Top

‘ബ്രാഡ് പിറ്റ് പീഡിപ്പിച്ചു, എന്റെ പക്കല്‍ തെളിവുകളുണ്ട്’; മുന്‍ഭര്‍ത്താവിനെതിരെ ആഞ്ജലീന ജോളി

ഇരുവരുടെയും മക്കൾ തനിക്ക് വേണ്ടി സംസാരിക്കുമെന്നാണ് ആഞ്‌ജലീന പറയുന്നത്.

18 March 2021 3:01 AM GMT
ഫിൽമി റിപ്പോർട്ടർ

‘ബ്രാഡ് പിറ്റ് പീഡിപ്പിച്ചു, എന്റെ പക്കല്‍ തെളിവുകളുണ്ട്’; മുന്‍ഭര്‍ത്താവിനെതിരെ ആഞ്ജലീന ജോളി
X

ഹോളിവുഡ് നടൻ ബ്രാഡ് പിറ്റിനെതിരെ
ഗാർഹീക പീഡനം ആരോപണവുമായി നടിയും മുൻഭാര്യയുമായ ആഞ്‌ജലീന ജോളി. വിവാഹമോചനവുമായി ബന്ധപ്പെട്ട കേസ്സിനിടയിൽ കോടതിയിലാണ് ആഞ്‌ജലീന ജോളിയുടെ ആരോപണം ഉയർത്തിയത്. ഇരുവരുടെയും മക്കൾ തനിക്ക് വേണ്ടി സംസാരിക്കുമെന്നാണ് ആഞ്‌ജലീന പറയുന്നത്.

തന്റെ വാദങ്ങളെ അനുകൂലിക്കുന്ന തെളിവുകൾ സമർപ്പിക്കുമെന്നും നടി പറയുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കൊപ്പം നടി സ്വയം സാക്ഷ്യം നൽകുമെന്ന് കോടതി രേഖകൾ സൂചിപ്പിക്കുന്നു. ആഞ്‌ജലീന ജോളിക്കും ബ്രാഡ് പിറ്റിനും മൊത്തം ആറ് മക്കളാണ്.

2004 ൽ മിസ്റ്റർ ആന്റ് മിസ്സിസ് സ്മിത്തിന്റെ സെറ്റിൽ വെച്ചാണ് ബ്രാഡ് പിറ്റും ആഞ്‌ജലീന ജോലിയും തമ്മിൽ പ്രണയത്തിലാകുന്നത്‌. രണ്ടുവർഷത്തെ വിവാഹത്തിന് ശേഷം 2016 സെപ്റ്റംബറിൽ അവർ വേർപിരിഞ്ഞു. അതേസമയം സാമ്പത്തിക കാര്യങ്ങളിലും കുട്ടികളുടെ കസ്റ്റഡി ഉൾപ്പെടെയുള്ള മറ്റ് പ്രശ്നങ്ങളും അവശേഷിക്കുന്നു. അതുമൂലം ഇവരുടെ വിവാഹമോചനം ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.പരസ്പരം ഒന്നിച്ചുപോകാൻ സാധിക്കാത്ത തരത്തിലുള്ള വ്യത്യാസങ്ങളാണ് ഇവരുടെ പിളർപ്പിന് കാരണമെന്ന് നടി ചൂണ്ടിക്കാട്ടിയിരുന്നു.

2019ൽ ആഡ് ആസ്ട്ര, വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് എന്നീ ചിത്രങ്ങളാണ് ബ്രാഡ് പിറ്റിന്റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രങ്ങൾ. ഈ ചിത്രങ്ങളിലെ പ്രകടനങ്ങൾക്ക് മികച്ച സഹനടനുള്ള ഓസ്കാർ നേടി. ത്രില്ലർ ചിത്രമായ ബുള്ളറ്റ് ട്രെയിനിൽ അദ്ദേഹം ഇപ്പോൾഅഭിനയിക്കുന്നത്. ആഞ്‌ജലീന ജോളിയുടെ പുതിയ റിലീസ് എറ്റേണൽസ് പോസ്റ്റ് പ്രൊഡക്ഷനിലാണ്.

Next Story

Popular Stories