Top

അനന്യയുടെ മരണം; അടിയന്തര അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി ആരോഗ്യമന്ത്രി; ലിംഗമാറ്റ ശസ്ത്രക്രിയ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കും

ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി അനന്യ കുമാരി അലക്‌സിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ അടിയന്തര അന്വേഷണത്തിന് ആരോഗ്യ വകുപ്പ് ഡയരക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ലിംഗമാറ്റ ശസ്ത്രക്രിയ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ലിംഗമാറ്റ ശസ്ത്രക്രിയയില്‍ സംഭവിച്ച പിഴവാണ് അനന്യുടെ മരണത്തില്‍ കലാശിച്ചതെന്നാണ് ഉയരുന്ന ആരോപണം. അനന്യയുടെ പിതാവ് അലക്‌സാണ്ടറും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ശസ്ത്രക്രിയക്ക് പിന്നാലെ അനന്യക്ക് പലപ്പോളും ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. ഇതിന് വേണ്ടി സമീപിച്ചപ്പോള്‍ ഡോക്ടറുടെ സേവനം പല സമയത്തും […]

21 July 2021 3:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അനന്യയുടെ മരണം; അടിയന്തര അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി ആരോഗ്യമന്ത്രി; ലിംഗമാറ്റ ശസ്ത്രക്രിയ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കും
X

ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി അനന്യ കുമാരി അലക്‌സിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ അടിയന്തര അന്വേഷണത്തിന് ആരോഗ്യ വകുപ്പ് ഡയരക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ലിംഗമാറ്റ ശസ്ത്രക്രിയ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ലിംഗമാറ്റ ശസ്ത്രക്രിയയില്‍ സംഭവിച്ച പിഴവാണ് അനന്യുടെ മരണത്തില്‍ കലാശിച്ചതെന്നാണ് ഉയരുന്ന ആരോപണം. അനന്യയുടെ പിതാവ് അലക്‌സാണ്ടറും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.

ശസ്ത്രക്രിയക്ക് പിന്നാലെ അനന്യക്ക് പലപ്പോളും ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. ഇതിന് വേണ്ടി സമീപിച്ചപ്പോള്‍ ഡോക്ടറുടെ സേവനം പല സമയത്തും ലഭ്യമായിരുന്നില്ല. മെച്ചപ്പെട്ട ചികിത്സയല്ല ആശുപത്രിയില്‍ നിന്ന് ലഭിച്ചത്. ആശുപത്രി അമിത ചികിത്സാ ചെലവ് ഈടാക്കിയെന്നും ലിംഗമാറ്റ ശസ്ത്രക്രിയ്ക്കായി അനന്യ സമീപിച്ച കൊച്ചിയിലെ റിനൈ മെഡിസിറ്റി ആശുപത്രിക്ക് എതിരെ അച്ഛന്‍ ആരോപണം ഉന്നയിച്ചു. ഒരിക്കല്‍ ആശുപത്രി പിആര്‍ഒ ഉള്‍പ്പെടെ ആശുപത്രി ജീവനക്കാര്‍ അനന്യയെ മര്‍ദ്ദിച്ചിരുന്നു എന്നും അലക്‌സാണ്ടര്‍ ആരോപിച്ചു.

കൊല്ലം സ്വദേശിയായ അനന്യ കുമാരി അലക്‌സിനെ കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ ഫ്‌ലാറ്റില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്. ട്രാന്‍സ് ജെണ്ടര്‍ വിഭാഗത്തിലെ ആദ്യ റേഡിയോ ജോക്കിയായിരുന്നു മരിച്ച അനന്യ കുമാരി അലക്‌സ്. അന്യന്യയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ഒരുങ്ങുകയാണ് പൊലീസ്. ഇതിന്റെ ഭാഗമായി അനന്യയുംടെ ഫ്‌ലാറ്റില്‍ പൊലീസ് വീണ്ടും പരിശോധന നടത്തും. ആരോപണ വിധേയനായ ഡോക്ടറില്‍ നിന്നും പൊലീസ് വിശദമായ മൊഴിയെടുക്കും. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം അനന്യയുടെ ശരീരത്തില്‍ ശസ്ത്രക്രിയ പിഴച്ചതു മൂലം ഉണ്ടായ പ്രശ്‌നങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കും. ഇതിനു ശേഷമായിരിക്കും പൊലീസിന്റെ തുടര്‍ നടപടികള്‍. ഇന്ന് ഉച്ചയ്ക്ക് ശേഷം കളമശേരി മെഡിക്കല്‍ കോളേജില്‍ അനന്യയുടെ മൃതദേഹം നാളെയായിരിക്കും പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കുക എന്നും സൂചനയുണ്ട്.

Popular Stories

    Next Story