അനന്യയുടെ സുഹൃത്ത് ആത്മഹത്യ ചെയ്തനിലയില്‍
ട്രാന്‍സ്ജെന്‍ഡര്‍ അനന്യയുടെ സുഹൃത്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. സുഹൃത്ത് ജിജു ഗിരിജാ രാജിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വെെറ്റിലയിലെ താമസസ്ഥലത്താണ് ജിജുവിനെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. അനന്യയുടെ മരണവുമായി ബന്ധപ്പെട്ട് മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നു ജിജുയെന്നാണ് അടുത്തസുഹൃത്തുക്കള്‍ പറയുന്നത്. ചൊവ്വാഴ്ചയാണ് ഇടപ്പള്ളിയിലെ ഫ്ളാറ്റില്‍ അനന്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കിടെ സംഭവിച്ച പിഴവിനെ തുടര്‍ന്ന് ഗുരുതരമായ ശാരീരിക പ്രശ്നം നേരിടുകയാണെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ആത്മഹത്യ.
23 July 2021 5:18 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ട്രാന്‍സ്ജെന്‍ഡര്‍ അനന്യയുടെ സുഹൃത്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. സുഹൃത്ത് ജിജു ഗിരിജാ രാജിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വെെറ്റിലയിലെ താമസസ്ഥലത്താണ് ജിജുവിനെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.
അനന്യയുടെ മരണവുമായി ബന്ധപ്പെട്ട് മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നു ജിജുയെന്നാണ് അടുത്തസുഹൃത്തുക്കള്‍ പറയുന്നത്.

ചൊവ്വാഴ്ചയാണ് ഇടപ്പള്ളിയിലെ ഫ്ളാറ്റില്‍ അനന്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കിടെ സംഭവിച്ച പിഴവിനെ തുടര്‍ന്ന് ഗുരുതരമായ ശാരീരിക പ്രശ്നം നേരിടുകയാണെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ആത്മഹത്യ.
- TAGS:
- Suicide
- Transgender