Top

‘മറഡോണയുടെ ചുംബനത്തിലും ആലിംഗനത്തിലും അഭിമാനം’; രഞ്ജിനി ഹരിദാസ്

കണ്ണൂരില്‍ ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയപ്പോള്‍ മറഡോണയെ നേരില്‍ കണ്ടിടപഴകാന്‍ അവസരം ലഭിച്ചത് ഓര്‍ത്തെടുത്ത് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറിലായിരുന്നു രഞ്ജിനിയുടെ പ്രതികരണം. താനാണ് മറഡോണയുടെ പുതിയ കാമുകി എന്ന് ലാറ്റിനമേരിക്കന്‍ മാധ്യമങ്ങള്‍ എഴുതിയിരുന്നെന്ന് രഞ്ജിനി പറഞ്ഞു. അത്തരം ലേഖനങ്ങള്‍ എനിക്ക് പലരും അയച്ചുതന്നിരുന്നു. പക്ഷെ, മറഡോണയെ 20 മിനുട്ട് മാത്രമേ കണ്ടിട്ടുള്ളൂ. കണ്ണൂരിലെ നാട്ടുകാര്‍ കണ്ട അതേ സമയം. വേദിയില്‍ വന്നത് പോയത് വരെ. പക്ഷെ, ആ 20 മിനുട്ടും ഓരോ രീതിയിലാണ് […]

26 Nov 2020 11:51 AM GMT

‘മറഡോണയുടെ ചുംബനത്തിലും ആലിംഗനത്തിലും അഭിമാനം’; രഞ്ജിനി ഹരിദാസ്
X

കണ്ണൂരില്‍ ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയപ്പോള്‍ മറഡോണയെ നേരില്‍ കണ്ടിടപഴകാന്‍ അവസരം ലഭിച്ചത് ഓര്‍ത്തെടുത്ത് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറിലായിരുന്നു രഞ്ജിനിയുടെ പ്രതികരണം. താനാണ് മറഡോണയുടെ പുതിയ കാമുകി എന്ന് ലാറ്റിനമേരിക്കന്‍ മാധ്യമങ്ങള്‍ എഴുതിയിരുന്നെന്ന് രഞ്ജിനി പറഞ്ഞു. അത്തരം ലേഖനങ്ങള്‍ എനിക്ക് പലരും അയച്ചുതന്നിരുന്നു. പക്ഷെ, മറഡോണയെ 20 മിനുട്ട് മാത്രമേ കണ്ടിട്ടുള്ളൂ. കണ്ണൂരിലെ നാട്ടുകാര്‍ കണ്ട അതേ സമയം. വേദിയില്‍ വന്നത് പോയത് വരെ. പക്ഷെ, ആ 20 മിനുട്ടും ഓരോ രീതിയിലാണ് ആളുകള്‍ ഉള്‍ക്കൊണ്ടത്. അതുകൊണ്ടായിരിക്കും ലാറ്റിനമേരിക്കയില്‍ അങ്ങനെ വാര്‍ത്തകള്‍ എഴുതിയത്. അതിശയിപ്പിക്കുന് ഊര്‍ജ്ജമുള്ള വ്യക്തിയാണ് മറഡോണ. ഭയങ്കര ഓറയാണ്. ആ വൈബ് ഒന്നായതുകൊണ്ട് മുന്‍പേ പരിചയമുള്ളതുപോലെ തോന്നും. ഡാന്‍സ് ചെയ്തും പാടിയുമെല്ലാം വളരെയധികം ജീവിതം ആഘോഷിച്ച മനുഷ്യനാണ്. അങ്ങനെ തന്നെയാണ് വേദിയിലും പെരുമാറിയത്. വളരെ എളുപ്പത്തില്‍ കണക്ട് ചെയ്യാനായി. ആ ഘടകമായിരിക്കും മാധ്യമങ്ങളെ അങ്ങനെ എഴുതിക്കാന്‍ പ്രേരിപ്പിച്ചത്. അത്രയും എനര്‍ജിയും വൈബും ഉള്ളവരാണ് ഇതിഹാസങ്ങളാകുക. ഗാലറിയ്ക്ക് വേണ്ടി പെര്‍ഫോം ചെയ്യുന്ന കളിക്കാരന്‍.

മറഡോണ എന്നെ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ഒപ്പം ഡാന്‍സ് കളിക്കുകയും ചെയ്തു. അന്നത്തെ കാലത്ത് അത് വലിയ വിവാദവുമായി. പക്ഷെ, ഇന്ന് അതോര്‍ക്കുമ്പോള്‍ സങ്കടം കലര്‍ന്ന അഭിമാനമാണ്. ഇന്നത് ഓര്‍ക്കാന്‍ കാരണം അദ്ദേഹത്തിന്റെ മരണം ആണെന്നത് സങ്കടകരമാണ്.

രഞ്ജിനി ഹരിദാസ്

ഭാഷയുടെ പരിമതിയുണ്ടായിരുന്നു. മറഡോണ സ്പാനിഷ് മാത്രമേ സംസാരിക്കൂ. അതുകൊണ്ട് രഞ്ജിനി സ്പാനിഷ് കുറച്ച് പഠിച്ചുവെയ്ക്കണമെന്ന് പറഞ്ഞിരുന്നു. ഞാന്‍ ബേസിക്കായി കുറച്ച് കാര്യങ്ങള്‍ പഠിച്ചെങ്കിലും ആവശ്യം വന്നില്ല. സംസാരിക്കാതെ തന്നെ എല്ലാം അങ്ങോട്ടും ഇങ്ങോട്ടും മനസിലായി. നാട്ടുകാരുടെ സ്‌നേഹവും ആദരവും നിറഞ്ഞുനിക്കുന്നുണ്ടായിരുന്നു. ബോബിസാറും വിജയന്‍ ചേട്ടനും മറഡോണയുടെ മാസ്മരിക വലയത്തിലായിരുന്നു. ജീവിതത്തില്‍ ഒരുപാട് ഷോകള്‍ ആങ്കര്‍ ചെയ്തിട്ടുണ്ട്. ഏറ്റവും അധികം ഓറ ഫീല്‍ ചെയ്തത് രണ്ട് പേരിലാണ്. അതിലൊന്നാം സ്ഥാനത്താണ് മറഡോണ. രണ്ടാമത് ഷാരൂഖ് ഖാന്‍. അടുത്ത വരുന്നവര്‍ക്ക് അത് അനുഭവപ്പെടും.

അദ്ദേഹത്തോട് ഇത്രയും ഇടപെടാന്‍ കഴിഞ്ഞ മലയാളിയെന്ന നിലയില്‍ അഭിമാനം മാത്രമേയുള്ളൂ. വന്ന ദിവസം കുറേ വിവാദങ്ങളുണ്ടാക്കിയെങ്കിലും ഇന്ന് ഓര്‍ക്കുമ്പോള്‍ മനോഹരമായ നിമിഷങ്ങളാണ്. വളരെയേറെ ദു:ഖമുണ്ടാക്കുന്നതാണ് അദ്ദേഹത്തിന്റെ മരണ വാര്‍ത്തയെന്നും രഞ്ജിനി കൂട്ടിച്ചേര്‍ത്തു.

Next Story