Top

ആന്‍സലോട്ടി മടങ്ങിവന്നേക്കും; സിദാന്റെ പകരക്കാരനെ തെരഞ്ഞെടുക്കാന്‍ നീണ്ട പട്ടികയുമായി റയല്‍ മാഡ്രിഡ്

സിനദിന്‍ സിദാന്‍ സ്ഥാനമൊാഴിഞ്ഞ ഒഴിവിലേക്ക് പുതിയ പരിശീലകനായുള്ള റയല്‍ മാഡ്രിഡിന്റെ അന്വേഷണം നീളുന്നു. റയല്‍ ഉന്നമിടുന്നവരുടെ പട്ടികയിലേക്കു മറ്റൊരു പേരുകൂടി ചേര്‍ക്കുകയാണ് ഇംഗ്ലീഷ്-സ്പാനിഷ് മാധ്യങ്ങള്‍. റയലിന്റെ മുന്‍ പരിശീലകനും നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് എവര്‍ട്ടണിന്റെ പരിശീലകനുമായ കാര്‍ലോ ആന്‍സലോട്ടിയെ തിരികെ ബെര്‍ണാബുവില്‍ എത്തിക്കാന്‍ റയല്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പരിശീലക സ്ഥാനത്തേക്ക് ഉയര്‍ന്നുവന്ന ഇറ്റാലിയന്‍ പേരുകളില്‍ മൂന്നാമത്തേതാണ് ആന്‍സലോട്ടിയുടേത്. നേരത്തെ മാസിമിലിയാനോ അലെഗ്രി, അന്റോണിയോ കോന്റെ എന്നിവരുടെ പേരുകള്‍ പരിഗണിച്ചിരുന്നു. അലെഗ്രിയെ യുവന്റസ് സ്വന്തമാക്കിക്കഴിഞ്ഞു. ഇനി […]

1 Jun 2021 12:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആന്‍സലോട്ടി മടങ്ങിവന്നേക്കും; സിദാന്റെ പകരക്കാരനെ തെരഞ്ഞെടുക്കാന്‍ നീണ്ട പട്ടികയുമായി റയല്‍ മാഡ്രിഡ്
X

സിനദിന്‍ സിദാന്‍ സ്ഥാനമൊാഴിഞ്ഞ ഒഴിവിലേക്ക് പുതിയ പരിശീലകനായുള്ള റയല്‍ മാഡ്രിഡിന്റെ അന്വേഷണം നീളുന്നു. റയല്‍ ഉന്നമിടുന്നവരുടെ പട്ടികയിലേക്കു മറ്റൊരു പേരുകൂടി ചേര്‍ക്കുകയാണ് ഇംഗ്ലീഷ്-സ്പാനിഷ് മാധ്യങ്ങള്‍.

റയലിന്റെ മുന്‍ പരിശീലകനും നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് എവര്‍ട്ടണിന്റെ പരിശീലകനുമായ കാര്‍ലോ ആന്‍സലോട്ടിയെ തിരികെ ബെര്‍ണാബുവില്‍ എത്തിക്കാന്‍ റയല്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

പരിശീലക സ്ഥാനത്തേക്ക് ഉയര്‍ന്നുവന്ന ഇറ്റാലിയന്‍ പേരുകളില്‍ മൂന്നാമത്തേതാണ് ആന്‍സലോട്ടിയുടേത്. നേരത്തെ മാസിമിലിയാനോ അലെഗ്രി, അന്റോണിയോ കോന്റെ എന്നിവരുടെ പേരുകള്‍ പരിഗണിച്ചിരുന്നു. അലെഗ്രിയെ യുവന്റസ് സ്വന്തമാക്കിക്കഴിഞ്ഞു.

ഇനി കോന്റെയും ആന്‍സലോട്ടിയുമാണ് ശേഷിക്കുന്നത്. ഇവര്‍ക്കു പുറമേ പി.എസ്.ജി. പരിശീലകന്‍ മൗറീഷ്യോ പോച്ചെറ്റിനോ, മുന്‍ റയല്‍ താരം റൗള്‍ ഗോണ്‍സാലസ്, റയല്‍ സോസിഡാഡ് ബി ടീം പരിശീലകനും മുന്‍ റയല്‍ താരവുമായ സാബി അലോണ്‍സോ എന്നിവരും പരിഗണനയിലുണ്ട്.

കോന്റെയും ആന്‍സലോട്ടിയും തമ്മിലാണ് പ്രധാന മത്സരം എന്നാണ് അറിയുന്നത്. ഒരു പതിറ്റാണ്ടിനു ശേഷം ഇന്റര്‍മിലാനെ സീരി എ ജേതാക്കളായാക്കിയ കോന്റെ ടീം മാനേജ്‌മെന്റുമായി ഉടക്കി രാജിവച്ചത് അടുത്തിടെയാണ്.

എന്നാല്‍ ആന്‍സലോട്ടിയെയാണ് കൂടുതല്‍ താല്‍പര്യം. നേരത്തെ രണ്ടു സീസണുകളില്‍ റയലിനെ പരിശീലിപ്പിച്ചിട്ടുള്ള ആന്‍സലോട്ടി ടീമിനെ ഒരു ചാമ്പ്യന്‍സ് ലീഗ് ജയത്തിലേക്കുും ഒരു ക്ലബ് ലോകകപ്പ് ജയത്തിലേക്കും നയിച്ചിട്ടുണ്ട്. കൂടാതെ ഒരു കോപ്പാ ഡെല്‍ റേയും യുവേ സൂപ്പര്‍കപ്പും നേടിക്കൊടുത്തിട്ടുണ്ട്.

Next Story

Popular Stories