എഎന്‍ ഷംസീറിന്റെ ഭാര്യക്ക് കാലിക്കറ്റ് സര്‍വകലാശാലയില്‍ നിയമനമില്ല
കാലിക്കറ്റ് സര്‍വകലാശായിലെ 16 വകുപ്പുകളിലേക്കുള്ള നിയമനങ്ങളുടെ ലിസ്റ്റ് അംഗീകരിച്ചു. ലിസ്റ്റില്‍ എഎന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ പിഎം ഷഹ്ലയുടെ പേര് ലിസ്റ്റിലില്ല. കാലിക്കറ്റ് സര്‍വകലാശാല വിദ്യഭ്യാസ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നടന്ന അഭിമുഖത്തില്‍ പിഎം ഷഹ് ലയുടെ പേര് ലിസ്റ്റിലില്ല. നേരത്തെ ഈ അഭിമുഖത്തില്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഷഹ്ലയ്ക്ക് നിയമനം നല്‍കാനായി ഷഹ്ലയുടെ റിസേര്‍ച്ച് ഗൈഡായിരുന്ന പി കേളുവിനെ ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത് സംബന്ധിച്ചാണ് പ്രധാന ആരോപണം ഉയര്‍ന്നത്. ഇത് സംബന്ധിച്ച് സേവ് […]

കാലിക്കറ്റ് സര്‍വകലാശായിലെ 16 വകുപ്പുകളിലേക്കുള്ള നിയമനങ്ങളുടെ ലിസ്റ്റ് അംഗീകരിച്ചു. ലിസ്റ്റില്‍ എഎന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ പിഎം ഷഹ്ലയുടെ പേര് ലിസ്റ്റിലില്ല. കാലിക്കറ്റ് സര്‍വകലാശാല വിദ്യഭ്യാസ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നടന്ന അഭിമുഖത്തില്‍ പിഎം ഷഹ് ലയുടെ പേര് ലിസ്റ്റിലില്ല.
നേരത്തെ ഈ അഭിമുഖത്തില്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഷഹ്ലയ്ക്ക് നിയമനം നല്‍കാനായി ഷഹ്ലയുടെ റിസേര്‍ച്ച് ഗൈഡായിരുന്ന പി കേളുവിനെ ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത് സംബന്ധിച്ചാണ് പ്രധാന ആരോപണം ഉയര്‍ന്നത്. ഇത് സംബന്ധിച്ച് സേവ് യൂണിവേഴ്സിറ്റി ഫോറം ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു.
അഭിമുഖ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ മെറിറ്റ് ലിസ്റ്റില്‍ ഷംസീറിന്റെ ഭാര്യ ഷഹ്ല മൂന്നാം സ്ഥാനത്തായിരുന്നു. എസ്എഫ്ഐ മുന്‍ നേതാവും സിപിഐഎം മങ്കട ഏരിയ സെക്രട്ടറിയുമായ പികെ അബ്ദുള്ള നവാസിന്റെ ഭാര്യ റീഷ കാരാളിയെയും അനധികൃത നിയമനം നടത്താന്‍ ശ്രമിച്ചു എന്ന് പരാതിയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് നിയമനം നല്‍കിയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
അഭിമുഖാടിസ്ഥാനത്തില് തയ്യാറാക്കിയ മെറിറ്റ് ലിസ്റ്റില്‍ അബ്ദുള്ള ഭാര്യ റീഷ ഒന്നാം സ്ഥാനത്തായിരുന്നു.