Top

ആൻഡ്രോയിഡ് കുഞ്ഞപ്പൻ തമിഴിൽ ഗൂഗിൾ കുട്ടപ്പനാകുന്നു; ഭാസ്കര പൊതുവാളാകാൻ കെഎസ് രവികുമാർ

ഗൂഗിൾ കുട്ടപ്പൻ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

28 Jan 2021 6:12 AM GMT
ഫിൽമി റിപ്പോർട്ടർ

ആൻഡ്രോയിഡ് കുഞ്ഞപ്പൻ തമിഴിൽ ഗൂഗിൾ കുട്ടപ്പനാകുന്നു; ഭാസ്കര പൊതുവാളാകാൻ കെഎസ് രവികുമാർ
X

സുരാജ് വെഞ്ഞാറമ്മൂട്, സൗബിൻ സാഹിർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തി സംസ്ഥാന പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25 തമിഴിലേക്ക്. ഗൂഗിൾ കുട്ടപ്പൻ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിൽ സുരാജ് അവതരിപ്പിച്ച ഭാസ്കര പൊതുവാൾ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രശസ്ത സംവിധായകൻ കെഎസ് രവികുമാറാണ്.

രവികുമാറിന്റെ അസ്സിസ്റ്റന്റുകളായിരുന്നു ശബരി, ശരവണൻ എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശബരിയുടെയും ശരവണന്റെയും ആദ്യ സംവിധാന സംരംഭമാണിത്. രവികുമാർ തന്നെയാണ് ചിത്രം നിർമിക്കുന്നത്.

മലയാളത്തിൽ സൗബിൻ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബിഗ് ബോസ് താരം തർഷാനാണ്. യോ​ഗി ബാബുവും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

​ഗിബ്രാൻ ആണ് സം​ഗീത സംവിധാനം നിർവഹിക്കുന്നത്. ഫെബ്രുവരി പതിനഞ്ചിന് ചിത്രീകരണം തുടങ്ങുന്ന സിനിമയുടെ പ്രധാന ലൊക്കേഷനുകൾ തെങ്കാശി, കുട്രാലം എന്നിവിടങ്ങളിലാണ്. വിദേശത്തും സിനിമ ചിത്രീകരിക്കുന്നുണ്ട്.

Next Story