Top

പരസ്പരം ചാണക വറളിയെറിഞ്ഞും കഴുതയെ എഴുന്നള്ളിച്ചും ആഘോഷം; ആന്ധ്രയിലും കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആയിരങ്ങള്‍

ഹൈദരാബാദ്: കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആന്ധ്രയിലും ആയിരങ്ങളുടെ ആഘോഷം. തെലുങ്കു പുതുവര്‍ഷ ആഘോഷമായ ഉഗാദി ആഘോഷത്തിലാണ് മാസ്‌കും സാമൂഹിക അകലവും അടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ജനങ്ങള്‍ ഒത്തുകൂടിയത്. കാര്‍ഷിക സമൃദ്ധിയുമായി ബന്ധപ്പെട്ട് മൂന്നുദിവസത്തോളം നീണ്ടുനില്‍ക്കുന്ന ഉഗാദി ഉത്സവത്തോടനുബന്ധിച്ച് ആന്ധ്രയിലെ കുര്‍ണൂലില്‍ വ്യാഴാഴ്ചയായിരുന്നു ആഘോഷം നടന്നത്. കൈറുപ്പ ഗ്രാമവാസികള്‍ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് പരസ്പരം ചാണക വറളിയെറിഞ്ഞായിരുന്നു ആഘോഷം. ഒരു മാസം മുന്‍പ് തയ്യാറാക്കിയ ചാണക വരളികളാണ് ആഘോഷത്തിനുപയോഗിച്ചത്. In Kurnool […]

15 April 2021 11:57 PM GMT

പരസ്പരം ചാണക വറളിയെറിഞ്ഞും കഴുതയെ എഴുന്നള്ളിച്ചും ആഘോഷം; ആന്ധ്രയിലും കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആയിരങ്ങള്‍
X

ഹൈദരാബാദ്: കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആന്ധ്രയിലും ആയിരങ്ങളുടെ ആഘോഷം. തെലുങ്കു പുതുവര്‍ഷ ആഘോഷമായ ഉഗാദി ആഘോഷത്തിലാണ് മാസ്‌കും സാമൂഹിക അകലവും അടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ജനങ്ങള്‍ ഒത്തുകൂടിയത്.

കാര്‍ഷിക സമൃദ്ധിയുമായി ബന്ധപ്പെട്ട് മൂന്നുദിവസത്തോളം നീണ്ടുനില്‍ക്കുന്ന ഉഗാദി ഉത്സവത്തോടനുബന്ധിച്ച് ആന്ധ്രയിലെ കുര്‍ണൂലില്‍ വ്യാഴാഴ്ചയായിരുന്നു ആഘോഷം നടന്നത്. കൈറുപ്പ ഗ്രാമവാസികള്‍ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് പരസ്പരം ചാണക വറളിയെറിഞ്ഞായിരുന്നു ആഘോഷം. ഒരു മാസം മുന്‍പ് തയ്യാറാക്കിയ ചാണക വരളികളാണ് ആഘോഷത്തിനുപയോഗിച്ചത്.

ലിംഗായത് വിഭാഗക്കാരനായ വീരഭദ്ര സ്വാമി എസ് സി വിഭാഗക്കാരിയായ കലിക ദേവിയെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചുവെന്നും ഇത് രണ്ട് വിഭാഗക്കാര്‍ തമ്മിലെ തര്‍ക്കമാവുകയും ചെയ്തുവെന്നും ഒടുവില്‍ സമാധാനം കണ്ടെത്താന്‍ ഒത്തുചേര്‍ന്ന ഗ്രാമത്തലവന്മാര്‍ ഒന്നിച്ചിരുന്ന് വിവാഹം നടത്തി പ്രശ്‌നപരിഹാരമുണ്ടാക്കി എന്നതുമാണ് ആഘോഷത്തിനുപിന്നില ഐതീഹ്യം.

തൊട്ടടുത്ത ഗ്രാമമായ കല്ലുരുവിയില്‍ ചൗദേശ്വരി ഉത്സവത്തില്‍ കഴുത എഴുന്നള്ളിപ്പിലും ആളുകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഒത്തുകൂടി. അസ്പരി മണ്ഡലത്തിലെ കൈരുപ്പാല ഗ്രാമത്തിലും പെഡ്ഡനുഗുലട്ട, പിടികല സമര എന്നെല്ലാം അറിയപ്പെടുന്ന ചാണക വറളിയേറ് ആഘോഷം നടന്നു.

ഉഗാദി ആഘോഷത്തെ തുടര്‍ന്ന് കല്ലൂര്‍ ഗ്രാമത്തില്‍ നടന്ന കാളപ്പൂട്ട് മത്സരത്തിന്റെ ദൃശ്യങ്ങളും കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനത്തിന്റെ ദൃശ്യങ്ങളിലൂടെ വൈറലായിരുന്നു. കര്‍ണാടക, തെലങ്കാന, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളിലെ ഉത്സവ ആഘോഷമാണ് യുഗാദിയെന്നും അറിയപ്പെടുന്ന ഉഗാദി.

Also Read: കുംഭമേളയില്‍ നിന്ന് പിന്മാറി സന്യാസി സമൂഹങ്ങള്‍; 30 സ്‌ന്യാസിമാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

Popular Stories

    Next Story