Top

‘കള്ളക്കടത്ത്-ക്വട്ടേഷന്‍ സംഘം പാര്‍ട്ടിയെ മറയാക്കുന്നുവെന്നത് ശരിയാണ്’; അറുത്ത് മാറ്റുമെന്ന് എഎന്‍ ഷംസീര്‍

കള്ളക്കടത്ത് സംഘവും ക്വട്ടേഷന്‍ സംഘവും പാര്‍ട്ടിയെ മറയാക്കുന്നുവെന്നത് ശരിയാണെന്ന് എ എന്‍ ഷംസീര്‍ എംഎല്‍എ. അത്തരക്കാരെ അറുത്തുമാറ്റി മുന്നോട്ട് പോവുകയെന്നതാണ് പാര്‍ട്ടി ലക്ഷ്യമെന്നും എഎന്‍ ഷംസീര്‍ പറഞ്ഞു. ‘ പാര്‍ട്ടിക്ക് കിട്ടുന്നുവെന്നൊന്നും പറഞ്ഞ് അപവാദങ്ങള്‍ പ്രചരിപ്പിക്കരുത്. കണ്ണൂര്‍ ജില്ലയില്‍ കള്ളപ്പക്കാരുടെ സ്വര്‍ണക്കടത്തുകാരുടേയും വിഹിതം കൊണ്ട് പ്രവര്‍ത്തിക്കേണ്ട ഗതികേടൊന്നും ഇപ്പോള്‍ പാര്‍ട്ടിക്കില്ല. അപവാദങ്ങള്‍ പ്രചരിപ്പിക്കുകയാണ്. കള്ളക്കടത്ത് സംഘം, ക്വട്ടേഷന്‍ സംഘം എന്നിവര്‍ പാര്‍ട്ടിയെ മറയാക്കുന്നുവെന്ന വാദം ശരിയാണ്. ഇത് അറുത്തുമാറ്റി മുന്നോട്ട് പോവുകയെന്നതാണ് ലക്ഷ്യം. എത്ര ആഴത്തിലാണോ വേരുകള്‍ […]

29 Jun 2021 2:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘കള്ളക്കടത്ത്-ക്വട്ടേഷന്‍ സംഘം പാര്‍ട്ടിയെ മറയാക്കുന്നുവെന്നത് ശരിയാണ്’; അറുത്ത് മാറ്റുമെന്ന് എഎന്‍ ഷംസീര്‍
X

കള്ളക്കടത്ത് സംഘവും ക്വട്ടേഷന്‍ സംഘവും പാര്‍ട്ടിയെ മറയാക്കുന്നുവെന്നത് ശരിയാണെന്ന് എ എന്‍ ഷംസീര്‍ എംഎല്‍എ. അത്തരക്കാരെ അറുത്തുമാറ്റി മുന്നോട്ട് പോവുകയെന്നതാണ് പാര്‍ട്ടി ലക്ഷ്യമെന്നും എഎന്‍ ഷംസീര്‍ പറഞ്ഞു.

‘ പാര്‍ട്ടിക്ക് കിട്ടുന്നുവെന്നൊന്നും പറഞ്ഞ് അപവാദങ്ങള്‍ പ്രചരിപ്പിക്കരുത്. കണ്ണൂര്‍ ജില്ലയില്‍ കള്ളപ്പക്കാരുടെ സ്വര്‍ണക്കടത്തുകാരുടേയും വിഹിതം കൊണ്ട് പ്രവര്‍ത്തിക്കേണ്ട ഗതികേടൊന്നും ഇപ്പോള്‍ പാര്‍ട്ടിക്കില്ല. അപവാദങ്ങള്‍ പ്രചരിപ്പിക്കുകയാണ്. കള്ളക്കടത്ത് സംഘം, ക്വട്ടേഷന്‍ സംഘം എന്നിവര്‍ പാര്‍ട്ടിയെ മറയാക്കുന്നുവെന്ന വാദം ശരിയാണ്. ഇത് അറുത്തുമാറ്റി മുന്നോട്ട് പോവുകയെന്നതാണ് ലക്ഷ്യം. എത്ര ആഴത്തിലാണോ വേരുകള്‍ അത്രയും ആഴത്തില്‍ പോയി വേരുകള്‍ അറുത്ത് മാറ്റും. വ്യക്തിപരമായി ഇവരൊക്കെ ഭീരുക്കളാണ്. അവരുടെ പേര് പറയുമ്പോള്‍ പേടിച്ച് പോകുന്നവരുണ്ടാവാം. ഇവരൊന്നും സിപിഐഎമ്മിന്റെ പെരടിക്ക് കയറണ്ട.’ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിപിഐഎമ്മിനെ പ്രതികൂട്ടില്‍ നിര്‍ത്തുന്ന തരത്തില്‍ പുറത്ത് വന്ന ശബ്ദരേഖയോട് പ്രതികരിക്കുകയായിരുന്നു എഎന്‍ ഷംസീര്‍ എംഎല്‍എ.

