‘എ ജയശങ്കറുള്ള ചര്‍ച്ചയില്‍ പങ്കെടുക്കില്ല’; ചാനല്‍ ചര്‍ച്ച ബഹിഷ്ക്കരിച്ച് എഎന്‍ ഷംസീര്‍ എംഎല്‍എ
രാഷ്ട്രീയ നിരീക്ഷകന് അഡ്വ എ ജയശങ്കര്‍ പങ്കെടുക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് പ്രതിഷേധമറിയിച്ച് ഏഷ്യാനെറ്റ് ചാനല്‍ ചര്‍ച്ചയില്‍ നിന്നും സിപി ഐഎം എംഎല്‍എ എഎന്‍ ഷംസീര്‍ ഇറങ്ങിപോയി.

തിരുവനന്തപുരം: രാഷ്ട്രീയ നിരീക്ഷകന് അഡ്വ എ ജയശങ്കര്‍ പങ്കെടുക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് സിപി ഐഎം എംഎല്‍എ എഎന്‍ ഷംസീര്‍. പ്രതിഷേധമറിയിച്ച് ഏഷ്യാനെറ്റ് ചാനല്‍ ചര്‍ച്ചയില്‍ നിന്നും എഎന്‍ ഷംസീര്‍ ഇറങ്ങിപോയി. പാലാരിവട്ടം പാലം അഴിമതി വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ നിന്നുമാണ് എഎന്‍ ഷംസീര്‍ എംഎല്‍എ ഇറങ്ങിപോയത്.
എ ജയശങ്കറുള്ള ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ഏഷ്യാനെറ്റടക്കമുള്ള ചാനലുകളോട് മുന്‍കൂട്ടി അറിയിച്ചതായിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഷംസീര്‍ ചര്‍ച്ച ബഹിഷ്ക്കരിച്ചിറങ്ങിയത്. ഞങ്ങളുടെ നിലപാടിന് കടകവിരുദ്ധമായാണ് ചര്‍ച്ച സംഘടിപ്പിച്ചിരിക്കുന്നതെന്നും അത് കൊണ്ട് തന്നെ തനിക്ക് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും പറഞ്ഞുകൊണ്ടാണ് എഎന്‍ ഷംസീര്‍ ചാനല്‍ വിട്ടിറങ്ങിയത്.
സിപിഐഎം പ്രതിനിധികള്‍ക്ക് ചര്‍ച്ചയില്‍ സംസാരിക്കുവാന്‍ അവസരം നല്‍കുന്നില്ലെന്ന് പറഞ്ഞുകൊണ്ട് സിപിഐഎം നേരത്തെ ഏഷ്യാനെറ്റ് ചര്‍ച്ചകള്‍ ബഹിഷ്കരിച്ചിരുന്നു. ജൂലൈ 20ന് ചാനല്‍ ബഹിഷ്കരിച്ചതിന് ശേഷം ഒക്ടോബര്‍ 16നാണ് പാര്‍ട്ടി ബഹിഷ്കരണം അവസാനിപ്പിച്ചത്.
ബുധനാഴ്ച്ച നടന്ന ചര്‍ച്ചയില്‍ എ ജയശങ്കറിനെ കുടാതെ മുസ്ലീം ലീഗിനെ പ്രധിനിധീകരിച്ച് പികെ ഫിറോസും ബിജെപി പ്രതിനിധിയും പങ്കെടുത്ത ചര്‍ച്ചയില്‍ നിന്നാണ് ബുധനാഴ്ച്ച എഎന്‍ ഷംസീര്‍ എംഎല്‍എ ഇറങ്ങിപോയത്.
- TAGS:
- AN Shamseer
- CPIM