Top

അനന്യയുടെ മരണം ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അന്വേഷിക്കും; അടിയന്തര ഇടപെടലിന് മന്ത്രിയുടെ നിര്‍ദേശം

ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സിന്റെ മരണത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം. ട്രാന്‍സ്‌ജെണ്ടര്‍ സംഘടനകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കാണ് ആരോഗ്യമന്ത്രിയുടെ നിര്‍ദേശം. ട്രാന്‍സ്‌ജെന്‍ഡര്‍ സംഘടനയുള്‍പ്പെടെ പരാതി നല്‍കിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഇടപെടല്‍. ലിംഗമാറ്റ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളെപ്പറ്റി പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ലിംഗമാറ്റ ശസ്ത്രക്രിയയില്‍ പാളിച്ച സംഭവിച്ചു എന്നും ഇത് കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചെന്നും നേരത്തെ അനന്യ പരാതി ഉന്നയിരിച്ചിരുന്നു. കൊച്ചിയിലെ […]

21 July 2021 1:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അനന്യയുടെ മരണം ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അന്വേഷിക്കും; അടിയന്തര ഇടപെടലിന് മന്ത്രിയുടെ നിര്‍ദേശം
X

ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സിന്റെ മരണത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം. ട്രാന്‍സ്‌ജെണ്ടര്‍ സംഘടനകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കാണ് ആരോഗ്യമന്ത്രിയുടെ നിര്‍ദേശം. ട്രാന്‍സ്‌ജെന്‍ഡര്‍ സംഘടനയുള്‍പ്പെടെ പരാതി നല്‍കിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഇടപെടല്‍. ലിംഗമാറ്റ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളെപ്പറ്റി പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

ലിംഗമാറ്റ ശസ്ത്രക്രിയയില്‍ പാളിച്ച സംഭവിച്ചു എന്നും ഇത് കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചെന്നും നേരത്തെ അനന്യ പരാതി ഉന്നയിരിച്ചിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയായ റിനൈ മെഡിസിറ്റിയില്‍ തനിക്ക് നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയ പരാജയമായിരുന്നുവെന്നും അതിന്റെ കഷ്ടതകള്‍ ഏറെയാണെന്നുമായിരുന്നു അനന്യയുടെ പരസ്യ പ്രതികരണം. ചികില്‍സ രേഖകള്‍ പോലും കൈമാറാതെ തന്റെ തുടര്‍ ചികില്‍സ നിഷേധിക്കുകയാണെന്നും അനന്യ പരാതി ഉന്നയിച്ചിരുന്നു. ഇതുള്‍പ്പെടെയുള്ള വിഷയങ്ങളാണോ മരണത്തിന് പിന്നിലെന്ന് പരിശോധിക്കണമെന്നാണ് ഉയരുന്ന ആവശ്യം.

കൊല്ലം സ്വദേശിയായ അനന്യ കുമാരി അലക്‌സിനെ കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ ഫ്‌ലാറ്റില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്. ട്രാന്‍സ് ജെണ്ടര്‍ വിഭാഗത്തിലെ ആദ്യ റേഡിയോ ജോക്കിയായിരുന്നു മരിച്ച അനന്യ കുമാരി അലക്‌സ്. അന്യന്യയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ഒരുങ്ങുകയാണ് പൊലീസ്. ഇതിന്റെ ഭാഗമായി അനന്യയുടെ ഫ്‌ലാറ്റില്‍ പൊലീസ് വീണ്ടും പരിശോധന നടത്തും.

ആരോപണ വിധേയനായ ഡോക്ടറില്‍ നിന്നും പൊലീസ് വിശദമായ മൊഴിയെടുക്കും. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം അനന്യയുടെ ശരീരത്തില്‍ ശസ്ത്രക്രിയ പിഴച്ചതു മൂലം ഉണ്ടായ പ്രശ്‌നങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കും. ഇതിനു ശേഷമായിരിക്കും പൊലീസിന്റെ തുടര്‍ നടപടികള്‍. ഇന്ന് ഉച്ചയ്ക്ക് ശേഷം കളമശേരി മെഡിക്കല്‍ കോളേജില്‍ അനന്യയുടെ മൃതദേഹം നാളെയായിരിക്കും പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കുക.

Next Story