Top

ആന്ധ്ര എംപിക്കെതിരെ രാജ്യദ്രോഹകുറ്റം; അറസ്റ്റ് മുഖ്യമന്ത്രിക്കെതിരായ നടപടികൾക്ക് ?

കണക്കിൽ പെടാത്ത സ്വത്ത് സമ്പാദന കേസിൽ ജഗൻ മോഹൻ റെഡ്ഡിക്ക് നൽകിയ ജാമ്യം റദ്ദാക്കാൻ സിബിഐയുടെ പ്രത്യേക കോടതിയോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് രാജുവിന്റെ അറസ്റ്റ്.

15 May 2021 1:51 AM GMT

ആന്ധ്ര എംപിക്കെതിരെ രാജ്യദ്രോഹകുറ്റം; അറസ്റ്റ് മുഖ്യമന്ത്രിക്കെതിരായ നടപടികൾക്ക് ?
X

രാജ്യദ്രോഹകുറ്റം ചുമത്തി ആന്ധ്ര എംപി രഘു രാമകൃഷ്ണ രാജു അറസ്റ്റിൽ. ആന്ധ്ര പൊലീസിന്റെ സിഐഡി വിഭാഗമാണ് വൈഎസ്ആർ കോൺഗ്രസ്സ് പാർട്ടിയുടെ തന്നെ എംപിയായ രഘു രാമകൃഷ്ണ രാജുവിനെ അറസ്റ്റു ചെയ്തത്. ഇദ്ദേഹം നർസപുരം എംപിയാണ്.

വൈഎസ്ആർ കോൺഗ്രസ്സ് പാർട്ടിയുടെ നേതാവും ആന്ധ്ര മുഖ്യമന്ത്രിയുമായ വൈ എസ് ജഗൻ മോഹൻ റെഡ്ഡിക്കെതിരായ നടപടികളെ തുടർന്നാണ് രഘു രാമകൃഷ്ണ രാജു അറസ്റ്റിലായത് എന്നാണ് റിപ്പോർട്ടുകൾ. കണക്കിൽ പെടാത്ത സ്വത്ത് സമ്പാദന കേസിൽ ജഗൻ മോഹൻ റെഡ്ഡിക്ക് നൽകിയ ജാമ്യം റദ്ദാക്കാൻ സിബിഐയുടെ പ്രത്യേക കോടതിയോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് രാജുവിന്റെ അറസ്റ്റ്. കൂടാതെ മുഖ്യമന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഹർജിയും റെഡ്ഡിയുടെ കടുത്ത വിമർശകനായ എംപി നൽകിയിട്ടുണ്ട്.

ഹൈദരാബാദിലെ വസതിയിൽ നിന്നാണ് എംപിയെ അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120 ബി ക്രിമിനൽ ഗൂഢാലോചന, 124 എ രാജ്യദ്രോഹം, 153 എ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുക, 505 വ്യക്തികളെയോ പ്രത്യേക വർഗ്ഗത്തെയോ കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിക്കുക എന്നീ വകുപ്പുകൾ പ്രകാരമാണ് നർസപുരം എംപിക്കെതിരെ കേസെടുത്തത്.

എന്നാൽ രഘു രാമകൃഷ്ണ രാജു ചില സമുദായങ്ങൾക്കെതിരെ വിദ്വേഷ പ്രസംഗങ്ങൾ നടത്തുകയാണെന്നും സർക്കാരിനെതിരെ അസംതൃപ്തി വളർത്തുകയാണെന്നും എംപിയെ അറസ്റ്റുചെയ്യവേ സിഐഡി പറഞ്ഞു. വിഷയത്തിൽ പ്രാഥമിക അന്വേഷണത്തിന് എ.ഡി.ജി ഉത്തരവിട്ടതായും സിഐഡി അധികൃതർ അറിയിച്ചു.

“സ്ഥിരമായും ആസൂത്രിതവുമായും നടത്തിയ പ്രസംഗങ്ങളിലൂടെ, സമുദായങ്ങൾക്കിടയിൽ സംഘർഷമുണ്ടാക്കാനുള്ള ശ്രമങ്ങളാണ് രാജു നടത്തിയതെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതായി സിഐഡി അധികൃതർ പറയുന്നു. അതേസമയം തന്റെ മൊബൈൽ ഫോണുകൾ സംസ്ഥാന ഇന്റലിജൻസ് അധികൃതർ ചോർത്തുകയാണെന്ന് ആരോപിച്ച് വിമത എംപി കേന്ദ്രത്തിന് കത്തെഴുതി.

Popular Stories

    Next Story