Top

കോണ്‍ഗ്രസ് വിട്ടത് 8 സ്ഥാനാര്‍ത്ഥികളും 20 എംഎല്‍എമാരും; തൃണമൂലിലും സിപിഐഎമ്മിലും കൊഴിഞ്ഞുപോക്ക്; കണക്കുകള്‍ ഇങ്ങനെ

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ എംഎല്‍എമാരും സ്ഥാനാര്‍ത്ഥികളും പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസില്‍ നിന്ന്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം കണ്ടെത്തിയത്. പാര്‍ട്ടി വിട്ടവരില്‍ ഏറെ പേരും ബിജെപിയിലേക്കാണ് ചേക്കേറിയത്. 60 സ്ഥാനാര്‍ത്ഥികളും 51 എംഎല്‍എമാരുമാണ് വിവിധ പാര്‍ട്ടികള്‍ വിട്ട് വീണ്ടും മത്സരിച്ചത്. കേന്ദ്ര ഭരണ പ്രദേശമായ പോണ്ടിച്ചേരിയിലും, അസം, കേരള, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളെ അടിസ്ഥാനമാക്കിയുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കൊടകര കള്ളപ്പണം; സുരേന്ദ്രനെ ദില്ലിക്ക് വിളിപ്പിച്ചു; അമിത് ഷായും […]

8 Jun 2021 8:18 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോണ്‍ഗ്രസ് വിട്ടത് 8 സ്ഥാനാര്‍ത്ഥികളും 20 എംഎല്‍എമാരും; തൃണമൂലിലും സിപിഐഎമ്മിലും കൊഴിഞ്ഞുപോക്ക്; കണക്കുകള്‍ ഇങ്ങനെ
X

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ എംഎല്‍എമാരും സ്ഥാനാര്‍ത്ഥികളും പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസില്‍ നിന്ന്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം കണ്ടെത്തിയത്. പാര്‍ട്ടി വിട്ടവരില്‍ ഏറെ പേരും ബിജെപിയിലേക്കാണ് ചേക്കേറിയത്. 60 സ്ഥാനാര്‍ത്ഥികളും 51 എംഎല്‍എമാരുമാണ് വിവിധ പാര്‍ട്ടികള്‍ വിട്ട് വീണ്ടും മത്സരിച്ചത്. കേന്ദ്ര ഭരണ പ്രദേശമായ പോണ്ടിച്ചേരിയിലും, അസം, കേരള, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളെ അടിസ്ഥാനമാക്കിയുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

കൊടകര കള്ളപ്പണം; സുരേന്ദ്രനെ ദില്ലിക്ക് വിളിപ്പിച്ചു; അമിത് ഷായും നദ്ദയുമായി കൂടിക്കാഴ്ച നാളെ; നേതൃമാറ്റത്തിന് സാധ്യത

കോണ്‍ഗ്രസില്‍ നിന്നും 8 സ്ഥാനാര്‍ത്ഥികളും 20 എംഎല്‍എമാരുമാണ് പാര്‍ട്ടി വിട്ടത്. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും 3 സ്ഥാനാര്‍ത്ഥികളും 15 എംഎല്‍എമാരും പാര്‍ട്ടി വിട്ടു. എ ഐഎഡിഎംകെയില്‍ നിന്നും 5 സ്ഥാനാര്‍ത്ഥികളും 8 എംഎല്‍എമാരും പാര്‍ട്ടി വിട്ട് മത്സരിച്ചു. സിപി ഐഎമ്മില്‍ നിന്നും 4 സ്ഥാനാര്‍ത്ഥികളും 4 എംഎല്‍എമാരും പാര്‍ട്ടി വിട്ട് മത്സരിച്ചു. അതേസമയം ബിജെപിയില്‍ ഈ സമാനമായ കൊഴിഞ്ഞുപോക്ക് നടന്നിട്ടുണ്ട്. ബിജെപിയില്‍ നിന്നും 5 സ്ഥാനാര്‍ത്ഥികളും ഒരു എംഎല്‍എയുമാണ് പാര്‍ട്ടി വിട്ട് മത്സരിച്ചത്. ഇതിന് പുറമേ എഐയുഡിഎഫ്, കേരള കോണ്‍ഗ്രസ് എം, ജെഡിയു, ബിഎസ്പി, എന്‍സിപി തുടങ്ങിയ പാര്‍ട്ടികളിലും നേതാക്കള്‍ പാര്‍ട്ടി വിടുന്ന സാഹചര്യം ഉടലെടുത്തിരുന്നു.

സ്വകാര്യ ആശുപത്രികളിലെ വാക്‌സിന്റെ പരമാവധി വില നിശ്ചയിച്ച് കേന്ദ്രം; ഉയര്‍ന്നവില ഇന്ത്യന്‍ നിര്‍മ്മിത കോവാക്‌സിന്

പാര്‍ട്ടി വിട്ട് മത്സരിച്ച നേതാക്കളില്‍ ഏറെ പേരും എത്തിയത് ബിജെപിയിലേക്കാണ്. വിവിധ പാര്‍ട്ടികളില്‍ നിന്നുമായി 15 സ്ഥാനാര്‍ത്ഥികളും 20 എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്ന് മത്സരിച്ചു. 8 സ്ഥാനാര്‍ത്ഥികളും 17 എംഎല്‍എമാരുമാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും മത്സരിച്ചത്. 5 സ്ഥാനാര്‍ത്ഥികളും 1 എംഎല്‍എയുമാണ് മറ്റ് പാര്‍ട്ടികളില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും എത്തിയത്. മറ്റ് പാര്‍ട്ടികളില്‍ നിന്നും രണ്ട് സ്ഥാനാര്‍ത്ഥികളാണ് സിപിഐഎമ്മിലേക്കെത്തിയത്. 1 എംഎല്‍എയുമെത്തി.

Popular Stories

    Next Story