‘ക്വട്ടേഷന്‍ രാഷ്ട്രീയമില്ല, സിപിഐഎം അനുഭാവികള്‍ എന്ന് പറയുന്ന ആളുകളും, ആര്‍എസ്എസും ലീഗും ഉണ്ട്’; ശബ്ദസന്ദേശത്തോട് പ്രതികരിച്ച് എഎന്‍ ഷംസീര്‍
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിപിഐഎമ്മിനെ പ്രതികൂട്ടില്‍ നിര്‍ത്തുന്ന തരത്തില്‍ പുറത്ത് വന്ന ശബ്ദരേഖയോട് പ്രതികരിച്ച് എഎന്‍ ഷംസീര്‍ എംഎല്‍എ. പാര്‍ട്ടിയുടെ പേര് ദുരുപയോഗം ചെയ്തുകൊണ്ട് ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം പാര്ട്ടിക്കല്ലായെന്നും പാര്‍ട്ടിയുമായി ബന്ധപ്പെട്ട ആര്‍ക്കെങ്കിലും ബന്ധമുണ്ടെങ്കില്‍ അവരെ പിടികൂടട്ടെയെന്നും എഎന്‍ ഷംസീര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. ക്വട്ടേഷന്‍ രാഷ്ട്രീയമില്ലായെന്നും എഎന്‍ ഷംസീര്‍ പറഞ്ഞു. അതില്‍ ആര്‍എസ്എസ് ഉണ്ട്, സിപിഐഎം അനുഭാവികള്‍ എന്ന് പറയുന്ന ആളുകള്‍ ഉണ്ട്. ലീഗ് ഉണ്ട്. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം നടക്കട്ടേയെന്ന് […]
29 Jun 2021 12:32 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിപിഐഎമ്മിനെ പ്രതികൂട്ടില്‍ നിര്‍ത്തുന്ന തരത്തില്‍ പുറത്ത് വന്ന ശബ്ദരേഖയോട് പ്രതികരിച്ച് എഎന്‍ ഷംസീര്‍ എംഎല്‍എ. പാര്‍ട്ടിയുടെ പേര് ദുരുപയോഗം ചെയ്തുകൊണ്ട് ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം പാര്ട്ടിക്കല്ലായെന്നും പാര്‍ട്ടിയുമായി ബന്ധപ്പെട്ട ആര്‍ക്കെങ്കിലും ബന്ധമുണ്ടെങ്കില്‍ അവരെ പിടികൂടട്ടെയെന്നും എഎന്‍ ഷംസീര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
ക്വട്ടേഷന്‍ രാഷ്ട്രീയമില്ലായെന്നും എഎന്‍ ഷംസീര്‍ പറഞ്ഞു. അതില്‍ ആര്‍എസ്എസ് ഉണ്ട്, സിപിഐഎം അനുഭാവികള്‍ എന്ന് പറയുന്ന ആളുകള്‍ ഉണ്ട്. ലീഗ് ഉണ്ട്. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം നടക്കട്ടേയെന്ന് ഷംസീര്‍ അഭിപ്രായപ്പെട്ടു.
എ എന്‍ ഷംസീറിന്റെ പ്രതികരണം-
‘പാര്‍ട്ടിയെ പ്രതികൂട്ടിലാക്കുന്ന വിഷയം ഇതില്‍ വരുന്നില്ല. പാര്‍ട്ടിയുടെ പേര് ദുരുപയോഗം ചെയ്ത് കൊണ്ട് ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അതിന് ഉത്തരവാദി പാര്‍ട്ടിയല്ല. പാര്‍ട്ടിയുടെ ആര്‍ക്കെങ്കിലും ബന്ധമുണ്ടെങ്കില്‍ പിടിക്കട്ടെ. പാര്‍ട്ടിയെ കുറിച്ച് പൂര്‍ണബോധ്യം നമുക്കുണ്ട്. ഇത്തരം ക്രിമിനല്‍ ക്വട്ടേഷന്‍ സംഘത്തെ ഒരു തരത്തിലും പിന്തുണക്കാനും പ്രോത്സാഹിപ്പിക്കാനോ പാര്‍ട്ടിയില്ല. ഇതില്‍ സിപിഐഎമ്മിനെ കണ്ണിചേര്‍ക്കാന്‍ ആരും നോക്കേണ്ട. ക്വട്ടേഷന്‍ രാഷ്ട്രീയമില്ല. അതില്‍ ആര്‍എസ്എസ് ഉണ്ട്, സിപിഐഎം അനുഭാവികള്‍ എന്ന് പറയുന്ന ആളുകള്‍ ഉണ്ട്. ലീഗ് ഉണ്ട്. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം നടക്കട്ടെ. പ്രതികള്‍ക്ക് രാഷ്ട്രീയ ബന്ധമുണ്ടെങ്കില്‍ അവരെ പിടിക്കട്ടെ. പാര്‍ട്ടിക്ക് എന്തിനാണ് ഇവരുടെ പൈസ. ലക്ഷക്കണക്കിന് അനുഭാവികളും ബന്ധുക്കളും ഉള്ള പാര്‍ട്ടിക്ക് ആവശ്യപ്പെട്ടാല്‍ അവരുടെ സമ്പാദ്യത്തിന്റെ വിഹിതം തരാന്‍ തയ്യാറാണ്. ഇവരെ വെച്ചാണോ പാര്‍ട്ടി മുന്നോട്ട് പോയത്. അത് നിങ്ങള്‍ പാര്‍ട്ടിയെ വിലകുറച്ച് കാണുകയാണ്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തിയത് തൊഴിലാളി സഖാക്കളില്‍ നിന്നും പിരിച്ചെടുത്ത പണം കൊണ്ടാണ്.’
