പ്രളയം തകര്‍ത്ത ജര്‍മ്മന്‍ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ആംഗല മെര്‍ക്കല്‍; ഞെട്ടിക്കുന്നതെന്ന് പ്രതികരണം
ജര്‍മ്മനിയില്‍ പ്രളയത്തില്‍ തകര്‍ന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. പശ്ചിമ ജര്‍മ്മന്‍ ഭാഗങ്ങളിലുണ്ടായ നാശ നഷ്ടം കണ്ട് ഞെട്ടല്‍ രേഖപ്പെടുത്തിയ മെര്‍ക്കല്‍ ഈ ദുരന്തത്തിന്റെ തീവ്രത വ്യക്തമാക്കുന്ന വാക്കുകള്‍ ജര്‍മ്മന്‍ ഭാഷയിലില്ലെന്നും പറഞ്ഞു. 157 പേരാണ് ജര്‍മ്മനിയില്‍ വെള്ളപ്പൊക്കത്തില്‍ മരിച്ചത്. കനത്ത മഴ ഇപ്പോഴും തുടരുന്ന മേഖലകളില്‍ നിന്നും ആളുകളെ ജര്‍മ്മനിയുടെ തെക്കന്‍ ഭാഗങ്ങളിലേക്ക് മാറ്റുകയാണ്.കാലാവസ്ഥാ വ്യതിയാനമാണ് ഇത്തരമൊരു ദുരന്തത്തിന് കാരണമായതെന്ന് മെര്‍ക്കല്‍ ചൂണ്ടിക്കാട്ടി. ‘ഇത് ഞെട്ടിക്കുന്നതാണ്. ഞാന്‍ കണ്ട നാശത്തെ പറ്റി പറയാന്‍ […]
18 July 2021 9:29 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ജര്‍മ്മനിയില്‍ പ്രളയത്തില്‍ തകര്‍ന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. പശ്ചിമ ജര്‍മ്മന്‍ ഭാഗങ്ങളിലുണ്ടായ നാശ നഷ്ടം കണ്ട് ഞെട്ടല്‍ രേഖപ്പെടുത്തിയ മെര്‍ക്കല്‍ ഈ ദുരന്തത്തിന്റെ തീവ്രത വ്യക്തമാക്കുന്ന വാക്കുകള്‍ ജര്‍മ്മന്‍ ഭാഷയിലില്ലെന്നും പറഞ്ഞു. 157 പേരാണ് ജര്‍മ്മനിയില്‍ വെള്ളപ്പൊക്കത്തില്‍ മരിച്ചത്. കനത്ത മഴ ഇപ്പോഴും തുടരുന്ന മേഖലകളില്‍ നിന്നും ആളുകളെ ജര്‍മ്മനിയുടെ തെക്കന്‍ ഭാഗങ്ങളിലേക്ക് മാറ്റുകയാണ്.
കാലാവസ്ഥാ വ്യതിയാനമാണ് ഇത്തരമൊരു ദുരന്തത്തിന് കാരണമായതെന്ന് മെര്‍ക്കല്‍ ചൂണ്ടിക്കാട്ടി.
‘ഇത് ഞെട്ടിക്കുന്നതാണ്. ഞാന്‍ കണ്ട നാശത്തെ പറ്റി പറയാന്‍ ജര്‍മ്മന്‍ ഭാഷയില്‍ വാക്കുകളില്ല എന്ന് പറയേണ്ടി വരും,’ ആംഗലെ മെര്‍ക്കല്‍ പറഞ്ഞു. ദുരന്ത സമയത്ത് ജനങ്ങള്‍ ഒന്നിച്ചു നില്‍ക്കുന്നത് കാണുന്നതില്‍ ആശ്വാസമുണ്ടെന്നും മെര്‍ക്കല്‍ അഭിപ്രായപ്പെട്ടു. ജര്‍മ്മനിയെ കൂടാതെ നെതര്‍ലന്റ്, ലക്സംബര്‍ഗ്, സ്വിറ്റ്സ്സര്‍ലന്റ് എന്നിവടങ്ങളിലും പ്രളയം കാര്യമായി ബാധിച്ചു.
കാലാവസ്ഥാ വ്യതിയാനമാണ് ഇത്തരമൊരു പ്രകൃതി ദുരന്തം യൂറോപ്യന്‍ രാജ്യങ്ങളിലുണ്ടാവാന് കാരണമെന്നാണ് വിദഗ്ധാഭിപ്രായം. കാലാവസ്ഥാ വ്യതിയാനം മൂലം പ്രളയത്തിനുള്പ്പെടെ സാധ്യതയുണ്ടെന്ന് വര്‍ഷങ്ങളായി യൂറോപ്യന്‍ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. രാഷ്ട്രീയ നേതാക്കള്‍ ഇതവഗണിച്ചതാണ് ഇത്തരമൊരു ദുരന്തത്തിന് കാരണമെന്ന് ഇപ്പോള്‍ വിമര്‍ശനമുയരുന്നുണ്ട്.