Top

മസ്ജിദുല്‍ അഖ്സയില്‍ ആരാധന നടത്താന്‍ പാലസ്തീനിലെ ജനതയ്ക്ക് അവകാശമുണ്ട്; നിലപാടറിയിച്ച് കോണ്‍ഗ്രസും

സുരക്ഷിതമായ അന്തരീക്ഷത്തില്‍ ജീവിതം നയിക്കാന്‍ പാലസ്തീനിലെ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഇസ്രായേലിനും സമാന തലത്തിലുള്ള അവകാശമുണ്ട്.

15 May 2021 7:49 AM GMT

മസ്ജിദുല്‍ അഖ്സയില്‍ ആരാധന നടത്താന്‍ പാലസ്തീനിലെ ജനതയ്ക്ക് അവകാശമുണ്ട്; നിലപാടറിയിച്ച് കോണ്‍ഗ്രസും
X

ന്യൂഡല്‍ഹി: ഇസ്രായേല്‍-പാലസ്തീന്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ്. ഇസ്രായേലും ഹമാസും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് സമാധാന പാതയില്‍ തിരിച്ചെത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വിഷയത്തില്‍ യുഎന്‍ രക്ഷാ സമിതി ഉടന്‍ ഇടപെടണമെന്നും കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനം സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം. സുരക്ഷിതമായ അന്തരീക്ഷത്തില്‍ ജീവിതം നയിക്കാന്‍ പാലസ്തീനിലെ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഇസ്രായേലിനും സമാന തലത്തിലുള്ള അവകാശമുണ്ട്. അല്‍ അഖ്‌സ പള്ളിയില്‍ പ്രാര്‍ത്ഥിക്കാനുള്ള പാലസ്തീനിലെ ജനതയുടെ അവകാശത്തെ ലംഘിക്കാരുത്. ജറുസലേമിലെ ആസൂത്രിത സംഭവങ്ങള്‍ അക്രമത്തിനും കാരണമായിട്ടുണ്ട്. ഹമാസ് നടത്തിയ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരുടെ ജീവനെടുത്തുവെന്നും കോണ്‍ഗ്രസ് വിദേശകാര്യ വിഭാഗം തലവന്‍ ആനന്ദ് ശര്‍മ്മ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.

നേരത്തെ സിപിഐഎം പാലസ്തീന്‍ ജനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നിരുന്നു. പിന്നാലെയാണ് പ്രശ്‌ന പരിഹാരത്തിനായി കേന്ദ്ര ഇടപെലുണ്ടാകണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമായ മറുപടികളൊന്നും നല്‍കിയിട്ടില്ല.

Next Story