കേസില്‍ ക്വട്ടേഷന്‍ സംഘാംഗത്തിന്റേതെന്ന പേരിലുള്ളതാണ് ശബ്ദരേഖ. പൊട്ടിക്കുന്ന സ്വര്‍ണം മൂന്നായി വീതം വെക്കുമെന്നും അതില്‍ ഒരു വിഭാഗം പാര്‍ട്ടിക്കെന്നും ശബ്ദരേഖയില്‍ പറയുന്നു. ടിപി ചന്ദ്രേശഖരന് വധികേസില്‍ പ്രതികളായ കൊടി സുനി പിന്നിലുണ്ടെന്നും മുഹമ്മദ് ഷാഫി ഇടപെടുമെന്നും ശബ്ദരേഖയില്‍ പറയുന്നു.
പുറത്ത് വരുന്ന ശബ്ദരേഖ ആധികാരികമാണെങ്കില്‍ സ്വര്‍ണക്കടത്ത് കേസിലെ ക്വട്ടേഷന്‍ സംഘത്തിന് പിന്നില്‍ ആരാണെന്നത് വ്യക്തമാണ്. ഒപ്പം പാര്‍ട്ടിയും സ്വര്‍ണത്തിന്റെ പങ്ക് പറ്റുന്നുവെന്ന് വ്യക്തമാണ്. ഷാഫി, ജിജോ തില്ലങ്കേരിയോ രജീഷ് തില്ലങ്കേരിയോ ഉള്‍പ്പെടുന്ന സംഘത്തെയായിരിക്കാം പാര്‍ട്ടി എന്ന് ശബ്ദരേഖയില്‍ പറയുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. അതില്‍ നിന്നുമാണ് ശബ്ദരേഖ പുറത്ത് വന്നത്.
ശബ്ദരേഖയുടെ ഉള്ളടക്കം
ക്യാരിയര്‍- എയര്‍പോര്‍ട്ടില്‍ നമ്മളെ കൂട്ടാന്‍ വരും. നീ വണ്ടിയില്‍ കയറുകയേ വേണ്ടതുള്ളൂ. ഷാഫിക്കയോ ജിജോ തില്ലങ്കേരിയോ രജീഷ് തില്ലങ്കേരിയോ, ഏതെങ്കിലും രണ്ട് പേര് ഒരുമിച്ചുണ്ടാവും. മറ്റുള്ള കാര്യങ്ങള്‍. മൂന്നില്‍ ഒന്ന് പാര്‍ട്ടിക്കാരെ വെക്കുന്നത് നിന്നെ സുരക്ഷിതമാക്കി വെക്കാന്‍ വേണ്ടിയാണ്. അതില്‍ അന്വേഷണം വരുമ്പോള്‍ ഷാഫിക്കയെകൊണ്ടോ സുനിലേട്ടനെ കൊണ്ടോ വിളിപ്പിക്കും. നമ്മുടെ പിള്ളേരാണ്. പറ്റിപോയിയെന്നൊക്കെ പറയും. വീണ്ടും വരികയാണെങ്കില്‍ അവരെ പോയി കാണും. അതില്‍ ഉള്ളതാണ് മൂന്നിലൊന്ന് കൊടുക്കുന്നത്. ജിജോ തില്ലങ്കേരി ഉള്‍പ്പെടെയുള്ളവര്‍ക്ക് കൊടുക്കുന്നത്.