Top

ത്രില്ലര്‍ പോരാട്ടത്തില്‍ ജയം ; തിരിച്ചുവരവ് ഗംഭീരമാക്കി മറെ മൂന്നാം റൗണ്ടില്‍

നാലു വര്‍ഷത്തിനു ശേഷമുള്ള വിംബിള്‍ഡണ്‍ തിരിച്ചുവരവ് ഗംഭീരമാക്കി ബ്രിട്ടീഷ് താരം ആന്‍ഡി മറെ. ഇന്നലെ നടന്ന രണ്ടാം റൗണ്ട് പോരാട്ടത്തില്‍ അഞ്ചു സെറ്റുകള്‍ നീണ്ട ത്രില്ലറിനൊടുവില്‍ ജര്‍മന്‍ താരം ഓസ്‌കാര്‍ ഓട്ടെക്കിനെ തകര്‍ത്തായിരുന്നു മറെയുടെ മുന്നേറ്റം. 6-3, 4-6, 4-6, 6-4, 6-2 എന്ന സ്‌കോറിനായിരുന്നു ബ്രിട്ടീഷ് താരത്തിന്റെ ജയം. മത്സരത്തില്‍ മിന്നുന്ന പ്രകടനമാണ് ഇരുതാരങ്ങളും പുറത്തെടുത്തത്. മറയ്‌ക്കെതിരേ 14 എയ്‌സുകളാണ് തന്റെ ആദ്യ വിംബിള്‍ഡണ്‍ കളിക്കുന്ന ജര്‍മന്‍ താരം പായിച്ചത്. മുന്‍ ലോക ഒന്നാം നമ്പര്‍ […]

30 Jun 2021 9:42 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ത്രില്ലര്‍ പോരാട്ടത്തില്‍ ജയം ; തിരിച്ചുവരവ് ഗംഭീരമാക്കി മറെ മൂന്നാം റൗണ്ടില്‍
X

നാലു വര്‍ഷത്തിനു ശേഷമുള്ള വിംബിള്‍ഡണ്‍ തിരിച്ചുവരവ് ഗംഭീരമാക്കി ബ്രിട്ടീഷ് താരം ആന്‍ഡി മറെ. ഇന്നലെ നടന്ന രണ്ടാം റൗണ്ട് പോരാട്ടത്തില്‍ അഞ്ചു സെറ്റുകള്‍ നീണ്ട ത്രില്ലറിനൊടുവില്‍ ജര്‍മന്‍ താരം ഓസ്‌കാര്‍ ഓട്ടെക്കിനെ തകര്‍ത്തായിരുന്നു മറെയുടെ മുന്നേറ്റം. 6-3, 4-6, 4-6, 6-4, 6-2 എന്ന സ്‌കോറിനായിരുന്നു ബ്രിട്ടീഷ് താരത്തിന്റെ ജയം.

മത്സരത്തില്‍ മിന്നുന്ന പ്രകടനമാണ് ഇരുതാരങ്ങളും പുറത്തെടുത്തത്. മറയ്‌ക്കെതിരേ 14 എയ്‌സുകളാണ് തന്റെ ആദ്യ വിംബിള്‍ഡണ്‍ കളിക്കുന്ന ജര്‍മന്‍ താരം പായിച്ചത്. മുന്‍ ലോക ഒന്നാം നമ്പര്‍ താരത്തെ പലപ്പോഴും വിറപ്പിക്കാനും ജര്‍മന്‍ യുവതാരത്തിനു കഴിഞ്ഞു.

ആദ്യ സെറ്റ് 6-3ന് ക്ഷണനേരത്തില്‍ നേടിയ മറെ അനായാസ വിജയം നേടുമെന്നു തോന്നിപ്പിച്ചു. എന്നാല്‍ രണ്ടും മൂന്നും സെറ്റുകളില്‍ മനോഹരമായ കളി കാഴ്ചവച്ച ജര്‍മന്‍ താരം മറെയെ അമ്പരപ്പിച്ചു. 6-4 എന്ന സ്‌കോറില്‍ രണ്ടും മൂന്നു സെറ്റുകള്‍ നേടിയ ഓസ്‌കാര്‍ അട്ടിമറി പ്രതീക്ഷ നല്‍കുകയും ചെയ്തു.

എന്നാല്‍ സ്വന്തം കാണികളുടെ ആര്‍പ്പ്‌വിളികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട മറെ പരിചയസമ്പത്ത് മുഴുവന്‍ പുറത്തെടുത്ത് തിരിച്ചുവരുന്നതാണ് പിന്നീട് കണ്ടത്. നിര്‍ണായകമായ നാലാം സെറ്റില്‍ ബ്രേക്ക് കണ്ടെത്തിയ താരം പിന്നീട് ഓസ്‌കാറിനഏ് ഒരവസരവും നല്‍കിയില്ല.

6-4ന് നാലാം സെറ്റ് നേടി ഒപ്പമെത്തിയ മറെ അഞ്ചാം സെറ്റില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു. കനത്ത മഴയില്‍ ഇടയ്ക്കു തെന്നിവീണെങ്കിലും തന്റെ പ്രതാപകാലത്തെ ഓര്‍മിപ്പിക്കുന്ന ഷോട്ടുകളുമായി കളം നിറഞ്ഞ മറെ 6-2 എന്ന സ്‌കോറില്‍ അഞ്ചാം സെറ്റും മത്സരവും സ്വന്തമാക്കുകയായിരുന്നു. മൂന്നാം റൗണ്ടില്‍ പത്താം സീഡ് കനേഡിയന്‍ താരം ഡെന്നിസ് ഷപവലോവ് ആണ് മറെയുടെ എതിരാളി.

Next Story

Popular Stories