Top

ആനാട് ജയൻ ഇടതുകോട്ടയായ ‘ആ നാട്’ പിടിച്ചെടുക്കുമോ? വാമനപുരത്ത് അട്ടിമറി വിജയം നേടാനുറച്ച് തോൽവിയറിയാത്ത ആനാട് ജയൻ

നാല്‍പ്പത്തിനാല്‌ വർഷമായി സിപിഐഎം തുടർച്ചയായി അധികാരം നിലനിർത്തുന്ന മണ്ഡലമാണ് തിരുവനന്തപുരത്തെ വാമനപുരം. സിറ്റിംഗ് സീറ്റ് നിലനിർത്താൻ എൽഡിഎഫ് ശ്രമിക്കുമ്പോൾ, അട്ടിമറി വിജയം നേടാനാണ് യുഡിഎഫ് ശ്രമം. അതിനായി കളത്തിലിറക്കിയതോ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ തോൽവിയെന്തെന്ന് അറിയാത്ത ആനാട് ജയനെയാണ്. ജയനെന്നാൽ ജയിക്കാനായി ജനിച്ചവൻ എന്നാണ് മണ്ഡലത്തിൽ യുഡിഎഫിന്റെ പ്രചരണവാക്യം. അതുകൊണ്ടുതന്നെ ജയൻ ഇത്തവണ ഇടത് ഇടതുകോട്ട തകർക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. 1995 ൽ ആനാട് പഞ്ചായത്തിലെ ചെറുവേലി വാർഡിൽ നിന്നാണ് ആനാട് ജയൻ ജയിച്ചു തുടങ്ങിയത്. ഒരുതവണ […]

31 March 2021 9:25 AM GMT

ആനാട് ജയൻ ഇടതുകോട്ടയായ ‘ആ നാട്’ പിടിച്ചെടുക്കുമോ? വാമനപുരത്ത് അട്ടിമറി വിജയം നേടാനുറച്ച് തോൽവിയറിയാത്ത ആനാട് ജയൻ
X

നാല്‍പ്പത്തിനാല്‌ വർഷമായി സിപിഐഎം തുടർച്ചയായി അധികാരം നിലനിർത്തുന്ന മണ്ഡലമാണ് തിരുവനന്തപുരത്തെ വാമനപുരം. സിറ്റിംഗ് സീറ്റ് നിലനിർത്താൻ എൽഡിഎഫ് ശ്രമിക്കുമ്പോൾ, അട്ടിമറി വിജയം നേടാനാണ് യുഡിഎഫ് ശ്രമം. അതിനായി കളത്തിലിറക്കിയതോ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ തോൽവിയെന്തെന്ന് അറിയാത്ത ആനാട് ജയനെയാണ്. ജയനെന്നാൽ ജയിക്കാനായി ജനിച്ചവൻ എന്നാണ് മണ്ഡലത്തിൽ യുഡിഎഫിന്റെ പ്രചരണവാക്യം. അതുകൊണ്ടുതന്നെ ജയൻ ഇത്തവണ ഇടത് ഇടതുകോട്ട തകർക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

1995 ൽ ആനാട് പഞ്ചായത്തിലെ ചെറുവേലി വാർഡിൽ നിന്നാണ് ആനാട് ജയൻ ജയിച്ചു തുടങ്ങിയത്. ഒരുതവണ പഞ്ചായത്ത് പ്രസിഡന്റും, മൂന്ന് തവണ ജില്ലാപഞ്ചായത്ത് അംഗവുമായി. താൻ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച ഡിവിഷനുകളെല്ലാം ഇടത് കോട്ടയായിരുന്നെന്നും, അത് പിടിച്ചെടുക്കാൻ സാധിച്ചിട്ടുണ്ടെങ്കിൽ ഇത്തവണ വാമനപുരം മണ്ഡലവും പിടിച്ചെടുക്കുമെന്നാണ് ആനാട് ജയന്റെ ആത്മവിശ്വാസം.

കഴിഞ്ഞ 44 വർഷത്തെ വികസന മുരടിപ്പ് ചർച്ചയാക്കിയാണ് യുഡിഎഫിന്റെ പ്രചരണം. അതുകൊണ്ടുതന്നെ മണ്ഡലത്തിന്റെ സമ്പൂർണ്ണ വികസനം തന്നെയാണ് ആനാട് ജയന്റെ വാഗ്ദാനവും. സംസ്ഥാനത്തെ താലൂക്ക് ആശുപത്രിയില്ലാത്ത ഏക നിയോജക മണ്ഡലമാണ് വാമനപുരം. അതുപോലെതന്നെ മണ്ഡലത്തിൽ ഗവണ്മെന്റ് കോളേജോ, സിവിൽ സ്റ്റേഷനോ ഇല്ലെന്നും ജയൻ ചൂണ്ടിക്കട്ടുന്നു. വികസനം തുടരേണ്ടത് ഇവിടെ നിന്നെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

ആനാട് ജയന്റെ സ്ഥാനാർഥിത്വം പ്രവർത്തകരെ ആവേശത്തിലാക്കിയിട്ടുണ്ട്. അവസാന ഘട്ടത്തിലേക്ക് കടന്നതോടെ ദേശീയ നേതാക്കളുൾപ്പടെ പ്രചരണത്തിന് കൂടുതൽ ആവേശം പകരാൻ മണ്ഡലത്തിൽ എത്തിയിരുന്നു. പൊതുജനങ്ങളുടെ ഭാഗത്തുനിന്നുള്ള പിന്തുണ, ഭരണമാറ്റം ആഗ്രഹിച്ചെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. ഏപ്രിൽ ആറിലേക്ക് ഇനി അഞ്ച് ദിവസം മാത്രം അവശേഷിക്കുമ്പോൾ വാഹന പര്യടനവും, വോട്ടർമാരെ നേരിൽകണ്ടുള്ള വോട്ടഭ്യർത്ഥനയുമായി മണ്ഡലത്തിലുടനീളം നിറയുകയാണ് ആനാട് ജയൻ.

Next Story