ആന്ധ്രയിലെ ക്ഷേത്രങ്ങള്‍ക്കെതിരായ ആക്രമണത്തില്‍ ബിജെപിയും ടിഡിപിയും; സര്‍ക്കാരിനെതിരായ നീക്കമെന്ന് ഡിജിപി
ആന്ധ്രപ്രദേശില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ അക്രമിക്കപ്പെട്ട 9 ഓളം കേസുകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നേരിട്ട് പങ്കെന്ന് ആന്ധ്രപ്രദേശ് ഡിജിപി ഗൗതം സവാന്‍. സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കുന്നതിനായി പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കമാണ് ഇതിന് പിന്നിലെന്നും ഡിജിപി പറഞ്ഞു. ബിജെപി, ടിഡിപി പ്രവര്‍ത്തകര്‍ക്കെതിരെയാണ് ആരോപണം. ‘സംസ്ഥാനത്ത് നിരന്തരം ക്ഷേത്രങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണം, തുടര്‍ന്നുള്ള വര്‍ഗീയ പ്രചരണങ്ങള്‍ തുടങ്ങിയ സംഭവങ്ങളില്‍ 15 ടിഡിപി പ്രവര്‍ത്തകര്‍, 4 ബിജെപി പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് നേരിട്ട് പങ്കുണ്ട്. ഇത്തരത്തിലുള്ള 44 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. അതില്‍ […]

ആന്ധ്രപ്രദേശില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ അക്രമിക്കപ്പെട്ട 9 ഓളം കേസുകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നേരിട്ട് പങ്കെന്ന് ആന്ധ്രപ്രദേശ് ഡിജിപി ഗൗതം സവാന്‍. സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കുന്നതിനായി പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കമാണ് ഇതിന് പിന്നിലെന്നും ഡിജിപി പറഞ്ഞു. ബിജെപി, ടിഡിപി പ്രവര്‍ത്തകര്‍ക്കെതിരെയാണ് ആരോപണം.
‘സംസ്ഥാനത്ത് നിരന്തരം ക്ഷേത്രങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണം, തുടര്‍ന്നുള്ള വര്‍ഗീയ പ്രചരണങ്ങള്‍ തുടങ്ങിയ സംഭവങ്ങളില്‍ 15 ടിഡിപി പ്രവര്‍ത്തകര്‍, 4 ബിജെപി പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് നേരിട്ട് പങ്കുണ്ട്. ഇത്തരത്തിലുള്ള 44 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. അതില്‍ 29 കേസില്‍ ഇതുവരെ അന്വേഷണം പൂര്‍ത്തിയാക്കി. ബാക്കി കേസുകളില്‍ അന്വേഷണം നടക്കുകയാണ്.’ ഗൗതം സവാന്‍ പറഞ്ഞു.
വര്‍ഗീയ പ്രചരണങ്ങല്ക്ക് പുറമേ വിഗ്രഹ മോഷണം, വിഗ്രഹങ്ങള്‍ നശിപ്പിക്കല്‍, ക്ഷേത്രങ്ങളുടെ പരിസരങ്ങളില്‍ കുഴിയെടുക്കല്‍, നാശനഷ്ടം തുടങ്ങിയവയാണ് ഇവര്‍ക്കെതിരെയുള്ള കേസ്.
നിരന്തരം ആക്രമങ്ങള്‍ നടക്കുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ 13,296 ക്ഷേത്രങ്ങളിലാി 44451 സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കി.