Top

‘ലൈം​ഗിക അവയവം വെട്ടിക്കീറുന്നതാണോ ലിം​ഗമാറ്റ ശസ്ത്രക്രിയ’; ഇനിയും എത്ര പേർ ‘കൊല്ലപ്പെട്ടാലാണ്’ നാം കണ്ണുതുറക്കുക

അനന്യയുടെ വാക്കുകളിൽ നിന്ന് തുടങ്ങാം.. “വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് ഞാൻ നേരിടുന്നത്. എന്റെ യോനി ഭാഗം എന്ന്് പറഞ്ഞാൽ ചെത്തിക്കളഞ്ഞതു പോലെയാണുള്ളത്. പച്ച മാസം പുറത്തേക്ക് ഇരിക്കുന്നത് പോലെയാണ്. നമ്മുടെ കൈയ്യിൽ ഒരു തുരങ്കുമുണ്ടാക്കിയാൽ എങ്ങനെ ഉണ്ടാവും. അതു പോലെ ഒരു അവസ്ഥയാണ്. യോനിയുമായി ഒരു സാമ്യമില്ലാത്ത അവസ്ഥ. എനിക്കിത് തുറന്നു പറയുന്നതിന് ഒരു മടിയുമില്ല. എനിക്ക് നീതി കിട്ടണം“ എനിക്ക് ഒരു ദിവസം എട്ട് മുതൽ പന്ത്രണ്ട് വരെ സാനിറ്ററി പാഡ് മാറ്റണം. ചിലപ്പോൾ പാഡ് […]

23 July 2021 8:24 AM GMT
അൻഷിഫ് ആസ്യ മജീദ്

‘ലൈം​ഗിക അവയവം വെട്ടിക്കീറുന്നതാണോ ലിം​ഗമാറ്റ ശസ്ത്രക്രിയ’; ഇനിയും എത്ര പേർ ‘കൊല്ലപ്പെട്ടാലാണ്’ നാം കണ്ണുതുറക്കുക
X

അനന്യയുടെ വാക്കുകളിൽ നിന്ന് തുടങ്ങാം..

“വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് ഞാൻ നേരിടുന്നത്. എന്റെ യോനി ഭാഗം എന്ന്് പറഞ്ഞാൽ ചെത്തിക്കളഞ്ഞതു പോലെയാണുള്ളത്. പച്ച മാസം പുറത്തേക്ക് ഇരിക്കുന്നത് പോലെയാണ്. നമ്മുടെ കൈയ്യിൽ ഒരു തുരങ്കുമുണ്ടാക്കിയാൽ എങ്ങനെ ഉണ്ടാവും. അതു പോലെ ഒരു അവസ്ഥയാണ്. യോനിയുമായി ഒരു സാമ്യമില്ലാത്ത അവസ്ഥ. എനിക്കിത് തുറന്നു പറയുന്നതിന് ഒരു മടിയുമില്ല. എനിക്ക് നീതി കിട്ടണം“

എനിക്ക് ഒരു ദിവസം എട്ട് മുതൽ പന്ത്രണ്ട് വരെ സാനിറ്ററി പാഡ് മാറ്റണം. ചിലപ്പോൾ പാഡ് വാങ്ങിക്കാൻ പോലും പൈസ ഉണ്ടാവില്ല. ഇത്രയും വയ്യാഞ്ഞിട്ടും ഇത്ര ബോൾഡായി സംസാരിക്കുന്നത് എനിക്ക് ജീവിക്കണമെന്നുള്ളത് കൊണ്ടാണ്. സഹിക്കാൻ വയ്യാത്ത വേദനയാണ് സ്വകാര്യ ഭാഗത്ത്. കുറേ നേരം ഇരിക്കുമ്പോൾ വേദന വരുന്നത് മൂലം കൈ കുത്തിപ്പിടിച്ചാണ് ചിലപ്പോൾ ഇരിക്കുന്നത്“

