Top

‘നിങ്ങള്‍’, സ്പീക്കറെ ചോദ്യം ചെയ്ത് എഎന്‍ ഷംസീര്‍; മാപ്പ് പറയണമെന്ന് പ്രതിപക്ഷം

സ്പീക്കര്‍ എംബി രാജേഷിനെ ഭരണപക്ഷത്തെ എംഎല്‍എ എ എന്‍ ഷംസീര്‍ ചോദ്യം ചെയ്തതിനെതിരെ പ്രതിഷേധം. സ്പീക്കറെ ‘നിങ്ങള്‍’ എന്ന് അഭിസംബോധന ചെയ്തതിനെതിരെയാണ് പ്രതിപക്ഷം പ്രതിഷേധം രേഖപ്പെടുത്തിയത്. ഷംസീര്‍ മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ‘എന്റെ ഷംസീറേ…, എല്ലാത്തിനും കയറി അഭിപ്രായം പറയല്ലേ, ഇവിടെ പ്രത്യേക ചുമതല എന്തെങ്കിലുമുണ്ടോ?’ സഭയില്‍ എഎന്‍ ഷംസീറിനോട് വിഡി സതീശന്‍ സാംക്രമിക രോഗങ്ങള്‍ ബില്ലിന്റെ ചര്‍ച്ചക്കിടെ ഷംസീര്‍ സംസാരിക്കവേ സമയം നിയന്ത്രിക്കണമെന്ന് സ്പീക്കര്‍ ഓര്‍മ്മിപ്പിക്കുകയായിരുന്നു. നിങ്ങള്‍ പ്രതിപക്ഷ അംഗങ്ങളോട് ഇങ്ങനെ പറഞ്ഞില്ലല്ലോ, സ്പീക്കര്‍ […]

3 Jun 2021 8:27 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘നിങ്ങള്‍’, സ്പീക്കറെ ചോദ്യം ചെയ്ത് എഎന്‍ ഷംസീര്‍; മാപ്പ് പറയണമെന്ന് പ്രതിപക്ഷം
X

സ്പീക്കര്‍ എംബി രാജേഷിനെ ഭരണപക്ഷത്തെ എംഎല്‍എ എ എന്‍ ഷംസീര്‍ ചോദ്യം ചെയ്തതിനെതിരെ പ്രതിഷേധം. സ്പീക്കറെ ‘നിങ്ങള്‍’ എന്ന് അഭിസംബോധന ചെയ്തതിനെതിരെയാണ് പ്രതിപക്ഷം പ്രതിഷേധം രേഖപ്പെടുത്തിയത്. ഷംസീര്‍ മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

‘എന്റെ ഷംസീറേ…, എല്ലാത്തിനും കയറി അഭിപ്രായം പറയല്ലേ, ഇവിടെ പ്രത്യേക ചുമതല എന്തെങ്കിലുമുണ്ടോ?’ സഭയില്‍ എഎന്‍ ഷംസീറിനോട് വിഡി സതീശന്‍

സാംക്രമിക രോഗങ്ങള്‍ ബില്ലിന്റെ ചര്‍ച്ചക്കിടെ ഷംസീര്‍ സംസാരിക്കവേ സമയം നിയന്ത്രിക്കണമെന്ന് സ്പീക്കര്‍ ഓര്‍മ്മിപ്പിക്കുകയായിരുന്നു. നിങ്ങള്‍ പ്രതിപക്ഷ അംഗങ്ങളോട് ഇങ്ങനെ പറഞ്ഞില്ലല്ലോ, സ്പീക്കര്‍ പക്ഷപാതമില്ലാതെയാവണം പെരുമാറേണ്ടത്.’ ഇതായിരുന്നു ഷംസീറിന്റെ മറുപടി.

കൊടകര കുഴല്‍പ്പണ കവര്‍ച്ച: ഹാജരാകാനാവശ്യപ്പെട്ട് സുരേന്ദ്രന് തിങ്കളാഴ്ച്ച നോട്ടീസ് അയച്ചേക്കും

എന്നാല്‍ പ്രസംഗം അധികം നീട്ടാതെ സ്വയം നിയന്ത്രിക്കണമെന്ന് എല്ലാവരോടും താന്‍ പറഞ്ഞിരുന്നു. അതാണ് ഷംസീറിനെ ഓര്‍മ്മിപ്പിച്ചതെന്ന് രാജേഷ് മറുപടി നല്‍കി. പക്ഷെ ഷംസീര്‍ മാപ്പ് പറയണമെന്ന നിലപാടില്‍ തന്നെയായിരുന്നു സ്പീക്കര്‍. അദ്ദേഹത്തെ നിങ്ങള്‍ എന്ന് വിളിച്ചത് ഷംസീര്‍ പിന്‍വലിക്കണമെന്നും സണ്ണി ജോസഫും ഷംസീറിനെ താക്കീത് ചെയ്യണമെന്ന് പിടി തോമസും ആവശ്യപ്പെട്ടു.

സുരേന്ദ്രന്റെ ഹെലികോപ്റ്ററില്‍ നിന്ന് മാറ്റിയ രണ്ടു ബാഗില്‍ എന്ത്? ദുരൂഹതയെന്ന് കോണ്‍ഗ്രസ്, പരാതി

Popular Stories

    Next Story