Top

‘റസല്‍ വിത്ത് മസില്‍’; സണ്‍റൈസേഴ്‌സ് പേടിക്കണം

ആന്‍ഡ്രേ റസല്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കരീബിയന്‍ കരുത്ത്. അസാധ്യമെന്ന് തോന്നുന്ന നിമിഷങ്ങളില്‍ ടീമിനെ വിജയത്തിലെത്തിക്കാന്‍ കഴിവുള്ള താരം. കൊല്‍ക്കത്തയുടെ തുറുപ്പുചീട്ട് ഇത്തവണ റസല്‍ തന്നെയായിരിക്കും. ആക്രമണ ബാറ്റിംഗ് മാത്രമല്ല, ഡെത്ത് ഓവറില്‍ മികവ് പുലര്‍ത്താന്‍ കഴിയുമെന്നതിനാല്‍ എതിരാളികള്‍ ആശങ്കപ്പെടേണ്ട പ്രതിഭകളിലൊരാള്‍ റസല്‍ തന്നെയാവും കഴിഞ്ഞ സീസണില്‍ സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് കഴിഞ്ഞിട്ടില്ല. പത്ത് മത്സരങ്ങളില്‍ നിന്ന് 117 റണ്‍സും 6 വിക്കറ്റും മാത്രമാണ് വിന്‍ഡീസ് താരം നേടിയത്. 2020ലെ സീസണിന് മുന്‍പ് താരത്തിന് […]

11 April 2021 5:26 AM GMT

‘റസല്‍ വിത്ത് മസില്‍’; സണ്‍റൈസേഴ്‌സ് പേടിക്കണം
X

ആന്‍ഡ്രേ റസല്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കരീബിയന്‍ കരുത്ത്. അസാധ്യമെന്ന് തോന്നുന്ന നിമിഷങ്ങളില്‍ ടീമിനെ വിജയത്തിലെത്തിക്കാന്‍ കഴിവുള്ള താരം. കൊല്‍ക്കത്തയുടെ തുറുപ്പുചീട്ട് ഇത്തവണ റസല്‍ തന്നെയായിരിക്കും. ആക്രമണ ബാറ്റിംഗ് മാത്രമല്ല, ഡെത്ത് ഓവറില്‍ മികവ് പുലര്‍ത്താന്‍ കഴിയുമെന്നതിനാല്‍ എതിരാളികള്‍ ആശങ്കപ്പെടേണ്ട പ്രതിഭകളിലൊരാള്‍ റസല്‍ തന്നെയാവും

കഴിഞ്ഞ സീസണില്‍ സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് കഴിഞ്ഞിട്ടില്ല. പത്ത് മത്സരങ്ങളില്‍ നിന്ന് 117 റണ്‍സും 6 വിക്കറ്റും മാത്രമാണ് വിന്‍ഡീസ് താരം നേടിയത്. 2020ലെ സീസണിന് മുന്‍പ് താരത്തിന് പരിക്കേറ്റത് വിനയായി. ബൗളര്‍മാരെ അറ്റാക്ക് ചെയ്യുന്നതില്‍ നിന്ന് പിന്തിരിയേണ്ടി വന്ന റസല്‍ മിക്കപ്പോഴും പ്രതിരോധിച്ച് കളിക്കുന്നതും കാണാമായിരുന്നു. 2020ല്‍ 144.4 സ്‌ട്രൈക് റേറ്റില്‍ നിന്നുയരാന്‍ കഴിഞ്ഞില്ലെന്നത് ആശ്ചര്യമായെന്നാണ് കമന്റേറ്റര്‍മാര്‍ വരെ പ്രതികരിച്ചത്.

എന്നാല്‍ 2019 സീസണിലെ കാര്യങ്ങള്‍ വ്യത്യസ്ഥമാണ്. 204.81 സ്‌ട്രൈക് റേറ്റിലാണ് താരം ബാറ്റു വീശിയത്. 510 റണ്‍സ് 14 മത്സരങ്ങളില്‍ നിന്നായി അടിച്ചുകൂട്ടി, മിക്കപ്പോഴും ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായ ഇന്നിംഗ്‌സുകളായിരുന്നു റസലിന്റേത്. 2019ല്‍ കുറിച്ച 88 റണ്‍സാണ്‌ഐപിഎല്ലില്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ഈ സീസണില്‍ 11 വിക്കറ്റും താരം പോക്കറ്റിലാക്കി. 52 സിക്‌സുകള്‍ നേടിയപ്പോള്‍ 31 ബൗണ്ടറി മാത്രമാണ് അടിച്ചത്.

ബൗണ്ടറികളെക്കാള്‍ റസലിന് ഏളുപ്പം സിക്‌സടിക്കാന്‍ കഴിയുമെന്നതാണ് ഏറ്റവും വലിയ സവിശേഷത. പവര്‍ ഹിറ്റുകള്‍ക്കാണ് താരം കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ വിലകൂടിയ സൂപ്പര്‍ സ്റ്റാര്‍ കൂടിയാണ് റസല്‍. ഒരുപക്ഷേ വിന്‍ഡീസ് ക്രിക്കറ്റില്‍ യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയില്‍ കഴിഞ്ഞാല്‍ റസലാവും ടി20 സ്‌പെഷ്യലിസ്റ്റ്.

Next Story