്ഷ നേതാവ് മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാജിവെയ്ക്കണമെന്ന് പറയില്ല. അദ്ദേഹം ആ സ്ഥാനത്ത് തുടരുന്നതാണ് ഞങ്ങള്‍ക്ക് നല്ലതെന്നും കോടിയേരി പറഞ്ഞു.
ഇതിന് മറുപടിയുമായി രമേശ് ചെന്നിത്തല രംഗത്തെത്തി. താന്‍ ഒരു കള്ളക്കടത്തുകാരന്റേയും കൂപ്പറില്‍ കയറിയിട്ടില്ലെന്ന് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അധോലോകവുമായോ മയക്കുമരുന്ന് കടത്തുമായോ എന്റെ കുടുംബത്തിലെ ആര്‍ക്കും ബന്ധമില്ല. തന്റെ കുടുംബാംഗങ്ങളില്‍ ആരുടേയും ഡിഎന്‍എ ടെസ്റ്റ് നടത്തേണ്ടി വന്നിട്ടില്ല. ആരെയാണ് നാളെ ചോദ്യം ചെയ്യുന്നതെന്ന് കാത്തിരുന്ന് കാണാമെന്നും ചെന്നിത്തല പ്രതികരിച്ചു.
കോടിയേരിക്ക് പ്രോട്ടോക്കോള്‍ എന്താണെന്ന് അറിയില്ല. തനിക്കാരും ഐ ഫോണ്‍ തന്നിട്ടില്ല. ആരുടെ കൈയ്യില്‍ നിന്നും വാങ്ങിയിട്ടില്ല. അവരുടെ കൈയ്യില്‍ നിന്ന് ഫോണ്‍ വാങ്ങേണ്ട ഗതികേട് തനിക്കില്ല. വാങ്ങാത്ത ഐ ഫോണില്‍ എന്ത് പ്രോട്ടോക്കോള്‍ ലംഘനം? അഴിമതിക്കാരന്റെ സത്യവാങ്മൂലത്തിന് എന്ത് പ്രസക്തിയാണുള്ളത്. ഐഎംഇഐ നമ്പര്‍ ട്രേസ് ചെയ്ത് ഐ ഫോണ്‍ ഇപ്പോള്‍ ഉപയോഗിക്കുന്നയാളെ കണ്ടെത്തണം. ഇക്കാര്യം ആവശ്യപ്പെട്ട്് ഡിജിപിക്ക് വൈകുന്നേരം പരാതി നല്കി. ഇപ്പോള്‍ ആരുടെ കൈയ്യിലാണ് ഈ ഫോണുകളെന്ന് ഡിജിപി ട്രേസ് ചെയ്യട്ടെ. തനിക്ക് ഒന്നും മറയ്ക്കാനില്ല. കോടിയേരി പറഞ്ഞതോടുകൂടി നിങ്ങള്‍ക്ക് മനസിലായില്ലേ. ഇത്തരം സമ്മാനങ്ങള്‍ വാരിക്കൂട്ടിയവരാണ് ആരോപണം ഉന്നയിക്കുന്നത്. ആരോപണത്തിന്റെ സൂത്രധാരന്‍ ആരെന്ന് വ്യക്തമായി. സര്‍ക്കാരിനെതിരെ പോരാട്ടം നയിക്കുന്നത് രേഖകളുടെ അടിസ്ഥാനത്തിലാണ്. സര്‍ക്കാരിനെതിരെ അതിശക്തമായ പോരാട്ടവുമായി പ്രതിപക്ഷം മുന്നോട്ടുപോകും. സിപിഐഎമ്മിന് ഇങ്ങനൊരു പാര്‍ട്ടി സെക്രട്ടറി നില്‍ക്കുന്നതാണ് ഞങ്ങള്‍ക്ക് നല്ലതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.