Top

ആൻഡ്രോയ്ഡ് കുഞ്ഞപ്പന് രണ്ടാം ഭാഗം ഒരുങ്ങുന്നു; ‘ഏലിയൻ അളിയൻ’

എസ് ടി കെ ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിളയാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും രതീഷ് ബാലകൃഷ്ണ പൊതുവാൾ തന്നെയാണ്.

9 July 2021 8:48 AM GMT
ഫിൽമി റിപ്പോർട്ടർ

ആൻഡ്രോയ്ഡ് കുഞ്ഞപ്പന് രണ്ടാം ഭാഗം ഒരുങ്ങുന്നു; ‘ഏലിയൻ അളിയൻ’
X

സുരാജ് വെഞ്ഞാറമൂട്, സൗബിൻ സാഹിർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തി സംസ്ഥാന പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25ന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു. ‘ഏലിയൻ അളിയൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം രതീഷ് ബാലകൃഷ്ണ പൊതുവാളാണ് സംവിധാനം ചെയ്യുന്നത്.

എസ് ടി കെ ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിളയാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും രതീഷ് ബാലകൃഷ്ണ പൊതുവാൾ തന്നെയാണ്.

May be a cartoon of text

2019ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25. അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിലെ അസ്വസ്ഥകളും വാർധക്യത്തിലെ ഒറ്റപ്പെടലുമായിരുന്നു സിനിമയുടെ പ്രമേയം. സിനിമയിലെ അഭിനയത്തിന് സുരാജ് വെഞ്ഞാറമ്മൂടിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു.

Next Story