പാര്‍ട്ടിയുടെ പേര് ദുരുപയോഗം ചെയ്തുകൊണ്ട് ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം പാര്‍ട്ടിക്കല്ലായെന്നും പാര്‍ട്ടിയുമായി ബന്ധപ്പെട്ട ആര്‍ക്കെങ്കിലും ബന്ധമുണ്ടെങ്കില്‍ അവരെ പിടികൂടട്ടെയെന്നും എഎന്‍ ഷംസീര്‍ റിപ്പോര്‍ട്ടര്‍ പറഞ്ഞു. ക്വട്ടേഷന് രാഷ്ട്രീയമില്ലായെന്നും ഷംസീര്‍ കൂട്ടിചേര്‍ത്തു. അതില്‍ ആര്‍എസ്എസ് ഉണ്ട്, സിപിഐഎം അനുഭാവികള്‍ എന്ന് പറയുന്ന ആളുകള്‍ ഉണ്ട്. ലീഗ് ഉണ്ട്. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം നടക്കട്ടേയെന്ന് ഷംസീര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

‘ക്വട്ടേഷന് രാഷ്ട്രീയമില്ല, സിപിഐഎം അനുഭാവികള്‍ എന്ന് പറയുന്ന ആളുകളും, ആര്‍എസ്എസും ലീഗും ഉണ്ട്’; ശബ്ദസന്ദേശത്തോട് പ്രതികരിച്ച് എഎന്‍ ഷംസീര്‍

എ എന്‍ ഷംസീറിന്റെ പ്രതികരണം-

‘പാര്‍ട്ടിയെ പ്രതികൂട്ടിലാക്കുന്ന വിഷയം ഇതില്‍ വരുന്നില്ല. പാര്‍ട്ടിയുടെ പേര് ദുരുപയോഗം ചെയ്ത് കൊണ്ട് ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അതിന് ഉത്തരവാദി പാര്‍ട്ടിയല്ല. പാര്‍ട്ടിയുടെ ആര്‍ക്കെങ്കിലും ബന്ധമുണ്ടെങ്കില്‍ പിടിക്കട്ടെ. പാര്‍ട്ടിയെ കുറിച്ച് പൂര്‍ണബോധ്യം നമുക്കുണ്ട്. ഇത്തരം ക്രിമിനല്‍ ക്വട്ടേഷന്‍ സംഘത്തെ ഒരു തരത്തിലും പിന്തുണക്കാനും പ്രോത്സാഹിപ്പിക്കാനോ പാര്‍ട്ടിയില്ല. ഇതില്‍ സിപിഐഎമ്മിനെ കണ്ണിചേര്‍ക്കാന്‍ ആരും നോക്കേണ്ട. ക്വട്ടേഷന് രാഷ്ട്രീയമില്ല. അതില്‍ ആര്‍എസ്എസ് ഉണ്ട്, സിപിഐഎം അനുഭാവികള്‍ എന്ന് പറയുന്ന ആളുകള്‍ ഉണ്ട്. ലീഗ് ഉണ്ട്. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം നടക്കട്ടെ. പ്രതികള്‍ക്ക് രാഷ്ട്രീയ ബന്ധമുണ്ടെങ്കില്‍ അവരെ പിടിക്കട്ടെ. പാര്‍ട്ടിക്ക് എന്തിനാണ് ഇവരുടെ പൈസ. ലക്ഷക്കണക്കിന് അനുഭാവികളും ബന്ധുക്കളും ഉള്ള പാര്‍ട്ടിക്ക് ആവശ്യപ്പെട്ടാല്‍ അവരുടെ സമ്പാദ്യത്തിന്റെ വിഹിതം തരാന്‍ തയ്യാറാണ്. ഇവരെ വെച്ചാണോ പാര്‍ട്ടി മുന്നോട്ട് പോയത്. അത് നിങ്ങള്‍ പാര്‍ട്ടിയെ വിലകുറച്ച് കാണുകയാണ്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തിയത് തൊഴിലാളി സഖാക്കളില്‍ നിന്നും പിരിച്ചെടുത്ത പണം കൊണ്ടാണ്.’

കേസില്‍ ക്വട്ടേഷന്‍ സംഘാംഗത്തിന്റേതെന്ന പേരിലുള്ളതാണ് ശബ്ദരേഖ. പൊട്ടിക്കുന്ന സ്വര്‍ണം മൂന്നായി വീതം വെക്കുമെന്നും അതില്‍ ഒരു വിഭാഗം പാര്‍ട്ടിക്കെന്നും ശബ്ദരേഖയില്‍ പറയുന്നു. ടിപി ചന്ദ്രേശഖരന്‍ വധികേസില്‍ പ്രതികളായ കൊടി സുനി പിന്നിലുണ്ടെന്നും മുഹമ്മദ് ഷാഫി ഇടപെടുമെന്നും ശബ്ദരേഖയില്‍ പറയുന്നു.

പുറത്ത് വരുന്ന ശബ്ദരേഖ ആധികാരികമാണെങ്കില്‍ സ്വര്‍ണക്കടത്ത് കേസിലെ ക്വട്ടേഷന്‍ സംഘത്തിന് പിന്നില്‍ ആരാണെന്നത് വ്യക്തമാണ്. ഒപ്പം പാര്‍ട്ടിയും സ്വര്‍ണത്തിന്റെ പങ്ക് പറ്റുന്നുവെന്ന് വ്യക്തമാണ്. ഷാഫി, ജിജോ തില്ലങ്കേരിയോ രജീഷ് തില്ലങ്കേരിയോ ഉള്‍പ്പെടുന്ന സംഘത്തെയായിരിക്കാം പാര്‍ട്ടി എന്ന് ശബ്ദരേഖയില്‍ പറയുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. അതില്‍ നിന്നുമാണ് ശബ്ദരേഖ പുറത്ത് വന്നത്.

Popular Stories

    Next Story