Top

ശോഭ സുരേന്ദ്രന്റെ ആരോപണങ്ങള്‍ പാര്‍ട്ടി വേദിയില്‍ ചര്‍ച്ചയാക്കാന്‍ എഎന്‍ രാധാകൃഷ്ണന്‍; വി മുരളീധര പക്ഷത്തിനെതിരെ ബിജെപിയില്‍ വിമതനീക്കം

കൊച്ചി: ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ നേതൃത്വത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പാര്‍ട്ടി വേദിയില്‍ ചര്‍ച്ച ചെയ്യുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എഎന്‍ രാധാകൃഷ്ണന്‍.ജനാധിപത്യ പ്രസ്ഥാനമാണ് ബിജെപിയെന്നും ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു. ശോഭാ സുരേന്ദ്രനെ പോലെ തന്നെ എഎന്‍ രാധാകൃഷ്ണനും മേഖല യോഗങ്ങളില്‍ നിന്ന് വിട്ടുനിന്നിരുന്നു. കെ സുരേന്ദ്രനെ സംസ്ഥാന അദ്ധ്യക്ഷനാക്കിയതില്‍ ബിജെപി സംസ്ഥാന നേതാക്കളില്‍ പലര്‍ക്കും അഭിപ്രായ വ്യത്യാസമുണ്ട്. വി മുരളീധര പക്ഷത്തിനെതിരെ അതൃപ്തി രേഖപ്പെടുത്തി മറ്റ് ചില നേതാക്കളും വിട്ടുനില്‍ക്കുന്നുണ്ട്. നേരത്തെ ശോഭാ സുരേന്ദ്രന്റെ […]

31 Oct 2020 1:44 AM GMT

ശോഭ സുരേന്ദ്രന്റെ ആരോപണങ്ങള്‍ പാര്‍ട്ടി വേദിയില്‍ ചര്‍ച്ചയാക്കാന്‍ എഎന്‍ രാധാകൃഷ്ണന്‍; വി മുരളീധര പക്ഷത്തിനെതിരെ ബിജെപിയില്‍ വിമതനീക്കം
X

കൊച്ചി: ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ നേതൃത്വത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പാര്‍ട്ടി വേദിയില്‍ ചര്‍ച്ച ചെയ്യുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എഎന്‍ രാധാകൃഷ്ണന്‍.
ജനാധിപത്യ പ്രസ്ഥാനമാണ് ബിജെപിയെന്നും ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു.

ശോഭാ സുരേന്ദ്രനെ പോലെ തന്നെ എഎന്‍ രാധാകൃഷ്ണനും മേഖല യോഗങ്ങളില്‍ നിന്ന് വിട്ടുനിന്നിരുന്നു. കെ സുരേന്ദ്രനെ സംസ്ഥാന അദ്ധ്യക്ഷനാക്കിയതില്‍ ബിജെപി സംസ്ഥാന നേതാക്കളില്‍ പലര്‍ക്കും അഭിപ്രായ വ്യത്യാസമുണ്ട്. വി മുരളീധര പക്ഷത്തിനെതിരെ അതൃപ്തി രേഖപ്പെടുത്തി മറ്റ് ചില നേതാക്കളും വിട്ടുനില്‍ക്കുന്നുണ്ട്. നേരത്തെ ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ഗ്രൂപ്പ് യോഗം തൃശ്ശൂരില്‍ നടന്നു.

ദേശീയ നിര്‍വാഹക സമിതി അംഗമായ തന്നെ സംസ്ഥാന തലത്തിലേക്ക് താഴ്ത്തിയെന്നാണ് ശോഭാ സുരേന്ദ്രന്റെ ആരോപണം. പാര്‍ട്ടി കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചാണ് തന്നെ സംസ്ഥാന വൈസ് പ്രസിഡന്റ് ആക്കിയതെന്നും ശോഭ ആരോപിച്ചിരുന്നു.

ഒന്നും ഒളിച്ചു വെക്കാന്‍ ഇല്ല. ആരുടേയും വിഴുപ്പലക്കാന്‍ ഇല്ല. പൊതു രംഗത്ത് തുടരുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

പാര്‍ട്ടിയില്‍ പുതിയ അധ്യക്ഷനും ഭാരവാഹികളും സ്ഥാനം ഏറ്റതോടെ പാര്‍ട്ടിയുടെ കീഴ്വഴക്കങ്ങള്‍ മാറി. പാര്‍ട്ടി കീഴ്‌വഴക്കങ്ങള്‍ ലംഗിച്ചു കൊണ്ടാണ് ദേശീയ നിര്‍വാഹക സമിതി അംഗമായ തന്നെ സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് താഴ്ത്തിയതെന്നു ശോഭ സുരേന്ദ്രന്‍ പറഞ്ഞു. എന്ത് കൊണ്ടാണ് പൊതു രംഗത്ത് ഇപ്പോള്‍ പ്രത്യക്ഷ പെടാത്തത് എന്ന മധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ആയിരുന്നു ശോഭയുടെ മറുപടി.

പൊതു സമൂഹത്തിന് മുന്നില്‍ ഒന്നും ഒളിച്ചു വെക്കാന്‍ ഇല്ലെന്നും ആരുടേയും വിഴുപ്പലക്കാന്‍ തയ്യാര്‍ അല്ലെന്നും ശോഭ സുരേന്ദ്രന്‍ കൂട്ടി ചേര്‍ത്തു. പാര്‍ട്ടിയിലെ കീഴ്വഴക്കങ്ങള്‍ ലംഘിച്ചതും തന്റെ സ്ഥാന മാറ്റവും അതൃപ്തിയും എല്ലാം അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ട്. കെ സുരേന്ദ്രന്‍ അധ്യക്ഷന്‍ ആയതിനു പിന്നാലെ പാര്‍ട്ടിയില്‍ താഴെ തട്ട് മുതല്‍ ഉള്ള കൊഴിഞ്ഞു പോക്ക് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ശോഭ പറഞ്ഞു.

Next Story