Top

അനന്യയുടെ മരണം: പൊലീസും സാമൂഹിക നീതി വകുപ്പും റിപ്പോര്‍ട്ട് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

അവയവ മാറ്റ ശസ്ത്രക്രിയക്ക് വിധേയയായ ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യയുടെ അസ്വാഭാവിക മരണത്തിന് പിന്നിലെ കാരണങ്ങള്‍ വിശദമായി അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ചികിത്സാപിഴവിനെ തുടര്‍ന്ന് അതിശക്തമായ വേദനയുമായി ജീവിക്കേണ്ടി വന്നതാണ് അനന്യയുടെ മരണത്തിന് പിന്നിലെ കാരണമെന്ന് ചൂണ്ടിക്കാട്ടി മാധ്യമ പ്രവര്‍ത്തകനായ യൂസഫ് അന്‍സാരി സമര്‍പ്പിച്ച പരാതി പരിഗണിച്ചാണ് നടപടി. അനന്യയുടെ മരണത്തില്‍ എറണാകുളം ജില്ലാ പൊലീസ് മേധാവിയും സാമൂഹിക നീതി വകുപ്പ് ഡയറക്ടറും അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. നാലാഴ്ചയ്ക്കകംറിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി […]

22 July 2021 3:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അനന്യയുടെ മരണം:  പൊലീസും  സാമൂഹിക നീതി വകുപ്പും റിപ്പോര്‍ട്ട് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
X

അവയവ മാറ്റ ശസ്ത്രക്രിയക്ക് വിധേയയായ ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യയുടെ അസ്വാഭാവിക മരണത്തിന് പിന്നിലെ കാരണങ്ങള്‍ വിശദമായി അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ചികിത്സാപിഴവിനെ തുടര്‍ന്ന് അതിശക്തമായ വേദനയുമായി ജീവിക്കേണ്ടി വന്നതാണ് അനന്യയുടെ മരണത്തിന് പിന്നിലെ കാരണമെന്ന് ചൂണ്ടിക്കാട്ടി മാധ്യമ പ്രവര്‍ത്തകനായ യൂസഫ് അന്‍സാരി സമര്‍പ്പിച്ച പരാതി പരിഗണിച്ചാണ് നടപടി.

അനന്യയുടെ മരണത്തില്‍ എറണാകുളം ജില്ലാ പൊലീസ് മേധാവിയും സാമൂഹിക നീതി വകുപ്പ് ഡയറക്ടറും അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. നാലാഴ്ചയ്ക്കകം
റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. അതേസമയം, അവയവ മാറ്റ ശസ്ത്രക്രിയകള്‍ സര്‍ക്കാരിന്റെ നിരീക്ഷണത്തിലാക്കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടു. ഇത്തരം ശസ്ത്രക്രിയകള്‍ക്ക് കൃത്യമായ ചട്ടം രൂപീകരിക്കണമെന്നും പരാതിയില്‍ ആവശ്യമുണ്ട്.

ചൊവ്വാഴ്ച വൈകീട്ടായിരുന്നു കൊച്ചിയിലെ ഫ്‌ലാറ്റില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യ കുമാരി അലക്‌സിനെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. അനന്യയുടെ പോസ്റ്റ്‌മോര്‍ട്ടം വ്യാഴാചയാണ് നടത്തിയത്. കളമശേരി മെഡിക്കല്‍ കോളജില്‍ പ്രത്യേക മെഡിക്കല്‍ സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് നേരത്തെ തന്ന അനന്യ വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെ മരണത്തില്‍ ദൂരൂഹത ഉയര്‍ന്ന സാഹചര്യത്തില്‍ അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയ നടന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രി റെനെ മെഡിസിറ്റിയില്‍ നിന്നും പൊലീസും സാമൂഹ്യനീതി വകുപ്പ് അധികൃതരും വിവരങ്ങള്‍ ശേഖരിക്കും. തുടര്‍ന്നാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. അതേസമയം, ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രിയുടെ വാദം.

Next Story