അനന്യ

എന്താണ് അനന്യ ഉന്നയിച്ച ആരോ​ഗ്യ പ്രശ്നങ്ങൾ കേരളീയ സമൂഹം അനീതിയായി ചിത്രീകരിക്കാതിരുന്നത്. ചികിത്സാ പിഴവുകൾ ആദ്യത്തെ വാർത്തയല്ല. ഏത് ആശുപത്രികൾക്കും ഡോക്ടർമാർക്കും പിഴവുകൾ സംഭവിക്കാവുന്നതാണ്. ഈ പിഴവുകൾ ഉചിതമായി പരിഹരിക്കാതെ വരുമ്പോഴാണ് അത് സാമൂഹിക അനീതിയായി മാറുന്നത്. ഇവിടെ വാദി ഭാ​ഗത്ത് ഒരു ട്രാൻസ്ജെൻഡർ വ്യക്തിയാണെന്നതിനാൽ കണ്ണടയ്ക്കൽ എളുപ്പമാവുന്നത്. രണ്ട് ആത്മഹത്യകൾ, അല്ല കൊലപാതകത്തിന് സമമായ മരണങ്ങൾ എന്ന് വിളിക്കുന്നതാവും ഉചിതം.

കൈവെച്ച എല്ലാ മേഖലകളിലും മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച വ്യക്തിയെന്ന് നാം വിളിക്കേണ്ടിയിരുന്ന അനന്യ ഇന്ന് ട്രാൻസ്ജെൻഡർ എന്ന അഭിസംബോധനയിൽ മാത്രം ഒതുക്കുന്നതിന്റെ ലക്ഷ്യം വളരെ എളുപ്പം മനസിലാവും. ട്രാൻസ്ജെൻഡർ എന്ന് ഐഡന്റിറ്റിയിൽ തന്നെയാണ് അനന്യ അഭിസംബോധന ചെയ്യപ്പെടേണ്ടത്, തൊട്ടതെല്ലാം പൊന്നാക്കിയ പ്രതിഭയെന്ന് കൂടെ ചേർക്കണമെന്ന് മാത്രം. അടിസ്ഥാനപരമായി രണ്ട് മരണങ്ങളുടെ ഉത്തരവാദിത്വം നമ്മളിലേക്ക് അർപ്പിതമാവുകയാണിവിടെ. കണ്ണടയ്ക്കാനാവാത്ത സാമൂഹിക കുറ്റകൃത്യം.

ആദ്യത്തെ ട്രാൻസ് പൈലറ്റ്, ആദ്യത്തെ ട്രാൻസ് മേക്കപ്പ് ആർട്ടിസ്റ്റ് തുടങ്ങി കേരളത്തിന് അഭിമാനിക്കാവുന്നതിന് മാത്രം ആഘോഷിക്കുന്ന സമൂഹം പ്രബുദ്ധരുടെ കേരളം. സോഷ്യൽ മീഡിയയിൽ അനന്യയുടെ മരണവുമായി ബന്ധപ്പെട്ട ചില കമന്റുകൾ ശ്രദ്ധിച്ചാൽ ഇത് മനസിലാവൂം. 320 ഓളം ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തയാളാണ് എന്നാണ് ഡോക്ടർ അർജുൻ അശോക് അവകാശപ്പെടുന്നത്. എന്നാൽ ഇതു പോലെ നിരവധി പേർ ഇതേ ആശുപത്രിയിൽ വെച്ച് തെറ്റായ ശാസ്ത്രക്രിയക്ക് ഇരയായിട്ടുണ്ടെന്നാണ് ഉയരുന്ന ആരോപണം. ഇതേ ഡോക്ടറുടെ പിഴവ് മൂലം ഒരു ട്രാൻസ് ജെൻഡറിന് മൂന്ന് തവണ സർജറി ചെയ്തിട്ടും ശരിയാവാതെ നിരവധി പ്രശ്‌നങ്ങൾ അനുഭവിക്കുന്നുണ്ടെന്ന് ഒരു അഭിമുഖത്തിൽ അനന്യ വ്യക്തമാക്കിയിരുന്നു.

May be an image of 3 people

കേരളത്തിലെ ആദ്യത്തെ ട്രാൻസ് ജെൻഡർ റേഡിയോ ജോക്കിയായിരുന്നു അനന്യ. ഒരുപക്ഷേ അന്ന് നമ്മൾ അനന്യയെ ആഘോഷിച്ചുകാണും. ഇന്ന് ആത്മഹത്യ ചെയ്ത ആയിരങ്ങളുടെ കൂട്ടത്തിലെ ഒരു പേര് മാത്രമാണ്. എത്ര പേരുകൾ ഈ ലിസ്റ്റിലേക്ക് ചേർക്കപ്പെട്ടാലാണ് അനന്യമാർ കൊല്ലപ്പെടാതിരിക്കുകയെന്ന് നാം ആലോചിക്കേണ്ടിയിരിക്കുന്നു.

Next Story