Top

‘എന്തെങ്കിലും ഒളിപ്പിച്ചുവെക്കാനുള്ളതല്ല മേക്കപ്പ്’; ‘കമ്പനികൾ വളർത്തുന്നത് യഥാർത്ഥമല്ലാത്ത സൗന്ദര്യ സങ്കൽപം’; ചിത്രവുമായി അന്ന ബെൻ

അതേസമയം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന സാറാസ് എന്ന ചിത്രമാണ് നടിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.

19 April 2021 7:56 AM GMT
ഫിൽമി റിപ്പോർട്ടർ

‘എന്തെങ്കിലും ഒളിപ്പിച്ചുവെക്കാനുള്ളതല്ല മേക്കപ്പ്’; ‘കമ്പനികൾ വളർത്തുന്നത് യഥാർത്ഥമല്ലാത്ത സൗന്ദര്യ സങ്കൽപം’; ചിത്രവുമായി അന്ന ബെൻ
X

മേക്കപ്പ് ഉപയോഗത്തെക്കുറിച്ചും അത് ഉത്പാദിപ്പിക്കുന്ന കമ്പനികളെക്കുറിച്ചും പ്രതികരണവുമായി നടി അന്ന ബെൻ. താൻ പണ്ട് സൗന്ദര്യ വസ്തുകകൾ തന്റെ അപഹർഷതാബോധം മറക്കാൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ അങ്ങനെയല്ല സ്വന്തം ശരീരത്തെ ആഘോഷിക്കുകയാണ് വേണ്ടതെന്നും നടി പറഞ്ഞു. ഇൻസ്റ്റാഗ്രാമിൽ പുതിയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് അന്നയുടെ പ്രതികരണം.

‘എന്നെയും എന്റെ ശരീരത്തെയും സ്വയം അംഗീകരിക്കാൻ ഏറെ സമയമെടുത്തു. ഏറെ കരുത്ത് വേണ്ടിവന്ന ഒരു യാത്ര തന്നെയായിരുന്നു ഇത്.നമ്മുടെ ശരീരത്തെ കുറിച്ച് സ്വയം അപഹർഷത സൃഷ്ടിച്ച് അത് മാര്‍ക്കറ്റ് ചെയ്യുകയാണ് കമ്പനികള്‍’, അന്ന ബെൻ പറഞ്ഞു.

മേക്കപ്പിട്ടാല്‍ ശരീരത്തില്‍ ഇഷ്ടമില്ലാത്ത ഭാഗങ്ങളെ ഒളിപ്പിക്കാനും അത് മാറ്റിയെടുക്കാൻ പറ്റുമെന്നും കരുതിയിരുന്നു. അങ്ങനെ എന്തെങ്കിലും ഒളിപ്പിച്ചു വെയ്ക്കാനുള്ളതല്ല മേക്കപ്പ്. സ്വയം അംഗീകരിക്കാനും നമ്മള്‍ എന്താണോ അതിനെ ആഘോഷിക്കാനുള്ളതുമാണ് മേക്കപ്പെന്നും അന്ന കൂട്ടിച്ചേർക്കുന്നു.

അതേസമയം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന സാറാസ് എന്ന ചിത്രമാണ് നടിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ചിത്രത്തിൽ സണ്ണി വെയ്ൻ ആണ് നായകവേഷത്തിൽ എത്തുന്നത്.

വിനീത് ശ്രീനിവാസൻ, അജു വർഗ്ഗീസ്, സിജു വിൽ‌സൺ, ശ്രിന്ദ തുടങ്ങിയവർ ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലവും പ്രശാന്ത് നായർ ഐ എ എസും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൾ എത്തുന്നുണ്ട്.

പി കെ മുരളീധരൻ, ശാന്ത മുരളി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത് ഡോ അക്ഷയ് ഹരീഷാണ്. ഷാൻ റഹ്മാൻ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. ഛായാഗ്രഹണം നിമിഷ് രവിയും എഡിറ്റിംഗ് റിയായി ബദറും നിർവഹിക്കുന്നു.

Next Story