Top

‘തിങ്കളാഴ്ച്ച സത്യയുഗം തുടങ്ങുമ്പോള്‍ പുനര്‍ജന്മമുണ്ടാകും’; പെണ്‍മക്കളെ കൊന്ന് പ്രൊഫസര്‍ ദമ്പതിമാരുടെ നരബലി

മന്ത്രവാദിയുടെ വാക്കുകേട്ട് പെണ്‍മക്കളെ തല്ലിക്കൊന്ന് ആന്ധ്രപ്രദേശ് ചിറ്റൂരിലെ പ്രൊഫസര്‍ ദമ്പതിമാര്‍. ഡംബല്‍ ഉപയോഗിച്ചാണ് സ്‌കൂള്‍ പ്രൊഫസര്‍മാരായ പത്മജയും ഭര്‍ത്താവ് പുരുഷോത്തം നായിഡുവും മക്കളായ അലേഖ്യയെയും സായ് ദിവ്യയെയും കൊലപ്പെടുത്തിയത്. ഞായറാഴ്ച രാത്രിയാണ് സംഭവം. രണ്ടു മൃതദേഹങ്ങളും ചുവന്ന തുണി ഉപയോഗിച്ച് പൊതിഞ്ഞ നിലയിലായിരുന്നു. കലിയുഗം അവസാനിച്ച് തിങ്കളാഴ്ച്ച സത്യയുഗം തുടങ്ങുമ്പോള്‍ മക്കള്‍ക്ക് പുനര്‍ജന്മമുണ്ടാകുമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് മന്ത്രവാദി പെണ്‍കുട്ടികളെ കൊല്ലാന്‍ പ്രേരിപ്പിച്ചത്. സംഭവദിവസം രാത്രി ഇവരുടെ വീട്ടില്‍ നിന്ന് അസാധാരണശബ്ദങ്ങളും കരച്ചിലും കേട്ട് അയല്‍ക്കാര്‍ വിവരം പൊലീസില്‍ […]

25 Jan 2021 5:25 AM GMT

‘തിങ്കളാഴ്ച്ച സത്യയുഗം തുടങ്ങുമ്പോള്‍ പുനര്‍ജന്മമുണ്ടാകും’; പെണ്‍മക്കളെ കൊന്ന് പ്രൊഫസര്‍ ദമ്പതിമാരുടെ നരബലി
X

മന്ത്രവാദിയുടെ വാക്കുകേട്ട് പെണ്‍മക്കളെ തല്ലിക്കൊന്ന് ആന്ധ്രപ്രദേശ് ചിറ്റൂരിലെ പ്രൊഫസര്‍ ദമ്പതിമാര്‍. ഡംബല്‍ ഉപയോഗിച്ചാണ് സ്‌കൂള്‍ പ്രൊഫസര്‍മാരായ പത്മജയും ഭര്‍ത്താവ് പുരുഷോത്തം നായിഡുവും മക്കളായ അലേഖ്യയെയും സായ് ദിവ്യയെയും കൊലപ്പെടുത്തിയത്. ഞായറാഴ്ച രാത്രിയാണ് സംഭവം.

രണ്ടു മൃതദേഹങ്ങളും ചുവന്ന തുണി ഉപയോഗിച്ച് പൊതിഞ്ഞ നിലയിലായിരുന്നു. കലിയുഗം അവസാനിച്ച് തിങ്കളാഴ്ച്ച സത്യയുഗം തുടങ്ങുമ്പോള്‍ മക്കള്‍ക്ക് പുനര്‍ജന്മമുണ്ടാകുമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് മന്ത്രവാദി പെണ്‍കുട്ടികളെ കൊല്ലാന്‍ പ്രേരിപ്പിച്ചത്. സംഭവദിവസം രാത്രി ഇവരുടെ വീട്ടില്‍ നിന്ന് അസാധാരണശബ്ദങ്ങളും കരച്ചിലും കേട്ട് അയല്‍ക്കാര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് വീട്ടിലെത്തി അകത്തേക്ക് കയറാന്‍ ശ്രമിച്ചെങ്കിലും ദമ്പതിമാര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ വീടിനുള്ളില്‍ കയറിയപ്പോഴാണ് പെണ്‍കുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

സായി ദിവ്യ ബിബിഎ ബിരുദധാരിയാണ്. മുംബൈയിലെ എആര്‍ റഹ്മാന്‍ സംഗീതസ്‌കൂളിലെ വിദ്യാര്‍ഥിനിയുമായിരുന്നു. ലോക് ഡൗണ്‍ തുടങ്ങിയതോടെയാണ് വീട്ടില്‍ മടങ്ങിയെത്തിയത്. സംഭവത്തില്‍ ദമ്പതിമാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Next Story

Popular Stories